AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Flex Fuel Bikes : ഫ്ലക്സ് ഫ്യുവൽ ബൈക്കുകളാണോ നോക്കുന്നത്, ഇതാ നാല് ഓപ്ഷനുകൾ…

Top Flex-Fuel Bikes In India : ഇന്ത്യയിൽ ഇപ്പോൾ ഇരുചക്ര വാഹന വിപണിയിൽ അനുദിനം മത്സരം കടുക്കുകയാണ്. കമ്പനികൾ തമ്മിലും, സ്കൂട്ടറുകളും ബൈക്കുകളും തമ്മിലും, പെട്രോൾ വാഹനങ്ങളും ഇവി വാഹനങ്ങൾ തമ്മിലും ഇപ്പോഴിതാ ഫ്ലക്സ് ഫ്യുവൽ മോഡലുകളിൽ വരെ ആ മത്സരം എത്തി നിൽക്കുന്നു.

Amal KV
Amal KV | Updated On: 30 Jul 2026 | 02:34 PM
എഥനോൾ കലർന്ന പെട്രോളാണ് നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭിക്കുന്നത്. ഇപ്പോൾ 20 ശതമാനമാണ് പെട്രോളിൽ എഥനോളിന്റെ അളവ് എങ്കിൽ ഭാവിയിൽ അത് 90 ശതമാനത്തിന് മുകളിലേക്ക് എത്തിയേക്കാം. അതുകൊണ്ട് തന്നെ വാഹന നിർമ്മാതാക്കാൾ ഫ്ലക്സ് ഫ്യുവൽ സൗഹൃദമായ വാഹന​ങ്ങൾ അവതരിപ്പിച്ച് വരുകയാണ്. ഇന്ത്യൻ വാഹന വിപണിയിൽ നിലവിൽ ലഭ്യമായ, E85 പെട്രോൾ ഉപയോഗിക്കാൻ സജ്ജമായ നാല് ഫ്ലക്സ്-ഫ്യുവൽ ബൈക്കുകളെക്കുറിച്ച്  വിശദമായി പരിശോധിക്കാം. ( Image Credit Source Getty Images and Social Media )

1 / 5
ഹീറോ സ്പ്ലെൻഡർ+ ഫ്ലെക്സ് ഫ്യൂവൽ (Hero Splendor+ Flex Fuel) : കഴിഞ്ഞ ജൂണിലാണ് ഈ വാഹനത്തെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.  20% (E20) മുതൽ 85% (E85) വരെ എഥനോൾ അടങ്ങിയ ഫ്ലെക്സ് ഫ്യൂവലിൽ പ്രവർത്തിക്കാൻ ശേഷിയുള്ളതാണ് ഈ ബൈക്ക്. നിലവിൽ ഡൽഹിയിലും മഹാരാഷ്ട്രയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിലും ഹീറോ സ്പ്ലെൻഡർ+ E85 ലഭ്യമാണ്. 82,810 രൂപയാണ്  വാഹനത്തിന്റെ ഡൽഹി എക്സ്-ഷോറൂം വില.

2 / 5
യമഹ FZ ഫ്ലെക്സ് ഫ്യൂവൽ : യമഹയുടെ ആദ്യ ഫ്ലക്സ് ഫ്യുവൽ മോഡൽ വാഹനമാണ് ഇത്. ഇന്ത്യൻ വിപണിയിൽ 1.24 ലക്ഷം രൂപ (എക്സ്-ഷോറൂം, ഡൽഹി) വിലയിൽ ഈ ബൈക്ക് ലഭിക്കും.  E20 മുതൽ E85 വരെയുള്ള എഥനോൾ-ബ്ലെൻഡഡ് ഇന്ധനങ്ങളിൽ (എഥനോൾ കലർത്തിയ ഇന്ധനങ്ങൾ) പ്രവർത്തിക്കാൻ കഴിയും വിധത്തിലാണ് ഇതിന്റെ എൻജിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.  149cc എയർ-കൂൾഡ് ഫ്യൂവൽ-ഇഞ്ചക്റ്റഡ് എൻജിനാണ് വാഹനത്തിൽ. 5-സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന ഈ എൻജിൻ 11.5 bhp കരുത്തും 12.8 Nm ടോർക്കും നൽകും.

3 / 5
ഹീറോ HF ഡീലക്സ് ഫ്ലെക്സ് ഫ്യൂവൽ : 2026 ജൂണിൽ സ്പ്ലെൻഡർ+ (Splendor+) മോഡലിനൊപ്പം ഹീറോ പുറത്തിറക്കിയ മറ്റൊരു മോഡലാണ് HF ഡീലക്സ് ഫ്ലെക്സ് ഫ്യൂവൽ. ഏകദേശം 75000 രൂപയാണ് (എക്സ്-ഷോറൂം, ഡൽഹി) ഇതിന്റെ വില വരുന്നത്. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025-ൽ ആദ്യമായി പ്രദർശിപ്പിച്ച ഈ ബൈക്ക്, 97.2 സിസി സിംഗിൾ സിലിണ്ടർ എൻജിനിലാണ് വരുന്നത്. 8,000 rpm-ൽ 8.5 bhp കരുത്തും 6,000 rpm-ൽ 8.3 Nm ടോർക്കും വാഹനം നൽകും.

4 / 5
സുസുക്കി ജിക്സർ SF 250 ഫ്ലെക്സ് ഫ്യൂവൽ : ഇന്ത്യൻ വിപണിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സുസുക്കി എഞ്ചിൻ വകഭേദമാണ് ജിക്സർ SF 250 ഫ്ലെക്സ് ഫ്യൂവൽ.  2.17 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം, ഡൽഹി) ഈ ബൈക്കിന്റെ വില. 85 ശതമാനം വരെ എത്തനോൾ അടങ്ങിയ ഇന്ധനത്തിൽ പ്രവർത്തിക്കാൻ ശേഷിയുള്ള 250 സിസി എൻജിനാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

5 / 5

Follow Us