കർക്കിടക മാസത്തിന് ദിവസങ്ങൾ മാത്രം! വരവേൽക്കാൻ വീട്ടിൽ ചെയ്യേണ്ടത് | Karkidakam 2026, Must-Do Things at Home to Welcome the This Month including cleaning hacks Malayalam news - Malayalam Tv9

Karkidakam 2026: കർക്കിടക മാസത്തിന് ദിവസങ്ങൾ മാത്രം! വരവേൽക്കാൻ വീട്ടിൽ ചെയ്യേണ്ടത്

Published: 

12 Jul 2026 | 10:47 AM

Karkidakam Month 2026: ഈ സമയത്താണ് മലയാള മാസം കർക്കിടകം വന്നെത്തുന്നത്. അതുകൊണ്ട് തന്നെ പഞ്ഞമാസമെന്നും കർക്കിടകത്തെ അറിയപ്പെടുന്നു. മറ്റൊരു പ്രത്യേകത എന്തെന്നാണ് വിശ്വാസത്തിൻ്റെ പുണ്യത്തിൻ്റെയും രാമായണ മാസം കൂടിയാണിത്. രാമായണ മാസത്തെയും വരവേൽക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഈ വർഷത്തെ കർക്കിടകം ഒന്നാം തീയതി വരുന്നത് ജൂലൈ 17 വെള്ളിയാഴ്ച്ചയാണ്.

1 / 5
മഴയുടെയും രോ​ഗങ്ങളുടെയും മാസമാണ് ജൂൺ ജൂലൈ. ഈ സമയത്താണ് മലയാള മാസം കർക്കിടകം വന്നെത്തുന്നത്. അതുകൊണ്ട് തന്നെ പഞ്ഞമാസമെന്നും കർക്കിടകത്തെ അറിയപ്പെടുന്നു. മറ്റൊരു പ്രത്യേകത എന്തെന്നാണ് വിശ്വാസത്തിൻ്റെ പുണ്യത്തിൻ്റെയും രാമായണ മാസം കൂടിയാണിത്. രാമായണ മാസത്തെയും വരവേൽക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഈ വർഷത്തെ കർക്കിടകം ഒന്നാം തീയതി വരുന്നത് ജൂലൈ 17 വെള്ളിയാഴ്ച്ചയാണ്. (Image Credit Source: Getty Images)

2 / 5
കർക്കടകത്തെ ആത്മീയത കൊണ്ടും ആരോഗ്യ സംരക്ഷണം കൊണ്ടും പ്രതിരോധിക്കാനാണ് മലയാളികൾ പണ്ടുമുതൽക്കെ ശീലിച്ചിരിക്കുന്നത്. കർക്കടക മാസത്തിലേക്ക് കടക്കുന്നതിന് മുൻപായി, വീട്ടിൽ പോസിറ്റീവ് എനർജിയും ആരോഗ്യവും ഐശ്വര്യവും നിറയ്ക്കാൻ നാം ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാലോ. ചില കാര്യങ്ങൾ മുൻകൂട്ടി ചെയ്തുവച്ചാൽ അത് ആരോ​ഗ്യത്തോടൊപ്പം മനസ്സിനും ശാന്തത നൽകും.

3 / 5
വീടും പരിസരവും വൃത്തിയാക്കൽ: കർക്കടക മാസത്തിന് തൊട്ടുമുൻപായി വീടും പറമ്പും നന്നായി വൃത്തിയാക്കുന്ന ഒരു ചടങ്ങുണ്ട്. മഴക്കാലത്ത് പെരുകാൻ സാധ്യതയുള്ള കീടങ്ങളെയും മറ്റ് ദോഷ ജന്തുക്കളെയും നീക്കം ചെയ്ത് വീട് ശുദ്ധിയാക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. വീട്ടിലെ ഉപയോഗശൂന്യമായ സാധനങ്ങൾ മാറ്റി, ഈർപ്പവും പൂപ്പലും പിടിച്ച ഇടങ്ങൾ വൃത്തിയാക്കണം. ഇത് വീട്ടിലെ നെഗറ്റീവ് എനർജിയെ പുറത്താക്കി ഐശ്വര്യം കൊണ്ടുവരുമെന്നൊരു വിശ്വാസവുമുണ്ട്.

4 / 5
ഈർപ്പവും പൂപ്പലും മാറ്റാം: കാലവർഷത്തിലെ തുടർച്ചയായ മഴ കാരണം വീടിനുള്ളിൽ ഈർപ്പവും വസ്ത്രങ്ങളിലടക്കം പൂപ്പൽ മണവും ഉണ്ടാകാൻ സാധ്യതയുണ്ട്. കർക്കടകത്തിന് മുൻപ് തന്നെ വസ്ത്രങ്ങൾ നന്നായി ഉണക്കിയെടുക്കാം. വീടിനുള്ളിൽ സാമ്പ്രാണിയോ കുന്തിരിക്കമോ പുകയ്ക്കുന്നത് വായു ശുദ്ധീകരിക്കാനും കീടങ്ങളെ അകറ്റാനും ഉത്തമമാണ്.

5 / 5
ഔഷധക്കഞ്ഞിക്കുള്ള ഒരുക്കം : കർക്കടകത്തിൽ ശരീരത്തിന് പ്രതിരോധശേഷി കൂട്ടാൻ ഔഷധക്കഞ്ഞി കുടിക്കുന്നത് ഏറെ നല്ലതാണ്. നവരയരിയോ ജീരകശാല അരിയോ വാങ്ങി സൂക്ഷിക്കുക. ആശാളി, ഉലുവ, ജീരകം, ചുക്ക്, കരിംജീരകം, തോട്ടാവാടി, മുക്കുറ്റി തുടങ്ങിയ ഔഷധക്കൂട്ടുകൾ ആയുർവേദ കടകളിൽ നിന്നും വാങ്ങി മുൻകൂട്ടി കരുതാവുന്നതാണ്. അതുപോലെ വീടുകളിൽ കാണുന്ന ഔഷധ സസ്യങ്ങൾ കറി വച്ച് കഴിക്കുന്നതും വളരെ നല്ലതാണ്.

Follow Us
ഫലം ദാരിദ്ര്യം! വീട്ടിലെ പൂജാമുറിയിൽ ഈ തെറ്റുകൾ ചെയ്യരുത്
ഹോട്ടലിലെപ്പോലെ സോഫ്റ്റ് അപ്പം; മാവ് അരയ്ക്കുമ്പോൾ ഇതൊന്ന് ചേർക്കൂ
മസിനഗുഡി വഴി മോയാറേലിക്കൊരു യാത്ര; ട്രിപ്പ് പ്ലാന്‍ ഇങ്ങനെ ആകാം
പിരീഡ്സ് സമയത്ത് മൂഡ് സ്വിങ്സും ദേഷ്യവും, ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ