AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ക്രിയാറ്റിൻ ഉപയോഗം പെട്ടെന്ന് നിർത്തിയാൽ മസിലുകൾ ചുരുങ്ങുമോ? ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ അറിയാം

Thinking of Quitting Creatine? What Happens to Your Body And Muscles: മത്സ്യം, മാംസം തുടങ്ങിയ ഭക്ഷണങ്ങളിലൂടെ ലഭിക്കുന്നതിനൊപ്പം നമ്മുടെ കരളും വൃക്കകളും അമിനോ ആസിഡുകളിൽ നിന്ന് സ്വാഭാവികമായി ക്രിയാറ്റിൻ ഉത്പാദിപ്പിക്കുന്നുണ്ട്. ക്രിയാറ്റിൻ സപ്ലിമെൻ്റ് എടുത്തു എന്നുകരുതി ശരീരത്തിൻ്റെ ഈ സ്വാഭാവിക ഉത്പാദനം നിലയ്ക്കില്ല

ക്രിയാറ്റിൻ ഉപയോഗം പെട്ടെന്ന് നിർത്തിയാൽ മസിലുകൾ ചുരുങ്ങുമോ? ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ അറിയാം
പ്രതീകാത്മക ചിത്രംImage Credit source: karetoria/Moment/ Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 15 Oct 2026 | 01:08 PM

ജിമ്മിൽ പോകുന്നവർ മസിൽ വളർച്ചക്കാമായി ഉപയോഗിക്കുന്ന പ്രധാന സപ്ലിമെൻ്റുകളിൽ ഒന്നാണ് ക്രിയാറ്റിൻ. എന്നാൽ ക്രിയാറ്റിൻ ഉപയോഗം പെട്ടെന്ന് നിർത്തിയാൽ ശരീരത്തിന് എന്ത് സംഭവിക്കും? കഷ്ടപ്പെട്ട് ഉണ്ടാക്കിയ മസിലുകൾ അപ്രത്യക്ഷമാകുമോ അതോ ഭാരം ഉയർത്താനുള്ള ശേഷി പെട്ടെന്ന് കുറയുമോ എന്നൊക്കെയുള്ള ആശങ്ക പലർക്കുമുണ്ട്. എന്നാൽ ക്രിയാറ്റിൻ നിർത്തുന്നത് വഴി ഹോർമോൺ വ്യതിയാനങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ പെട്ടെന്നുള്ള പേശീ നഷ്ടമോ ഉണ്ടാകില്ലെന്നാണ് ഫിറ്റ്നസ് വിദഗ്ധർ വ്യക്തമാക്കുന്നത്.

ശരീരഭാരം കുറയുന്നതിന് പിന്നിലെ കാരണം

ക്രിയാറ്റിൻ ഉപയോഗം നിർത്തുമ്പോൾ ആദ്യം ശ്രദ്ധയിൽപ്പെടുന്ന മാറ്റം ശരീരഭാരത്തിലുണ്ടാകുന്ന ചെറിയ കുറവാണ്. ക്രിയാറ്റിൻ പേശീകോശങ്ങൾക്കുള്ളിൽ വെള്ളം നിലനിർത്താൻ സഹായിക്കുന്നുണ്ട്. സപ്ലിമെൻ്റ് നിർത്തുന്നതോടെ പേശികളിലെ ക്രിയാറ്റിൻ അളവ് സാധാരണ നിലയിലാവുകയും, കോശങ്ങൾക്കുള്ളിലെ ഈ അധിക ജലാംശം ഇല്ലാതാവുകയും ചെയ്യും. ഇതുമൂലം ശരീരഭാരത്തിൽ ചെറിയ കുറവുണ്ടാകാനും മസിലുകളുടെ വലിപ്പം അല്പം കുറഞ്ഞതായി തോന്നാനും സാധ്യതയുണ്ട്. എന്നാൽ ഇത് ജലാംശം കുറയുന്നത് മാത്രമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Also Read: 40 വയസ്സ് കഴിഞ്ഞോ? പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാൻ സഹായിക്കുന്ന 4 വ്യായാമങ്ങൾ!

വ്യായാമത്തെയും കരുത്തിനെയും ബാധിക്കുമോ?

ഭാരമുയർത്തുമ്പോഴും കഠിനമായ വ്യായാമങ്ങൾ ചെയ്യുമ്പോഴും പേശികൾക്ക് പെട്ടെന്ന് ഊർജ്ജം നൽകാൻ ക്രിയാറ്റിൻ സഹായിക്കുന്നുണ്ട്. അതിനാൽ സപ്ലിമെൻ്റ് നിർത്തുമ്പോൾ ജിമ്മിലെ പ്രകടനത്തിൽ ചെറിയ വ്യത്യാസങ്ങൾ അനുഭവപ്പെട്ടേക്കാം. തുടർച്ചയായി ഉയർന്ന ഭാരമെടുക്കുമ്പോൾ സപ്ലിമെൻ്റ് ഉപയോഗിച്ചിരുന്ന സമയത്തെ അപേക്ഷിച്ച് ഒന്നുരണ്ട് റെപ്പുകൾ കുറയാൻ സാഷ്യതയുണ്ട്, എങ്കിലും കൃത്യമായ വ്യായാമം, ആവശ്യത്തിന് പ്രോട്ടീനും കലോറിയും അടങ്ങിയ ഭക്ഷണം, നല്ല ഉറക്കം എന്നിവ തുടർന്നും മുന്നോട്ടുകൊണ്ടുപോയാൽ മസിലുകളുടെ കരുത്തും വലിപ്പവും അതുപോലെ തന്നെ നിലനിർത്താൻ സാധിക്കും.

ശരീരം സ്വാഭാവികമായി ക്രിയാറ്റിൻ ഉത്പാദിപ്പിക്കും

മത്സ്യം, മാംസം തുടങ്ങിയ ഭക്ഷണങ്ങളിലൂടെ ലഭിക്കുന്നതിനൊപ്പം നമ്മുടെ കരളും വൃക്കകളും അമിനോ ആസിഡുകളിൽ നിന്ന് സ്വാഭാവികമായി ക്രിയാറ്റിൻ ഉത്പാദിപ്പിക്കുന്നുണ്ട്. ക്രിയാറ്റിൻ സപ്ലിമെൻ്റ് എടുത്തു എന്നുകരുതി ശരീരത്തിൻ്റെ ഈ സ്വാഭാവിക ഉത്പാദനം നിലയ്ക്കില്ല. ക്രിയാറ്റിൻ നിർത്താൻ ആഗ്രഹിക്കുന്നവർ ഡോസ് ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവന്ന് നിർത്തേണ്ട ആവശ്യമില്ല. ഉപയോഗം നിർത്തി ഏതാനും ആഴ്ചകൾക്കുള്ളിൽ പേശികളിലെ ക്രിയാറ്റിൻ സ്വാഭാവിക നിലയിലേക്ക് തിരിച്ചെത്തും. അതേസമയം വൃക്കരോഗമുള്ളവർ, മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ, ഗർഭിണികൾ എന്നിവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഇത്തരം സപ്ലിമെൻ്റുകൾ ഉപയോഗിക്കാവൂ.

English Summary

Stopping creatine does not cause sudden muscle loss or hormonal issues. While reduced water retention may slightly lower body weight, consistent training and proper nutrition help maintain your muscle gains.

Follow Us