AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

മാസം 5,000 രൂപ നിക്ഷേപിച്ചാൽ എത്ര കിട്ടും? SIP ആണോ NPS ആണോ കൂടുതൽ നേട്ടം നൽകുക?

Invest Rs 5,000 Every Month: Compare SIP and NPS Returns Over 25 Years: മ്യൂച്വല്‍ ഫണ്ടുകളില്‍ ഓരോ മാസവും നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപി. ഓഹരി, ഡെറ്റ് തുടങ്ങിയ ഫണ്ടുകളില്‍ നിക്ഷേപിക്കാം. വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ആദായത്തിലും റിസ്‌കിലും വ്യത്യാസമുണ്ടാകും. സാധാരണ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ച തുക ആവശ്യാനുസരണം പിന്‍വലിക്കാനും സാധിക്കും.

മാസം 5,000 രൂപ നിക്ഷേപിച്ചാൽ എത്ര കിട്ടും? SIP ആണോ NPS ആണോ കൂടുതൽ നേട്ടം നൽകുക?
പ്രതീകാത്മക ചിത്രംImage Credit source: David Talukdar/Moment/Getty Images
Shiji M K
Shiji M K | Published: 29 Nov 2026 | 12:34 PM

വിരമിക്കല്‍ കാലത്തേക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ നേരത്തെ തന്നെ നിക്ഷേപം ആരംഭിക്കുന്നത് നല്ലതാണ്. ഇതിനായി പരിഗണിക്കാവുന്ന രണ്ട് പ്രധാന മാര്‍ഗങ്ങളാണ് മ്യൂച്വല്‍ ഫണ്ട് എസ്ഐപിയും (SIP) നാഷണല്‍ പെന്‍ഷന്‍ സിസ്റ്റവും (NPS). മാസം 5,000 രൂപ വീതം നിക്ഷേപിച്ചാല്‍ 25 വര്‍ഷം കഴിയുമ്പോള്‍ എത്ര രൂപ സമാഹരിക്കാനാകും? കൂടുതല്‍ നേട്ടം നല്‍കുക ഏത് നിക്ഷേപ രീതിയായിരിക്കും?

ഒരേ തുകയും കാലയളവും അടിസ്ഥാനമാക്കി പരിശോധിക്കുമ്പോള്‍ രണ്ട് നിക്ഷേപ മാര്‍ഗങ്ങളിലെയും വ്യത്യാസങ്ങള്‍ മനസിലാക്കാം.

എന്താണ് എസ്‌ഐപി?

മ്യൂച്വല്‍ ഫണ്ടുകളില്‍ ഓരോ മാസവും നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപി. ഓഹരി, ഡെറ്റ് തുടങ്ങിയ ഫണ്ടുകളില്‍ നിക്ഷേപിക്കാം. വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ആദായത്തിലും റിസ്‌കിലും വ്യത്യാസമുണ്ടാകും. സാധാരണ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ച തുക ആവശ്യാനുസരണം പിന്‍വലിക്കാനും സാധിക്കും.

എന്താണ് എന്‍പിഎസ്?

വിരമിക്കല്‍ കാലത്തേക്ക് സമ്പാദ്യം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം. ഓഹരി, സര്‍ക്കാര്‍ കടപ്പത്രങ്ങള്‍, കോര്‍പ്പറേറ്റ് ബോണ്ടുകള്‍ എന്നിവയിലാണ് നിക്ഷേപം. വിരമിക്കുമ്പോള്‍ നിബന്ധനകള്‍ക്ക് വിധേയമായി ഒരു ഭാഗം ഒറ്റത്തവണയായി പിന്‍വലിക്കാനും ബാക്കി തുക ആന്വിറ്റി വഴി പെന്‍ഷനായി നേടാനും കഴിയും.

Also Read: ഓരോ മൂന്ന് മാസത്തിലും അക്കൗണ്ടിൽ പണമെത്തും; വിരമിച്ചവർക്ക് സ്ഥിരവരുമാനം, ഈ പദ്ധതിയെ അറിയാം

മാസം 5,000 രൂപ നിക്ഷേപിച്ചാല്‍ എത്ര ലഭിക്കും?

മാസം 5,000 രൂപ വീതം 25 വര്‍ഷം നിക്ഷേപിച്ചാല്‍ ആകെ നിക്ഷേപിക്കുന്ന തുക 15 ലക്ഷം രൂപയാണ്. ലഭിക്കുന്ന ആദായത്തിന്റെ അടിസ്ഥാനത്തില്‍ അന്തിമ സമ്പാദ്യത്തില്‍ വലിയ വ്യത്യാസമുണ്ടാകും.

വാർഷിക ആദായം പ്രതീക്ഷിക്കുന്ന സമ്പാദ്യം
8% 47.6 ലക്ഷം
10% 66.3 ലക്ഷം
12% 93.9 ലക്ഷം

എസ്‌ഐപി ആണോ എന്‍പിഎസ് ആണോ നല്ലത്?

നിക്ഷേപത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യവും പണം പിന്‍വലിക്കാനുള്ള സൗകര്യവും ആഗ്രഹിക്കുന്നവര്‍ക്ക് എസ്‌ഐപി പരിഗണിക്കാം. വിരമിക്കല്‍ കാലത്തേക്ക് ദീര്‍ഘകാല സമ്പാദ്യവും പെന്‍ഷന്‍ വരുമാനവുമാണ് ലക്ഷ്യമെങ്കില്‍ എന്‍പിഎസ് അനുയോജ്യമായേക്കാം.

അതേസമയം, രണ്ടിലും റിസ്‌കും നിബന്ധനകളും വ്യത്യസ്തമാണ്. അതിനാല്‍ സാമ്പത്തിക ലക്ഷ്യം, പ്രായം, റിസ്‌ക് എടുക്കാനുള്ള ശേഷി എന്നിവ പരിഗണിച്ചുവേണം നിക്ഷേപം തിരഞ്ഞെടുക്കാന്‍.

English Summary

Investing Rs 5,000 monthly for 25 years amounts to Rs 15 lakh. Compare SIP and NPS to understand their potential returns, risks and retirement benefits.

Follow Us