AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Vincent Kompany : ബയൺ മ്യൂണിക് കോച്ച് വിൻസെൻ്റ് കൊമ്പനി കുഴഞ്ഞുവീണു; അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

FC Bayern Munich Coach Vincent Kompany Health Update : രാവിലത്തെ പരിശീലനത്തിന് ശേഷമുള്ള ഇടവേളയിലാണ് ജർമൻ ക്ലബിൻ്റെ കോച്ച് കുഴഞ്ഞുവീണത്. നേരത്തെ ചാമ്പ്യൻസ് ലീഗിൽ ആഴ്സെനലിനെതിരെയുള്ള മത്സരത്തിൽ ആരോഗ്യ പ്രശ്നത്തെ തുടർന്ന് വിൻസെൻ്റ് കൊമ്പനി ടീമിൽ നിന്നും മാറി നിന്നിരുന്നു.

Vincent Kompany : ബയൺ മ്യൂണിക് കോച്ച് വിൻസെൻ്റ് കൊമ്പനി കുഴഞ്ഞുവീണു; അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Vincent KompanyImage Credit source: Vincent Kompany Facebook
Jenish Thomas
Jenish Thomas | Published: 23 Oct 2026 | 10:29 PM

മ്യൂണിക് : ജർമൻ ക്ലബ് എഫ് സി ബയൺ മ്യൂണിക്കിൻ്റെ മുഖ്യപരിശീലകൻ വിൻസെൻ്റ് കൊമ്പനി കുഴഞ്ഞുവീണു. രാവിലത്തെ ടീമിൻ്റെ പരിശീലനത്തിന് ശേഷമുള്ള ഇടവേളയിലാണ് ബെൽജീയം പരിശീലകൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ മൈതാനത്തിലേക്ക് എയർ ആംബുലൻസ് എത്തി വിൻസെൻ്റ് കൊമ്പനിയെ അടിയന്തരമായി ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. നേരത്തെ ആരോഗ്യപ്രശ്നത്തെ തുടർന്ന് ആഴ്സനെലിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബയണിൻ്റെ ഡഗ്ഗ്ഔട്ടിൽ നിന്നും ബെൽജീയം പരിശീലകൻ മാറി നിന്നിരുന്നു.

ടീമിനൊപ്പമുള്ള പരിശീലനത്തിന് ശേഷം പടികൾ കയറാൻ ശ്രമിക്കുന്നതിനിടെ വിൻസെൻ്റ് കൊമ്പനി കുഴഞ്ഞുവീഴുകയായിരുന്നുയെന്ന് ജർമൻ മാധ്യമമായ ബിൽഡ് റിപ്പോർട്ട് ചെയ്യുന്നു. ഉടൻ ഹെലികോപ്റ്ററിൽ കൊമ്പനിയെ ആശുപത്രിയിലെത്തിച്ച് അടിയന്തര വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ബെൽജീയം കോച്ചിൻ്റെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ബയൺ മ്യൂണിക് മാനേജ്മെൻ്റ് അറിയിക്കുമെന്ന് ജർമൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ALSO READ : Kerala Blasters: ഹോം മാച്ചിന് വെറും നാലു ദിവസം മാത്രം; ടിക്കറ്റ് വില്‍പന ഇതുവരെ തുടങ്ങിയില്ല; നിരാശയില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍

വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞ ആഴ്ചയിൽ കൊമ്പനിക്ക് കാലിന് പരിക്കേറ്റതായി റിപ്പോർട്ടുണ്ടായിരുന്നു. ആബി ലെയ്പ്സിഗിനെതിരെയുള്ള മത്സരത്തിൽ പ്രത്യേകം സോഫയിൽ കിടുന്നുകൊണ്ടായിരുന്നു അലിയൻസ് അരീനയിൽ കൊമ്പനി ബയണിനെ നിയന്ത്രിച്ചത്. തുടർന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ ആഴ്സനെലിനെ നേരിടാനുള്ള പരിശീലനത്തിൻ്റെ ഭാഗമായെങ്കിലും കൊമ്പനിയുടെ ആരോഗ്യനില വഷളായിരുന്നു. പ്രീമിയർ ലീഗ് ചാമ്പ്യന്മാർക്കെതിരെയുള്ള ചാമ്പ്യൻസ് മത്സരത്തിൽ ബയണിനെ നിയന്ത്രിച്ച് കൊമ്പനിയുടെ അസിസ്റ്റൻ്റ് ആരോൺ ഡാങ്ക്സാണ്. മത്സരം 2-2ന് സമനിലയിൽ പിരിയുകയായിരുന്നു. ഒക്ടോബർ 25-ാം തീയതി ഞായറാഴ്ച എഫ് ബി ഫ്രീയ്ബെർഗിനെതിരെയാണ് ബയണിൻ്റെ അടുത്ത മത്സരം.

English Summary

German Football Club FC Bayern Munich Coach Vincent Kompany Collasped After Training Session. Immediately Shifted Hospital in Helicopter. Belgium Coach Was Affected Virus Infection From Last Week. Due Viral Infection Vincent Kompany Not Accompanied With Bayern For UEFA Champions League Match Against Arsenal.

Follow Us