കാന്താരയുടെ വിജയത്തിനു പിന്നാലെ കത്തനാരുടെ വീട്ടിൽ ഋഷഭ് ഷെട്ടി ... ഒരമ്മ പെറ്റ അളിയന്മാരെന്നു ആരാധകർ | Kantara Chapter 1 Success Bash: Rishab Shetty Celebrates with Malayalam Star Jayasurya Malayalam news - Malayalam Tv9

Kanthara Chapter-1: കാന്താരയുടെ വിജയത്തിനു പിന്നാലെ കത്തനാരുടെ വീട്ടിൽ ഋഷഭ് ഷെട്ടി … ഒരമ്മ പെറ്റ അളിയന്മാരെന്നു ആരാധകർ

Published: 

04 Oct 2025 | 03:19 PM

Kantara Chapter 1 Success: മലയാളത്തിൻ്റെ പ്രിയതാരം ജയസൂര്യയും കന്നഡയിലെ ശ്രദ്ധേയ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും തമ്മിൽ സിനിമാ മേഖലയ്ക്കും അപ്പുറമുള്ള ആഴത്തിലുള്ള സൗഹൃദമാണുള്ളത്.

1 / 5
കന്നഡ സിനിമയുടെ അഭിമാനമായി മാറിയ 'കാന്താര ചാപ്റ്റർ 1' എന്ന സൂപ്പർഹിറ്റ് ചിത്രത്തിൻ്റെ വിജയത്തിളക്കം നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി ആഘോഷിച്ചത് മലയാളത്തിൻ്റെ പ്രിയതാരം ജയസൂര്യയോടൊപ്പം. ഒരു ആവശ്യത്തിനായി കൊച്ചിയിലെത്തിയ ഋഷഭ് ഷെട്ടി നേരെ പോയത് തൻ്റെ അടുത്ത സുഹൃത്തായ ജയസൂര്യയുടെ വീട്ടിലേക്കായിരുന്നു.

2 / 5
'കാന്താര'യുടെ അമ്പരപ്പിക്കുന്ന വിജയം ആഘോഷിക്കാൻ ജയസൂര്യയും കുടുംബവും ചേർന്ന് പ്രത്യേക കേക്ക് ഒരുക്കിയിരുന്നു. കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ച ശേഷം ഋഷഭ് ഷെട്ടി ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. സിനിമയ്ക്ക് ലഭിക്കുന്ന വൻ സ്വീകാര്യതയിലുള്ള തൻ്റെ സന്തോഷം ജയസൂര്യയുടെ കുടുംബവുമായി പങ്കുവെക്കാൻ അദ്ദേഹം മറന്നില്ല.

3 / 5
 ഇന്നലെ കുടുംബത്തോടൊപ്പം 'കാന്താര' കണ്ട ശേഷം, ചിത്രത്തെ പ്രശംസിച്ച് ജയസൂര്യ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. "കാന്താര, ദൈവത്തിന്റെ തിറയാട്ടം, അഭിനയത്തിന്റെ നിറഞ്ഞാട്ടം" എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ. "ഋഷഭ്, നിങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് ഒരു മുതൽക്കൂട്ട്.

4 / 5
സംവിധായകൻ, എഴുത്തുകാരൻ, അഭിനേതാവ്, ഇതിലെല്ലാം ഋഷഭ് അത്ഭുതാവഹം. പ്രേക്ഷകരിൽ ദൈവീകാനന്ദം നിറച്ച മുഴുവൻ കാന്താര ടീമിനും ഹൃദയത്തിൽ നിന്നുള്ള നന്ദിപൂർവമായ ആശംസകൾ. പ്രത്യേകിച്ച് നമ്മുടെ ജയറാമേട്ടനും. കാന്താര, ഒരു അജ്ഞാതലോകത്തേക്കുള്ള മനോഹരമായ ആത്മീയ യാത്ര" എന്നും ജയസൂര്യ കുറിച്ചിരുന്നു.

5 / 5
മലയാളത്തിൻ്റെ പ്രിയതാരം ജയസൂര്യയും കന്നഡയിലെ ശ്രദ്ധേയ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും തമ്മിൽ സിനിമാ മേഖലയ്ക്കും അപ്പുറമുള്ള ആഴത്തിലുള്ള സൗഹൃദമാണുള്ളത്. വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായ ഇരുവരും സിനിമാ തിരക്കുകൾക്കിടയിലും ഒരുമിച്ച് ക്ഷേത്ര സന്ദർശനങ്ങൾക്ക് സമയം കണ്ടെത്താറുണ്ട്. ഋഷഭ് ഷെട്ടിയുടെ സ്വപ്ന പദ്ധതിയായ 'കാന്താര'യുടെ ചിത്രീകരണ സമയത്ത് ജയസൂര്യ സെറ്റിൽ സന്ദർശനം നടത്തുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ