AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഇനി മുതൽ ട്രെയിനിൽ രാത്രി മൊബൈൽ ചാർജിം​ഗ് വേണ്ട, കർശന നിയന്ത്രണവുമായി റെയിൽവേ

Ban on Night-Time Mobile Charging Inside Trains: ട്രെയിനുകളിലെ രാത്രി മൊബൈൽ ചാർജിങ്ങിന് കർശന നിയന്ത്രണവുമായി ഇന്ത്യൻ റെയിൽവേ. രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ചുമണി വരെയാണ് നിയന്ത്രണം വന്നിരിക്കുന്നത്. ഈ സമയത്ത് ട്രെയിനുകളിലെ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാൻ എല്ലാ റെയിൽവേ സോണുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ നിശ്ചയിച്ച സമയത്ത് ചാർജിങ് പോയിന്റുകൾ പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ...

ഇനി മുതൽ ട്രെയിനിൽ രാത്രി മൊബൈൽ ചാർജിം​ഗ് വേണ്ട, കർശന നിയന്ത്രണവുമായി റെയിൽവേ
പ്രതീകാത്മക ചിത്രംImage Credit source: PTI
Amal KV
Amal KV | Published: 28 Oct 2026 | 03:00 PM

മുംബൈ: ട്രെയിനുകളിലെ രാത്രി മൊബൈൽ ചാർജിങ്ങിന് കർശന നിയന്ത്രണവുമായി ഇന്ത്യൻ റെയിൽവേ. രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ചുമണി വരെയാണ് നിയന്ത്രണം വന്നിരിക്കുന്നത്. ഈ സമയത്ത് ട്രെയിനുകളിലെ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാൻ എല്ലാ റെയിൽവേ സോണുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ നിശ്ചയിച്ച സമയത്ത് ചാർജിങ് പോയിന്റുകൾ പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രത്യേക പരിശോധന നടത്തണമെന്നും റെയിൽവേ നിർദ്ദേശമുണ്ട്.

ഈ നിയമം നടപ്പിലാക്കാത്ത ട്രെയിനുകളിലെ ജീവനക്കാർക്ക് എതിരെ കർശന നടപടി എടുക്കാനാണ് റെയിൽവേയുടെ തീരുമാനം. 2014ൽ റെയിൽവേ ബോർഡ് ഇത് സംബന്ധിച്ച് കൊണ്ടുവന്ന നിയമമാണ് കർശനമായി പാലിക്കാൻ എല്ലാ സോണുകൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുംബൈ – ഹൌറ ട്രെയിനിൽ ഉണ്ടായ അപകടത്തിൽ തുടർന്നാണ് നിയന്ത്രണം കർശനമായി നടപ്പിലാക്കുന്നത്. യാത്രാമധ്യേ ഒഡീഷയിൽ വച്ച് ട്രെയിനിന്റെ എസി കോച്ചിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഭാഗ്യവശാൽ യാത്രക്കാർ കേൾക്കാതെ രക്ഷപ്പെട്ടെങ്കിലും ജീവനക്കാർക്ക് കടുത്ത വീഴ്ച ഉണ്ടായതായി റെയിൽവേ വിലയിരുത്തുന്നു.

Also Read: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?

ബെംഗളൂരു-ഹസൂർ സാഹിബ് നന്ദേഡ് എക്സ്പ്രസിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന് ആയിരുന്നു ഈ നിയമം വന്നത്. റെയിൽവേ സുരക്ഷാ കമ്മീഷണറുടെ ശുപാർശ പ്രകാരമാണ് അന്ന് ഈ നിയന്ത്രണം കൊണ്ടുവന്നത്. തുടർന്ന് 2021 മാർച്ചിൽ, ഈ നിയമം കർശനമായി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത റെയിൽവേ പ്രത്യേകം ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് രാത്രികാല യാത്ര നടത്തുന്നവർ പുറപ്പെടുന്നതിന് മുൻപായി ഫോണുകളും മറ്റ് അത്യാവശ്യ ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്തു വെക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

പലപ്പോഴും പവർബാങ്കുകൾ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഓവർ ചാർജ് ആകുന്നതോ, മറ്റ് സാങ്കേതിക തകരാറുകളോ ആണ് ഇതിന് കാരണമാകാറ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പവർ ബാങ്കിൽ നിന്ന് തീ പടർന്നതിനെ തുടർന്ന് ഹൈദരാബാദിൽ ഒരു വിമാനം താഴെയിറക്കേണ്ട സാഹചര്യം വരെ ഉണ്ടായി. അതുകൊണ്ട് യാത്രാ വേളകളിൽ പവർ ബാങ്കുകൾ അലക്ഷ്യമായി കൈകാര്യം ചെയ്യാതെ സുരക്ഷിതമായി കൊണ്ടു നടക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

English Summary

Indian Railways has introduced restrictions on mobile charging on trains during the night. The restriction applies from 11:00 PM to 5:00 AM. Instructions have been issued to all railway zones to cut off the power supply to charging points in train coaches during this period.

Follow Us