AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Toyota Glanza Facelift: ലെക്സസ് സ്റ്റൈൽ! പുത്തൻ ഗ്ലാൻസയെ അവതരിപ്പിച്ച് ടൊയോട്ട, വില 6.99 ലക്ഷം മുതൽ

Toyota Glanza Facelift 2026: അങ്ങനെ ഇന്ത്യൻ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടൊയോട്ടയുടെ പുതിയ ​ഗ്ലാൻസ വിപണയിലെത്തി. മാരുതിയുടെ ജനപ്രിയ മോഡലായ ബലെനോയെ റീ ബ്രാൻഡ് ചെയ്ത് ടൊയോട്ട പുറത്തിറക്കിയ മോഡലാണ് ​ഗ്ലാൻസ. ദിവസങ്ങൾക്ക് മുമ്പ് ബലെനോയുടെ ഫേസ് ലിഫ്റ്റ് മോഡലിനെ മാരുതി പുറത്തിറക്കിയിരുന്നു. അന്നുമുതൽ ഇന്ത്യൻ വാഹന പ്രേമികൾ കാത്തിരിക്കുകയായിരുന്നു ​ഗ്ലാൻസയുടെ ഫേസ് ലിഫ്റ്റിനായി. ​ഗംഭീര മാറ്റങ്ങളോടെയാണ് ഒടുവിൽ ​ഗ്ലാൻസ എത്തിയിരിക്കുന്നത്.

Amal KV
Amal KV | Published: 14 Oct 2026 | 05:10 PM
6.99 ലക്ഷം എന്ന പ്രാരംഭ എക്സ്-ഷോറൂം വിലയിലാണ് ടൊയോട്ട ഗ്ലാൻസ ഫേസ്‌ലിഫ്റ്റ് (Glanza Facelift) മോ‍ഡലിനെ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്.  ബലേനോയെപ്പോലെ തന്നെ ഈ മോഡലിലും എൻജിൻ, ഫീച്ചറുകൾ, ഡിസൈൻ എന്നിവയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ( Image Credi Source Toyota Website)

1 / 5
ടൊയോട്ട ഗ്ലാൻസ ഫേസ്‌ലിഫ്റ്റ് വകഭേദങ്ങളുടെ വില ഇങ്ങനെയാണ് E 6.99 ലക്ഷം രൂപ മുതൽ, S 7.71 ലക്ഷം രൂപ മുതൽ,  G 8.73 ലക്ഷം രൂപ മുതൽ, V	9.99 ലക്ഷം രൂപ മുതൽ, V (O)	10.49 ലക്ഷം രൂപ മുതൽ. വാഹനത്തിന്റെ എക്സ് ഷോറും വിലയാണ്, ഓൺ റോഡ് നിരക്കല്ല.

2 / 5
പ്രധാനമായും മുൻഭാ​ഗത്താണ് വാഹനത്തിന് ഡിസൈൻ മാറ്റം വന്നിരിക്കുന്നത്. കമ്പനിയുടെ ഉയർന്ന വിലയുള്ള ലെക്സസ് പോലുള്ള മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതെന്ന് തോന്നിക്കുന്ന വലിയ ഗ്രില്ല് തന്നെയാണ പ്രധാന മാറ്റവും ആകർഷണവുമായി തോന്നുന്നത്.   ഹെഡ്‌ലൈറ്റിന്റെ ഡിസൈൻ നിലവിലുള്ള മോഡലിന് സമാനമാണെങ്കിലും, എൽഇഡി ഫോഗ് ലാമ്പുകളുടെ ഡിസൈൻ മാറ്റിയിട്ടുണ്ട്. കമ്പനിയുടെ ലോഗോ ഇപ്പോൾ ബോണറ്റിലാണ് കൊടുത്തിരിക്കുന്നത്.

3 / 5
ഇന്റീരിയറിലേക്ക് വന്നാൽ  മുന്നിലെ സീറ്റുകളിൽ വെന്റിലേഷൻ സൗകര്യവും വയർലെസ് ഫോൺ ചാർജറും ഉൾപ്പെടുത്തി ഫീച്ചറുകൾ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, നാല് സ്പീക്കറുകളും രണ്ട് ട്വീറ്ററുകളും അടങ്ങുന്ന ക്ലാരിയോൺ സൗണ്ട് സിസ്റ്റവും, പിൻഭാഗത്ത് എസി വെന്റുകളോട് കൂടിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ സംവിധാനവും പുതിയ മോഡലിൽ ലഭ്യമാണ്.

4 / 5
പുതിയ 1.2 ലിറ്റർ, ത്രീ-സിലിണ്ടർ Z12E എൻജിനാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്.  പെട്രോൾ പതിപ്പിൽ ഈ എൻജിൻ 83 hp കരുത്തും 112 Nm ടോർക്കും ‍ഈ എൻജിൻ ഉത്പാദിപ്പിക്കും. 5 സ്പീ‍‍ഡ് ​ഗിയർബോക്സ് സംവിധാനമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. പഴയ ഫോർ-സിലിണ്ടർ എൻജിനുമായി താരതമ്യം ചെയ്യുമ്പോൾ കരുത്തിലും ടോർക്കിലും യഥാക്രമം 7 hp-യുടെയും 1 Nm-ന്റെയും കുറവുണ്ടെങ്കിലും, ഇന്ധനക്ഷമതയിൽ ചെറിയ വർദ്ധനവുണ്ട്.

5 / 5
Follow Us