Bajaj Pulsar NS200: സിംപിളായി കൊണ്ടുനടക്കാം, കൂടുതൽ ഫീച്ചറുകളുമായി പൾസർ NS200
ബജാജ് തങ്ങളുടെ പൾസർ ലൈനപ്പിൽ പുതിയൊരു അപ്ഡേഷൻ കൂടി കൊണ്ടുവന്നരിക്കുകയാണ്. പൾസർ NS200 ലാണ് പുതിയ മാറ്റങ്ങൾ കമ്പനി കൊണ്ടുവന്നിരിക്കുന്നുത്. വാഹനത്തിൽ വിവിധ തരം റൈഡ് മോഡുകൾ സാധ്യമാക്കുന്ന ETB സാങ്കേതികവിദ്യ, ഗൂഗിൾ മാപ്‌സ് മിററിംഗ് സൗകര്യമുള്ള 5 ഇഞ്ച് TFT മീറ്റർ കൺസോൾ, സ്‌പോർട്‌സ് ഷിഫ്റ്റർ എന്നിവയാണ് പുതിയ മോഡലിൽ കൊണ്ടുവന്നിരിക്കുന്ന പ്രധാന അപ്ഡേഷനുകൾ. നേരത്തെ മറ്റ് പുതിയ പൾസർ മോഡലുകളിൽ അവതരിപ്പിച്ച ഈ ഫീച്ചറുകളാണ് ഇപ്പോ NS200 ലേക്കും കമ്പനി കൊണ്ടുവന്നിരിക്കുന്നത്.

ഇതുകൊണ്ടും പുതിയ അപ്ഡേഷനുകൾ അവസാനിക്കുന്നില്ല. ട്രാക്ഷൻ കൺട്രോൾ, അഡ്ജസ്റ്റ് ചെയ്യാവുന്ന വിധത്തിലുള്ള ലിവറുകൾ, പാനിക് ബ്രേക്ക് അലേർട്ട്, USB ടൈപ്പ്-സി പോർട്ട്, ഹസാർഡ് സ്വിച്ച് എന്നിവയും പുതിയ അപ്ഡേഷന്റെ ഭാഗമായി ബൈക്കിൽ ചേർത്തിട്ടുണ്ട്. ഇത്രയും കാര്യങ്ങൾ കൂടി ചേർത്തതോടെ സെഗ്മെന്റിലെ ഏറ്റവും കൂടുതൽ ഫീച്ചറുകളുള്ള മോട്ടോർസൈക്കിളായി NS200 മാറിയിരിക്കുന്നു. ഫീച്ചറുകളിൽമ മാത്രമല്ല കരുത്തിലും മാറ്റം സംഭവിച്ചിട്ടുണ്ട്. 24.5 HP കരുത്തുണ്ടായിരുന്ന NS200 മോഡലിന് ഇപ്പോൾ 25.5 HP കരുത്താണ് ലഭിക്കുന്നത്.
പുതിയ പൾസർ NS200-ന് 1,60,374 രൂപയാണ് എക്സ്-ഷോറൂം ഡൽഹി വില വരുന്നത്. അതേ സമയം ബജാജ് പൾസർ NS200-ൽ നിലവിലുള്ള 199.5 സിസി, 4-വാൽവ്, ലിക്വിഡ്-കൂൾഡ് എൻജിൻ തന്നെയാണ് കമ്പനി നിലനിർത്തിയിരിക്കുന്നത്. ഇതിനൊപ്പം സിക്സ് സ്പീഡ് ഗിയർ ബോക്സാണ് കമ്പനി കൊടുത്തിരിക്കുന്നത്.