AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

LPG Saving Tips: പഴയ ധാരാളിത്തം നടക്കില്ല; പാചകവാതകം ഇനി ‘പൊന്നു’പോലെ സൂക്ഷിക്കണം; ഇതാ ടിപ്‌സ് പിടിച്ചോ

Tips to Conserve Cooking Gas LPG: പാചകവാതക ക്ഷാമം രൂക്ഷമാകുമോയെന്ന ആശങ്കയിലാണ് ഉപയോക്താക്കള്‍. രാജ്യത്ത് വിവിധയിടങ്ങളില്‍ റെസ്‌റ്റോറന്റുകള്‍ പൂട്ടിയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ പാചകവാതകം ലാഭിക്കാനുള്ള ചില എളുപ്പവഴികള്‍ നോക്കാം.

Jayadevan AM
Jayadevan AM | Published: 10 Mar 2026 | 08:07 PM
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രാജ്യത്ത് പാചകവാതക ക്ഷാമം സൃഷ്ടിക്കുമോയെന്ന ആശങ്കയിലാണ് ഉപയോക്താക്കള്‍. ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി അടച്ചതോടെ പാചക വാതക വിതരണത്തില്‍ വന്‍ തോതില്‍ കുറവുണ്ടായി. എല്‍പിജി ക്ഷാമം മൂലം രാജ്യത്തെ വിവിധയിടങ്ങളില്‍ റസ്റ്റോറന്റുകള്‍ പൂട്ടിത്തുടങ്ങിയതായാണ് റിപ്പോര്‍ട്ട് (Image Credits: Getty Images)

1 / 7
ഈ സാഹചര്യത്തില്‍ പാചകവാതകം ലാഭിക്കാനുള്ള ചില എളുപ്പവഴികള്‍ നോക്കാം. പാചകം തുടങ്ങിയതിന് ശേഷം പച്ചക്കറികളും, മസാലകളും എടുക്കാന്‍ പോകുന്നത് ചിലരുടെ ശീലമാണ് ഇത് ഒഴിവാക്കുക. ആവശ്യമായ പച്ചക്കറികളും മറ്റും പാചകം തുടങ്ങുന്നതിന് മുമ്പ് തന്നെ സമീപത്ത് എടുത്തുവെയ്ക്കുക (Image Credits: Getty Images)

2 / 7
പാത്രങ്ങള്‍ തുറന്നുവെച്ച് പാകം ചെയ്യാതിരിക്കുക. മൂടിവെച്ച് പാകം ചെയ്യുന്നത് ഭക്ഷണം എളുപ്പത്തില്‍ വെന്തുകിട്ടാന്‍ സഹായിക്കും. പരിപ്പ്, ഇറച്ചി തുടങ്ങിയവ വേവിക്കാന്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുക. മറ്റ് പാത്രങ്ങളെ അപേക്ഷിച്ച് പ്രഷര്‍ കുക്കര്‍ ഗ്യാസ് ലാഭിക്കാന്‍ സഹായിക്കും (Image Credits: Getty Images)

3 / 7
ഫ്രിഡ്ജില്‍ വെച്ച ഭക്ഷ്യവസ്തുക്കള്‍ പുറത്തെടുത്തതിന് തൊട്ടുപിന്നാലെ വേവിക്കരുത്. കുറച്ചു സമയം പുറത്തെടുത്തതിന് ശേഷം മാത്രം വേവിക്കുക. അതുപോലെ, പാചകത്തിന് ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കുക. ആവശ്യത്തിലധികം വെള്ളം ഉപയോഗിക്കുന്നത് ഗ്യാസ് ചെലവ് വര്‍ധിപ്പിക്കും (Image Credits: Getty Images)

4 / 7
ഏത് സമയവും ഹൈ-ഫ്ലെയിമിൽ പാചകം ചെയ്യുന്നത് ശരിയല്ല. ഇത് ഗ്യാസ് നഷ്ടം വര്‍ധിപ്പിക്കും. തിളച്ചുകഴിഞ്ഞാല്‍ തീ കുറച്ചുവെച്ച് പാചകം ചെയ്യാം. ബര്‍ണറുകള്‍ വൃത്തിയായി സൂക്ഷിക്കണം. ബര്‍ണറുകളില്‍ അഴുക്ക് അടിഞ്ഞുകൂടുന്നത് ഇന്ധനക്ഷമത കുറയ്ക്കും. പാത്രത്തിന്റെ വലിപ്പത്തിന് അനുയോജ്യമായ ബര്‍ണറുകള്‍ തിരഞ്ഞെടുക്കുക (Image Credits: Getty Images)

5 / 7
ചെറിയ അളവില്‍ ഭക്ഷണം പാകം ചെയ്യുന്നതിന് ചെറിയ പാത്രങ്ങള്‍ ഉപയോഗിക്കുക. ചെറിയ അളവില്‍ പാകം ചെയ്യുന്നതിന് വലിയ പാത്രങ്ങള്‍ ഉപയോഗിക്കുന്നത് വേകാന്‍ കൂടുതല്‍ സമയമെടുക്കാന്‍ കാരണമാകും. ഇത് ഗ്യാസ് നഷ്ടം വര്‍ധിപ്പിക്കും. പാചകത്തിന് ശരിയായ വലിപ്പത്തിലും ആകൃതിയിലുമുള്ള പാത്രങ്ങള്‍ ഉപയോഗിക്കുന്നത് ഗ്യാസ് ലാഭിക്കാന്‍ സഹായിക്കും (Image Credits: Getty Images)

6 / 7
തീയിലെ നിറവ്യത്യാസം അവഗണിക്കരുത്. സ്റ്റൗവില്‍ നിന്ന് വരുന്ന തീ നീല നിറത്തിലാണെന്ന് ഉറപ്പുവരുത്തണം. അതുപോലെ, ഗ്യാസ് ചോര്‍ച്ച ശ്രദ്ധയില്‍പെട്ടാല്‍ എത്രയും വേഗം അത് പരിഹരിക്കണം. സ്റ്റൗവില്‍ വയ്ക്കുന്ന പാത്രത്തില്‍ ജലാംശമില്ലാത്തതാണ് നല്ലത്. ജലാംശമുണ്ടെങ്കില്‍ അത് നന്നായി തുടച്ച് മാറ്റിയതിന് ശേഷം വെച്ചാല്‍ പാത്രം വേഗം ചൂടാകും. ഗ്യാസിന്റെ ഉപയോഗം കുറയ്ക്കാന്‍ ഇതുവഴി സാധിക്കും.  പാചകം കഴിഞ്ഞാലുടന്‍ റെഗുലേറ്റര്‍ ഓഫ് ചെയ്യണം (Image Credits: Getty Images)

7 / 7
Follow Us