AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

വില കേട്ട് സംശയിക്കേണ്ട, സത്യമായും 5G ഫോൺ ആണ്; ലാവ വിരാട് V1 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Lava Viraat V1 5G launched in India: ലാവ ഇന്ത്യയിൽ തങ്ങളുടെ വിരാട് സീരീസ് ഫോണുകൾ ലോഞ്ച് ചെയ്തു. വിരാട് വി1 5ജി, വിരാട് വി1എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഈ സീരീസിൽ എത്തിയത്. ഇതിൽ വിരാട് വി1 5ജി ബജറ്റ് വിലയിൽ സ്വന്തമാക്കാൻ കഴിയുന്ന ഒരു 5ജി ഫോൺ ആണ്. ലാവ വിരാട് V1 5ജിക്ക് 12,999 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫർ സഹിതം 11,999 രൂപ വിലയിൽ ഇത് വാങ്ങാനാകും.

Prasanth Kumar
Prasanth Kumar | Published: 24 Jul 2026 | 11:20 PM
ലാവ ഇന്ത്യയിൽ തങ്ങളുടെ വിരാട് സീരീസ് ഫോണുകൾ ലോഞ്ച് ചെയ്തു. വിരാട് വി1 5ജി, വിരാട് വി1എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഈ സീരീസിൽ എത്തിയത്. ഇതിൽ വിരാട് വി1 5ജി ബജറ്റ് വിലയിൽ സ്വന്തമാക്കാൻ കഴിയുന്ന ഒരു 5ജി ഫോൺ ആണ്.

1 / 6
 സ്മാർട്ട്ഫോൺ പാർട്സുകളുടെ വില വർധന ബജറ്റ് 5ജി ഫോണുകളെ ഏറെ ബാധിച്ചിരുന്നു. എന്നാൽ അ‌ടുത്തകാലത്ത് ഇറങ്ങിയതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമായ 5ജി ഫോൺ എന്ന് ലാവ വിരാട് V1 5ജിയെ വിശേഷിപ്പിക്കാനാകും. ഇതിലെ പ്രധാന ഫീച്ചറുകളും വിലയും ഇവിടെ പരിചയപ്പെടാം.

2 / 6
ഡിസ്പ്ലേ, പ്രോസസർ: 6.75 ഇഞ്ച് (720 × 1600 പിക്‌സലുകൾ) HD+ ഡിസ്പ്ലേയാണ് ലാവ വിരാട് വി1 5ജിയിൽ ഉള്ളത്. ഇത് 120Hz റിഫ്രഷ് റേറ്റ് സഹിതമാണ് എത്തുന്നത്. UNISOC T8200 പ്രോസസർ ആണ് ഈ ബജറ്റ് ലാവ 5ജി ഫോണിന്റെ കരുത്ത്.

3 / 6
ക്യാമറ, റാം, സ്റ്റോറേജ്: ഈ ലാവ 5ജി ഫോൺ 13MP AI ഡ്യുവൽ ക്യാമറ സഹിതമാണ് എത്തിയിട്ടുള്ളത്. സെൽഫിക്കും മറ്റുമായി 5MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 4GB റാം (+4GB വെർച്വൽ റാം) / 64GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഉണ്ട്.

4 / 6
പരസ്യങ്ങളോ ബ്ലോട്ട്‌വെയറോ ഇല്ലാതെ Android 16ൽ ആണ് ഈ ഫോൺ എത്തുന്നത്.  IP64 റേറ്റിങ്, 6000mAh ബാറ്ററി ശേഷി, 10W ചാർജർ എന്നിവയും ഈ ബജറ്റ് 5ജി ഫോണിൽ ലാവ ഒരുക്കിയിട്ടുണ്ട്. 165.85×76.8×8.75mm വലിപ്പവും 210 ഗ്രാം ഭാരവുമാണ് ഈ ഫോണിന് ഉള്ളത്.

5 / 6
വിലയും ലഭ്യതയും: ലാവ വിരാട് V1 5ജിക്ക് 12,999 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫർ സഹിതം 11,999 രൂപ വിലയിൽ ഇത് വാങ്ങാനാകും. വിൽപ്പന ആരംഭിക്കുന്ന 2026 ജൂലൈ 31 ന് മാത്രമാണ് ഈ ഓഫർ വില ലഭ്യമാകുക. ആര്യ ബ്ലൂ, സോണാർ ഗോൾഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഫോൺ എത്തിയിരിക്കുന്നു. ഫ്ലിപ്പ്കാർട്ട്, ലാവ വെബ്​സൈറ്റ് എന്നിവ വഴി ഇത് വാങ്ങാനാകും.

6 / 6
Follow Us