Ghee Adulteration Tips: കൈവെള്ളയിൽ വെച്ചാൽ ഉരുകുമോ? നല്ല നെയ്യ് തിരിച്ചറിയാനുള്ള നാടൻ വിദ്യകൾ
Ghee Purity Checking Tips: നമ്മൾ വാങ്ങുന്ന നെയ്യ് പൂർണ്ണമായും ശുദ്ധമാണോ, അതോ മറ്റെന്തെങ്കിലും രാസവസ്തുക്കൾ കലർന്ന വ്യാജനാണോ എന്ന് എങ്ങനെ തിരിച്ചറിയും? ഭക്ഷണത്തിൽ സ്ഥിരമായി ഉപയോഗിക്കുന്ന നെയ്യിലെ മായം ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. പണ്ടുകാലത്ത് വീടുകളിൽ തന്നെയാണ് നെയ്യ് ഉല്പാദിപ്പിച്ചിരുന്നത്. എന്നാൽ ഇന്ന് അങ്ങനെയല്ല. അടുക്കളയിൽ വെച്ച് മിനിറ്റുകൾക്കുള്ളിൽ നല്ല നെയ്യ് തിരിച്ചറിയാൻ സഹായിക്കുന്ന ചില നാടൻ വിദ്യകൾ മനസ്സിലാക്കി വച്ചേ മതിയാകു.

വിപണിയിൽ ഇന്ന് ധാരാളം ബ്രാൻഡുകളിൽ നെയ്യ് ലഭ്യമാണ്. എന്നാൽ നമ്മൾ വാങ്ങുന്ന നെയ്യ് പൂർണ്ണമായും ശുദ്ധമാണോ, അതോ മറ്റെന്തെങ്കിലും രാസവസ്തുക്കൾ കലർന്ന വ്യാജനാണോ എന്ന് എങ്ങനെ തിരിച്ചറിയും? ഭക്ഷണത്തിൽ സ്ഥിരമായി ഉപയോഗിക്കുന്ന നെയ്യിലെ മായം ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. പണ്ടുകാലത്ത് വീടുകളിൽ തന്നെയാണ് നെയ്യ് ഉല്പാദിപ്പിച്ചിരുന്നത്. എന്നാൽ ഇന്ന് അങ്ങനെയ്ല്ല. (Image Credit Source: Getty Images)

അതിനാൽ ലബോറട്ടറി പരിശോധനകൾ ഇല്ലാതെ തന്നെ, അടുക്കളയിൽ വെച്ച് മിനിറ്റുകൾക്കുള്ളിൽ നല്ല നെയ്യ് തിരിച്ചറിയാൻ സഹായിക്കുന്ന ചില നാടൻ വിദ്യകൾ മനസ്സിലാക്കി വച്ചേ മതിയാകു. ശുദ്ധമായ നെയ്യാണെങ്കിൽ അവ വളരെ പെട്ടെന്ന് കുറഞ്ഞ താപനിലയിൽ തന്നെ ഉരുകാൻ തുടങ്ങും. അതായത് അല്പം നെയ്യ് എടുത്ത് നിങ്ങളുടെ കൈവെള്ളയിൽ വെക്കുക. ശുദ്ധമായ നെയ്യ് ആണെങ്കിൽ ശരീരത്തിലെ ചൂടു തട്ടുമ്പോൾ തന്നെ അത് നിമിഷങ്ങൾക്കകം പൂർണ്ണമായി ഉരുകും.

ഉരുകാൻ സമയമെടുക്കുകയോ കട്ടിയായി കിടക്കുകയോ ചെയ്താൽ അതിൽ മായം കലർന്നിട്ടുണ്ടെന്ന് ഉറപ്പിക്കാം. അതുപോലെ നെയ്യ് ചൂടാക്കുമ്പോഴുണ്ടാകുന്ന നിറമാറ്റം നോക്കി അവയുടെ പരിശുദ്ധി തിരിച്ചറിയാം. ഒരു പാനിൽ ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് ഇടത്തരം തീയിൽ ചൂടാക്കുക. നെയ്യ് ഉടൻ തന്നെ ഉരുകി കടും തവിട്ടു നിറമായി മാറുകയും നല്ല മണം വരികയും ചെയ്താൽ അത് നല്ല നെയ്യാണ്. ഉരുകാൻ വൈകുകയും മഞ്ഞ നിറത്തിൽ തന്നെ തുടരുകയും ചെയ്താൽ അതിൽ മായം അടങ്ങിയിട്ടുണ്ട്.

ഒരു ചെറിയ സുതാര്യമായ കുപ്പിയിൽ കുറച്ച് നെയ്യ് എടുത്ത് നന്നായി ഉരുകുക. അതിനുശേഷം കുപ്പി നന്നായി കുലുക്കി കുറച്ചു സമയം അനക്കാതെ വെക്കുക. ശുദ്ധമായ നെയ്യ് തണുക്കുമ്പോൾ തരിതരിയായി അടിഞ്ഞുകൂടും. എന്നാൽ മായം കലർന്നതാണെങ്കിൽ ലെയറുകളായി വേർതിരിയുകയോ തെളിഞ്ഞു കിടക്കുകയോ ചെയ്യും.

ഉരുകിയ നെയ്യ് ഒരു ഗ്ലാസ് പാത്രത്തിലാക്കി ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. ശുദ്ധമായ നെയ്യ് മുഴുവനായി ഒരേ രീതിയിൽ കട്ടിയാകും. എന്നാൽ വെവ്വേറെ ലെയറുകളായിട്ടാണ് കട്ടിയാകുന്നതെങ്കിൽ അതിൽ മറ്റ് എണ്ണകളോ കൊഴുപ്പോ ചേർത്തിട്ടുണ്ടാകണം. നല്ല നാടൻ പശുവിൻ നെയ്യ് സ്വാഭാവികമായ മഞ്ഞനിറവും മണവും തരിതരിപ്പുള്ള ഘടനയുമായിരിക്കും. സംശയാസ്പദമായ വിലക്കുറവിൽ ലഭിക്കുന്ന ബ്രാൻഡുകൾ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.