AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Gold: ദുബായിൽ നിന്ന് സ്വർണം വാങ്ങിയാൽ ലാഭമുണ്ടോ? വിലയും നികുതിയും കസ്റ്റംസ് പരിധിയും അറിയാം

Is Buying Gold in Dubai Cheaper Than India? Customs Rules Explained: യുഎഇയിലെ നികുതി ഘടനയും സ്വര്‍ണവ്യാപാരത്തിലെ മത്സരവുമാണ് ദുബായില്‍ താരതമ്യേന കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം ലഭിക്കാന്‍ പ്രധാന കാരണം. ഇന്ത്യയില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിക്ക് അഞ്ച് ശതമാനം ജിഎസ്ടിയും നല്‍കണം.

Gold: ദുബായിൽ നിന്ന് സ്വർണം വാങ്ങിയാൽ ലാഭമുണ്ടോ? വിലയും നികുതിയും കസ്റ്റംസ് പരിധിയും അറിയാം
പ്രതീകാത്മക ചിത്രംImage Credit source: PTI
Shiji M K
Shiji M K | Published: 29 Nov 2026 | 12:54 PM

ദുബായില്‍ സ്വര്‍ണത്തിന് ഇന്ത്യയേക്കാള്‍ വില കുറവായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ ആഭരണങ്ങള്‍ വാങ്ങുന്നത് പതിവാണ്. എന്നാല്‍ ദുബായിലെ കുറഞ്ഞ വില മാത്രം കണക്കിലെടുത്ത് സ്വര്‍ണം വാങ്ങുന്നത് ലാഭകരമാകണമെന്നില്ല. പണിക്കൂലി, നികുതി, കറന്‍സി വിനിമയ നിരക്ക്, ഇന്ത്യയിലെ കസ്റ്റംസ് നിയമങ്ങള്‍ എന്നിവയും പരിഗണിക്കണം.

ദുബായില്‍ സ്വര്‍ണത്തിന് വില കുറയാന്‍ കാരണം

യുഎഇയിലെ നികുതി ഘടനയും സ്വര്‍ണവ്യാപാരത്തിലെ മത്സരവുമാണ് ദുബായില്‍ താരതമ്യേന കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം ലഭിക്കാന്‍ പ്രധാന കാരണം. ഇന്ത്യയില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിക്ക് അഞ്ച് ശതമാനം ജിഎസ്ടിയും നല്‍കണം. ദുബായില്‍ ആഭരണങ്ങള്‍ക്ക് അഞ്ച് ശതമാനം വാറ്റാണ് ബാധകം. അര്‍ഹരായ വിനോദസഞ്ചാരികള്‍ക്ക് ഇതിന്റെ ഒരു ഭാഗം തിരികെ ലഭിക്കാനും അവസരമുണ്ട്.

ദുബായിലെ ജ്വല്ലറികളില്‍ പണിക്കൂലിയില്‍ വിലപേശാനും സാധിക്കും. അതിനാല്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ കൂടുതല്‍ ലാഭം ലഭിച്ചേക്കാം.

ഇന്ത്യയിലേക്ക് എത്ര സ്വര്‍ണം കൊണ്ടുവരാം?

2026ലെ പുതിയ ബാഗേജ് ചട്ടപ്രകാരം, ഒരു വര്‍ഷത്തിലധികമായി വിദേശത്ത് താമസിച്ച അര്‍ഹരായ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് നിശ്ചിത അളവില്‍ സ്വര്‍ണാഭരണങ്ങള്‍ തീരുവയില്ലാതെ കൊണ്ടുവരാം.

  • വനിതാ യാത്രക്കാര്‍ക്ക് 40 ഗ്രാം വരെ
  • മറ്റ് യാത്രക്കാര്‍ക്ക് 20 ഗ്രാം വരെ

Also Read: Gold Loan vs Selling Gold: സാമ്പത്തിക പ്രതിസന്ധിയിൽ സ്വർണം വിൽക്കണോ ഗോൾഡ് ലോൺ എടുക്കണോ? അറിയാം വ്യത്യാസം

ഈ ഇളവ് സ്വര്‍ണാഭരണങ്ങള്‍ക്ക് മാത്രമാണ്. സ്വര്‍ണ ബാറുകള്‍ക്കും നാണയങ്ങള്‍ക്കും ഇത് ബാധകമല്ല.

ആറുമാസമെങ്കിലും വിദേശത്ത് താമസിച്ചിട്ടുള്ള അര്‍ഹരായ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും നിശ്ചിത വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു കിലോഗ്രാം വരെ സ്വര്‍ണം തീരുവ അടച്ച് കൊണ്ടുവരാം.

വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദുബായില്‍ സ്വര്‍ണം വാങ്ങുന്നതിന് മുമ്പ് ഇന്ത്യയിലെയും യുഎഇയിലെയും വില താരതമ്യം ചെയ്യണം. പണിക്കൂലി, കറന്‍സി വിനിമയ നിരക്ക്, യാത്രാച്ചെലവ് എന്നിവയും കണക്കിലെടുക്കണം. സ്വര്‍ണത്തിന്റെ പരിശുദ്ധിയും തൂക്കവും വ്യക്തമാക്കുന്ന ബില്‍ നിര്‍ബന്ധമായും വാങ്ങണം.

English Summary

Buying gold in Dubai may be cheaper than in India due to differences in prices, taxes and making charges. However, travellers should consider currency exchange rates and India’s customs rules to understand the actual savings and tax-free gold limits.

Follow Us