AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Indoor Plants: ഈ ചെടികൾ നടാൻ മണ്ണ് വേണ്ട; എന്നും പരിചരിക്കേണ്ട ആവശ്യവും ഇല്ല!

Indoor Plants That Grow Without Soil: വീടും പരിസരവും ചെടികൾ കൊണ്ട് ഭം​ഗിയാക്കാൻ എല്ലാവ‍‍ർക്കും ഇഷ്ടമാണ്. എന്നാൽ സ്ഥലപരിമിതിയും പരിചരിക്കാൻ സ്ഥലമില്ലാത്തതും ഈ ആ​ഗ്രഹത്തിൽ നിന്ന് പിറകോട്ട് വലിക്കുന്നു. ഈ പ്രശ്നത്തിന് മികച്ചൊരു പരിഹാരമാണ് ഇൻഡോ‍ർ പ്ലാന്റ്സ്. മണ്ണില്ലാതെ പോലും എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ഇൻഡോ‍ർ‌ ചെടികളുണ്ട്.

Nithya Vinu
Nithya Vinu | Published: 30 Jun 2026 | 02:44 PM
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഇൻഡോർ ചെടിയാണ് മണി പ്ലാന്റ്. മണ്ണിലെന്ന പോലെ വെള്ളത്തിലും ഇവ അതിവേഗം വളരും. ഒരു ഗ്ലാസ് കുപ്പിയിൽ വെള്ളം നിറച്ച് ഇതിന്റെ ഒരു തണ്ട് മുറിച്ച് വെച്ചാൽ ദിവസങ്ങൾക്കകം പുതിയ വേരുകൾ വരും. കട്ടി കൂടിയ പച്ച ഇലകളും മഞ്ഞ കലർന്ന ഇലകളുമുള്ള പലതരം മണി പ്ലാന്റുകൾ വിപണിയിൽ ലഭ്യമാണ്. (Image Credit source:Getty Images)

1 / 5

ഫെങ് ഷൂയി പ്രകാരം വീട്ടിൽ ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്ന ചെടിയാണ് ലക്കി ബാംബൂ. മണ്ണില്ലാതെ വെറും വെള്ളത്തിലും 
ഇത് വളരെ ഭംഗിയായി വളരും. ലിവിംഗ് റൂമിലെ ടേബിളുകളിലും ഓഫീസ് ഡെസ്കുകളിലും വെക്കാൻ ഏറ്റവും അനുയോജ്യമായ ചെടിയാണിത്.

ഫെങ് ഷൂയി പ്രകാരം വീട്ടിൽ ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്ന ചെടിയാണ് ലക്കി ബാംബൂ. മണ്ണില്ലാതെ വെറും വെള്ളത്തിലും ഇത് വളരെ ഭംഗിയായി വളരും. ലിവിംഗ് റൂമിലെ ടേബിളുകളിലും ഓഫീസ് ഡെസ്കുകളിലും വെക്കാൻ ഏറ്റവും അനുയോജ്യമായ ചെടിയാണിത്.

2 / 5
അതുപോലെ വെള്ളത്തിൽ നടാൻ കഴിയുന്ന മറ്റൊരു ഇൻഡോർ പ്ലാന്‍റാണ് സ്പൈഡർ പ്ലാന്റ്. നീളമുള്ളതും മനോഹരവുമായ ഇലകളുള്ള സ്പൈഡർ പ്ലാന്റുകൾ വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ സഹായിക്കുന്നവയാണ്. ഇതിന്റെ ചെറിയ തൈകൾ മുറിച്ച് മാറ്റി ചെറിയ ഗ്ലാസ് പാത്രങ്ങളിൽ വെള്ളം ഒഴിച്ച് വളർത്താൻ സാധിക്കും.

3 / 5
ഹൃദയാകൃതിയിലുള്ള മനോഹരമായ ഇലകളാണ് ഫിലോഡെൻഡ്രോണുകളുടെ പ്രത്യേകത. മണി പ്ലാന്റിനെപ്പോലെ തന്നെ വെള്ളത്തിൽ വളരെ എളുപ്പത്തിൽ വളരുന്ന ഇവ വീടിന് ഒരു ലക്ഷ്വറി ലുക്ക് നൽകാൻ സഹായിക്കും. അധികം സൂര്യപ്രകാശം ആവശ്യമില്ലാത്ത ചെടിയാണിത്.

4 / 5
അമ്പടയാളത്തിന്റെ ആകൃതിയിലുള്ള ഇലകളുള്ള ഈ ചെടി വെള്ളത്തിൽ വളർത്താൻ വളരെ എളുപ്പമാണ്. ഇതിന്റെ പച്ച, പിങ്ക്, വെള്ള കലർന്ന ഇലകൾ വീടിന്റെ ഇന്റീരിയറിന് കൂടുതൽ ഭംഗി നൽകും. ഇവയ്ക്കൊന്നും അധികം പരിചരണത്തിന്‍റെയും ആവശ്യമില്ല.

5 / 5
Follow Us