കണ്ണിൽ നോക്കി മീൻ വാങ്ങിക്കണേ... ചീഞ്ഞ മീൻ തിരിച്ചറിയാൻ ഈ എളുപ്പവഴികൾ മതി | Kitchen Tips, How to Identify Fresh Fish From Shop, Simple Hacks to Check Before Buying Malayalam news - Malayalam Tv9

Fish Buying Tips: കണ്ണിൽ നോക്കി മീൻ വാങ്ങിക്കണേ… ചീഞ്ഞ മീൻ തിരിച്ചറിയാൻ ഈ എളുപ്പവഴികൾ മതി

Published: 

15 Oct 2026 | 11:13 AM

Fresh Fish Buying Kitchen Tips: ഐസിൽ കിടക്കുമ്പോൾ മോശം മീൻ കണ്ടാലും തിരിച്ചറിയണമെന്നില്ല. എന്നാൽ ഇത്തരത്തിൽ പഴകിയ മീനോ, കെമിക്കൽ പുരട്ടിയ മീനോ തിരിച്ചറിയാൻ ചില എളുപ്പവഴികളുണ്ട്. കടയിൽ പോകുമ്പോൾ ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ എപ്പോഴും നല്ല ഫ്രഷ് മീൻ തന്നെ വാങ്ങി വീട്ടിലെത്തിക്കാനാകും. കടകളിൽ നിന്ന് മീൻ വാങ്ങുമ്പോൾ ഐസിട്ടാണെങ്കിലും ചില കാര്യങ്ങൾ കൃത്യമായി പരിശോധിച്ചാൽ ഒരിക്കലും ചീഞ്ഞ മീൻ വാങ്ങി കബളിക്കപ്പെടില്ല.

1 / 5
മാർക്കറ്റിൽ പോയി മീൻ വാങ്ങുമ്പോൾ പലപ്പോഴും നല്ലതാണെന്ന് കരുതി നമ്മൾ പഴയ മീൻ വാങ്ങിപ്പോരാറുണ്ട്. ഐസിൽ കിടക്കുമ്പോൾ മോശം മീൻ കണ്ടാലും തിരിച്ചറിയണമെന്നില്ല. എന്നാൽ ഇത്തരത്തിൽ പഴകിയ മീനോ, കെമിക്കൽ പുരട്ടിയ മീനോ തിരിച്ചറിയാൻ ചില എളുപ്പവഴികളുണ്ട്. കടയിൽ പോകുമ്പോൾ ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ എപ്പോഴും നല്ല ഫ്രഷ് മീൻ തന്നെ വാങ്ങി വീട്ടിലെത്തിക്കാനാകും. (Image Credit Source: Getty Images)

2 / 5
മീനിന്റെ കണ്ണുകൾ: നല്ല തിളക്കമുള്ളതും പുറത്തേക്ക് തള്ളിയിരിക്കുന്നതുമായ കണ്ണുകളായിരിക്കും ഫ്രഷ് മീനിന് ഉണ്ടാവുക. കണ്ണിന്റെ മധ്യഭാഗം കറുപ്പും ചുറ്റും വെളുത്ത ഭാഗവും വ്യക്തമായി കാണാം. എന്നാൽ മീൻ പഴകുന്തോറും കണ്ണുകൾ അകത്തേക്ക് കുഴിഞ്ഞുപോകുന്നു. കൂടാതെ കണ്ണുകൾ മങ്ങുകയും, ചുറ്റുമുള്ള ഭാ​ഗം വെള്ള നിറത്തിലോ മഞ്ഞനിറത്തിലോ മാറിയിട്ടും ഉണ്ടാകും.

3 / 5
ചെതുമ്പലും ചെകിടയും: മീനിന്റെ ചെകിട തുറന്നു നോക്കിയാൽ അത് നല്ല തെളിഞ്ഞ ചുവപ്പ് നിറത്തിലോ ഇളം റോസ് നിറത്തിലോ ആണെങ്കിൽ അവ നല്ല പുതിയ മീനാണെന്ന് ഉറപ്പുവരുത്താം. പക്ഷേ പഴകിയ മീനിന്റെ ചെകിട നിറം വ്യത്യാസമോ, ഇരുണ്ട തവിട്ട് അല്ലെങ്കിൽ മങ്ങിയ ചാരനിറത്തിലോ മാറിയിരിക്കും. ഇതിൽ നിന്ന് ദുർഗന്ധവും വരാനുള്ള സാധ്യതയും ഉണ്ട്.

4 / 5
തൊലിപ്പുറം: തൊലിയിൽ കൈവെച്ചാൽ നല്ല വഴുവഴുപ്പും തിളക്കവും കാണാം. ഫ്രഷ് മീനാണെങ്കിൽ മീനിന്റെ ശരീരം നല്ല ഉറപ്പുള്ളതായിരിക്കും. വിരൽ അമർത്തിയാൽ മീൻ പഴയ പടി ആകുന്നതാകണം. എന്നാൽ പഴകിയ മീനിൻ്റെ തൊലിയിലെ തിളക്കം നഷ്ടപ്പെട്ടിട്ടുണ്ടാകും. വിരൽ അമർത്തിയാൽ ആ കുഴി അതുപോലെ നിൽക്കുകയാണെങ്കിൽ ആ മീൻ ഫ്രഷ് അല്ല എന്ന് ഉറപ്പിക്കാം.

5 / 5
ഗന്ധം ശ്രദ്ധിക്കുക: നല്ല ഫ്രഷ് മീനിന് കടൽ വെള്ളത്തിന്റെ ചെറിയൊരു ഗന്ധമേ ഉണ്ടാകൂ. ചിലപ്പോൾ ഫോർമാലിൻ പോലുള്ള കെമിക്കലുകൾ പുരട്ടിയ മീനുകൾക്ക് മീനിന്റെ സ്വാഭാവിക ഗന്ധം ഉണ്ടാകില്ല. കടകളിൽ നിന്ന് മീൻ വാങ്ങുമ്പോൾ ഐസിട്ടാണെങ്കിലും മേൽപ്പറഞ്ഞ കാര്യങ്ങൾ കൃത്യമായി പരിശോധിച്ചാൽ ഒരിക്കലും ചീഞ്ഞ മീൻ വാങ്ങി കബളിക്കപ്പെടില്ല.

Loading...
Unable to load recommendations.
Follow Us
തൊലിയോടുകൂടി പേരയ്ക്ക കഴിച്ചാൽ എന്ത് സംഭവിക്കും?
സാധാരണക്കാരുടെ പെർഫോമൻസ് സ്കൂട്ടർ ആക്ടീവ 125
ദാമ്പത്യ ജീവിതത്തിലെ ദുരിതങ്ങളും ദുഃഖവും മാറണോ?
പുരുഷന്മാരിലെ വെരിക്കോസ് വെയിൻ: ഈ മാറ്റങ്ങൾ അവഗണിക്കരുത്
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി