AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Amla Resam Rice Recipe: നെല്ലിക്കയിട്ട രസം റൈസ് ഒന്ന് പരീക്ഷിച്ചാലോ?; ഉച്ചയൂണിന് പ്ലേറ്റ് കാലിയാകും

Nellika Resam Rice Recipe: വിറ്റാമിൻ സിയുടെ കലവറയായ നെല്ലിക്ക ചേർത്ത് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാന്തരം 'നെല്ലിക്ക രസം റൈസ്' പരീക്ഷിച്ചു നോക്കിയാലോ. രോഗപ്രതിരോധ ശേഷി കൂട്ടാനും ദഹനം സുഗമമാക്കാനും സഹായിക്കുന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതായിരിക്കും. നെല്ലിക്ക കഴിക്കാൻ മടിക്കുന്ന കുട്ടികൾ പോലും വളരെയേറെ ഇഷ്ട്ടത്തോടെ ഇത് കഴിക്കുമെന്ന കാര്യം ഉറപ്പാണ്.

Amla Resam Rice Recipe: നെല്ലിക്കയിട്ട രസം റൈസ് ഒന്ന് പരീക്ഷിച്ചാലോ?; ഉച്ചയൂണിന് പ്ലേറ്റ് കാലിയാകും
Amla Resam Rice Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 15 Oct 2026 | 12:33 PM

ഉച്ചയൂണിന് എന്ത് വെറൈറ്റി ഉണ്ടാക്കുമെന്ന ആലോചനയിലാണോ? വിറ്റാമിൻ സിയുടെ കലവറയായ നെല്ലിക്ക ചേർത്ത് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാന്തരം ‘നെല്ലിക്ക രസം റൈസ്’ (Amla Rasam Rice) പരീക്ഷിച്ചു നോക്കിയാലോ. രോഗപ്രതിരോധ ശേഷി കൂട്ടാനും ദഹനം സുഗമമാക്കാനും സഹായിക്കുന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതായിരിക്കും. നെല്ലിക്ക കഴിക്കാൻ മടിക്കുന്ന കുട്ടികൾ പോലും വളരെയേറെ ഇഷ്ട്ടത്തോടെ ഇത് കഴിക്കുമെന്ന കാര്യം ഉറപ്പാണ്.

നമ്മുടെ ദക്ഷിണേന്ത്യൻ ഭക്ഷണങ്ങൾക്ക് ലോകമെമ്പാടും ആരാധകർ ഏറെയാണ്. അത്തരത്തിലൊന്നാണ് പോഷകഗുണങ്ങളുടെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച വരുത്താത്ത നെല്ലിക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന രസം റൈസ്. വളരെ കുറച്ച് ചേരുവകളും കുറഞ്ഞ സമയവും മതി ഈ വിഭവം തയ്യാറാക്കാൻ. ഇതിൻ്റെ കിടിലൻ റെസിപ്പി നോക്കിയാലോ.

ALSO READ: ഗോതമ്പ് ഉണ്ടയ്ക്ക് ഇത്രയും രുചിയോ?; കുഴക്കാതെ, പരത്താതെ ബോണ്ട

ആവശ്യമായ ചേരുവകൾ

നെല്ലിക്ക, തക്കാളി, മസാലപ്പൊടികൾ, അരി, പരിപ്പ് എന്നിവയാണ് നെല്ലിക്ക രസം റൈസിലെ പ്രധാന ചേരുവകൾ.

പച്ച നെല്ലിക്ക: 3 – 4 എണ്ണം (കുരു കളഞ്ഞത്)

വേവിച്ച ചോറ്: 2 കപ്പ്

തക്കാളി: 1 ചെറുത്

പച്ചമുളക്: 1 എണ്ണം

ഇഞ്ചി: ഒരു ചെറിയ കഷണം

കുരുമുളക്, ജീരകം: 1 ടീസ്പൂൺ വീതം (ചതച്ചത്)

കായപ്പൊടി: ഒരു നുള്ള്

കടുക്, വറ്റൽമുളക്, വേപ്പില: താളിക്കാൻ ആവശ്യത്തിന്

നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ: 2 ടീസ്പൂൺ

മല്ലിയില: അലങ്കരിക്കാൻ

ഉപ്പ്: പാകത്തിന്

നെല്ലിക്ക രസം റൈസ് തയ്യാറാക്കുന്ന വിധം

പരിപ്പ്, അരി എന്നിവ നല്ല ശുദ്ധമായ വെള്ളത്തിൽ കുതിർത്തുവെക്കുക. ചെറിയ കഷണങ്ങളായി മുറിച്ച നെല്ലിക്ക, തക്കാളി, വെളുത്തുള്ളി എന്നിവയും കുരുമുളക്, മസാലപ്പൊടികൾ, ജീരകം എന്നിവയും ഒരു മിക്‌സിയിൽ അരച്ച് മൃദുവായ പേസ്റ്റ് ഉണ്ടാക്കാം. ശേഷം ഒരു പാനിൽ അല്പം നെയ്യ് ചൂടാക്കി, കടുക്, വറ്റൽമുളക്, വേപ്പില എന്നിവ താളിക്കുക. മസാലപ്പൊടികളും ചേർക്കുക.

ഇതിലേക്ക് നേരത്തെ അരച്ചുവച്ചിരുന്ന നെല്ലിക്ക- തക്കാളി പേസ്റ്റ് ചേർക്കുക. രുചി കൂട്ടാൻ രസം മസാല ആവശ്യമെങ്കിൽ ചേർക്കാം. ഇതിലേക്ക് കുതിർത്ത അരിയും പരിപ്പും നെല്ലിക്ക കഷണങ്ങളും ചേർക്കുക. ശേഷം ഉപ്പിട്ട് ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. അരിയും പരിപ്പും നന്നായി വെന്ത് യോജിക്കുന്നതുവരെ പ്രഷർ കുക്ക് ചെയ്യുക. പാകമായ നെല്ലിക്ക രസം ചോറ് ആവശ്യമെങ്കിൽ മല്ലിയില കൊണ്ട് അലങ്കരിച്ച് കഴിക്കാം.

നെല്ലിക്ക രസം റൈസ് ​ഗുണങ്ങൾ

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: നെല്ലിക്കയിലെ വിറ്റാമിൻ സി ജലദോഷം, പനി എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നു.

എളുപ്പത്തിൽ ഉണ്ടാക്കാം: ബാക്കി വന്ന ചോറ് ഉപയോഗിച്ചും അഞ്ച് മിനിറ്റിൽ ഇത് തയ്യാറാക്കാം.

ദഹനത്തിന് ഉത്തമം: കുരുമുളകും ജീരകവും നെല്ലിക്കയും ചേരുന്നത് കൊണ്ട് വയറിന് വളരെ നല്ലതാണ്.

English Summary:

Amla Is Rich in Vitamin C and antioxidants. Also it is Easy to digest and suitable for weight management. Here is How to make Amla Or Nellika Resam Rice, easy recipe in malayalam.

Follow Us