Kitchen Tips: ഭക്ഷണം അടിക്ക് പിടിക്കില്ല; അടുക്കളപ്പണി എളുപ്പമാക്കാം, ഈ പൊടിക്കൈ ഒന്ന് പരീക്ഷിക്കൂ
Clean Burnt Pots Easily: ഭക്ഷണം കരിഞ്ഞുപിടിക്കുന്നതും തുടർന്ന് കഠിനമായി ഉരച്ചു കഴുകേണ്ടി വരുന്നതും അടുക്കളയിലെ വലിയൊരു തലവേദനയാണ്. നോൺ-സ്റ്റിക് അല്ലെങ്കിൽ സെറാമിക് പാത്രങ്ങളിൽ ലോഹക്കരണ്ടികൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കറികളും മസാലകളും വഴറ്റിയെടുക്കുമ്പോൾ കരിഞ്ഞുപിടിക്കാതെ പാകം ചെയ്യാനും, അഥവാ കരിഞ്ഞാൽ നിഷ്പ്രയാസം വൃത്തിയാക്കാനും ചില ലളിതമായ മുൻകരുതലുകളെടുത്താൽ പാത്രത്തിൽ കരിപിടിക്കുന്നത് എളുപ്പത്തിൽ ഒഴിവാക്കാം.

പാചകത്തിനിടയിൽ പാത്രത്തിന്റെ അടിയിൽ ഭക്ഷണം കരിഞ്ഞുപിടിക്കുന്നതും തുടർന്ന് കഠിനമായി ഉരച്ചു കഴുകേണ്ടി വരുന്നതും അടുക്കളയിലെ വലിയൊരു തലവേദനയാണ്. കറികളും മസാലകളും വഴറ്റിയെടുക്കുമ്പോൾ കരിഞ്ഞുപിടിക്കാതെ പാകം ചെയ്യാനും, അഥവാ കരിഞ്ഞാൽ നിഷ്പ്രയാസം വൃത്തിയാക്കാനും ചില ലളിതമായ മുൻകരുതലുകളെടുത്താൽ പാത്രത്തിൽ കരിപിടിക്കുന്നത് എളുപ്പത്തിൽ ഒഴിവാക്കാം. (Image Credit Source: Social Media)

കട്ടിയുള്ള അടിഭാഗമുള്ള പാത്രങ്ങൾ ഉപയോഗിക്കുക: കനം കുറഞ്ഞ പാത്രങ്ങളിൽ ചൂട് വേഗത്തിൽ ഒരു ഭാഗത്ത് കേന്ദ്രീകരിക്കുകയും ഭക്ഷണം കരിഞ്ഞുപിടിക്കുകയും ചെയ്യും. കട്ടിയുള്ള സ്റ്റീൽ, ഇരുമ്പ്, അല്ലെങ്കിൽ ഹെവി-ബോട്ടം പാത്രങ്ങൾ പാചകത്തിനായി തിരഞ്ഞെടുക്കുന്നത് ചൂട് തുല്യമായി ലഭിക്കാൻ സഹായിക്കും. കനം കുറഞ്ഞ പാത്രമാണെങ്കിൽ അത് കൃത്യമായ ഇടവേളകളിൽ ഇളക്കികൊടുക്കാൻ മറക്കരുത്.

പാലും പായസവും തയ്യാറാക്കുമ്പോൾ: പാത്രത്തിൽ അല്പം വെള്ളം ഒഴിച്ച് അല്ലെങ്കിൽ വെള്ളം നനച്ച പാത്രത്തിൽ പാൽ അല്ലെങ്കിൽ പായസം തിളപ്പിക്കുന്നത് അടിയിൽ പിടിക്കുന്നത് കുറയ്ക്കും. ഇടയ്ക്കിടെ പാത്രത്തിന്റെ അടിയിൽ തട്ടി ഇളക്കിക്കൊടുക്കാനും മറക്കരുത്. എപ്പോഴും പാചകം ചെയ്യുമ്പോൾ തീ കുറച്ചുവെച്ച് വേവിക്കുക. ഉയർന്ന തീയിൽ തിളപ്പിക്കുന്നത് പെട്ടെന്ന് കരിഞ്ഞുപിടിക്കാൻ കാരണമാകും.

ഈർപ്പം നൽകാം: ഉള്ളിയും തക്കാളിയും മസാലകളും വഴറ്റുമ്പോൾ പാത്രത്തിന്റെ അടിയിൽ ഒട്ടിപ്പിടിക്കുന്നതായി കണ്ടാൽ ഉടൻ തന്നെ ഒരു ടേബിൾസ്പൂൺ വെള്ളമോ കുറച്ച് എണ്ണയോ ചേർത്ത് ഇളക്കുക. അഥവ പാത്രത്തിൽ കരിഞ്ഞുപിടിച്ചാൽ ആ ഭാഗത്ത് കുറച്ച് ചൂടുവെള്ളവും ഡിഷ് വാഷ് ലിക്വിഡും ഒഴിച്ച് 10–15 മിനിറ്റ് കുതിർക്കാൻ വെക്കുക. ശേഷം മാത്രം കഴുകുക.

കഠിനമായ കറയാണെങ്കിൽ കുറച്ച് ബേക്കിംഗ് സോഡയോ ഉപ്പോ വിതറി അല്പം വെള്ളം തളിച്ച് കുറച്ചുനേരം വെച്ച ശേഷം സ്ക്രബ് ചെയ്യുക. പാത്രത്തിന് പോറലേൽക്കാതെ കറ മാറ്റാൻ ഇത് സഹായിക്കും. നോൺ-സ്റ്റിക് അല്ലെങ്കിൽ സെറാമിക് പാത്രങ്ങളിൽ ലോഹക്കരണ്ടികൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. എപ്പോഴും സ്പോഞ്ച് പോലുള്ളവ ഉപയോഗിച്ച് മാത്രം ഉരച്ച് കഴുകുക.