ആപ്പിൾ വിഷൻ പ്രോയ്ക്ക് മറുപടിയായി ആലോചനയിലുണ്ടായിരുന്ന മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് ഉപേക്ഷിച്ച് മെറ്റ | Meta Cancels Plans For Mixed Reality Headset To Rival Apple Vision Pro Says Reports Malayalam news - Malayalam Tv9

Meta Headset : ആപ്പിൾ വിഷൻ പ്രോയ്ക്ക് മറുപടിയായി ആലോചനയിലുണ്ടായിരുന്ന മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് ഉപേക്ഷിച്ച് മെറ്റ

Published: 

24 Aug 2024 22:26 PM

Meta Cancels Plans For Mixed Reality Headset : മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് നിർമാണം മെറ്റ ഉപേക്ഷിച്ചു എന്ന് റിപ്പോർട്ട്. ആപ്പിൾ വിഷൻ പ്രോയുടെ കുത്തകയ്ക്ക് മറുപടിയായി ആലോചനയിലുണ്ടായിരുന്ന ഹെഡ്സെറ്റാണ് ഉപേക്ഷിച്ചത്.

1 / 5ആപ്പിൾ വിഷൻ പ്രോയ്ക്ക് മറുപടിയായി ആലോചനയിലുണ്ടായിരുന്ന മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് മെറ്റ ഉപേക്ഷിച്ചു എന്ന് റിപ്പോർട്ട്. വിഷൻ പ്രോയുടെ കുത്തക തകർക്കാൻ അവതരിപ്പിക്കാനൊരുങ്ങിയ പ്രീമിയം ഹെഡ്സെറ്റ് ആണ് മെറ്റ ഉപേക്ഷിച്ചത്. വെള്ളിയാഴ്ചയാണ് ഇത്തരത്തിൽ വാർത്ത പുറത്തുവന്നത്. (Image Courtesy - Reuters)

ആപ്പിൾ വിഷൻ പ്രോയ്ക്ക് മറുപടിയായി ആലോചനയിലുണ്ടായിരുന്ന മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് മെറ്റ ഉപേക്ഷിച്ചു എന്ന് റിപ്പോർട്ട്. വിഷൻ പ്രോയുടെ കുത്തക തകർക്കാൻ അവതരിപ്പിക്കാനൊരുങ്ങിയ പ്രീമിയം ഹെഡ്സെറ്റ് ആണ് മെറ്റ ഉപേക്ഷിച്ചത്. വെള്ളിയാഴ്ചയാണ് ഇത്തരത്തിൽ വാർത്ത പുറത്തുവന്നത്. (Image Courtesy - Reuters)

2 / 5

ഹെഡ്സെറ്റിൻ്റെ റിവ്യൂ മീറ്റിങിന് ശേഷം റിയാലിറ്റി ലാബ്സ് ഡിവിഷൻ ഇക്കാര്യം ജീവനക്കാരെ അറിയിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. രണ്ട് മെറ്റ ജീവനക്കാരെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യം മെറ്റ സ്ഥിരീകരിച്ചിട്ടില്ല. (Image Courtesy - Getty Images)

3 / 5

ലാ ജോല എന്ന പേരാണ് താത്കാലികമായി ഈ ഡിവൈസിന് നൽകിയിരുന്നത്. 2027ൽ പുറത്തിറക്കാനായിരുന്നു ആലോചന. ആപ്പിളിൽ ഉപയോഗിച്ചിരിക്കുന്ന മൈക്രോ ഒൽഒഡി എന്ന പേരിലുള്ള അൾട്ര ഹൈ റെസല്യൂഷൻ സ്ക്രീനുകൾ അടക്കം ഉൾപ്പെടുത്തി ഡിവൈസ് പുറത്തിറക്കാനാണ് മെറ്റ തീരുമാനിച്ചിരുന്നത്. (Image Courtesy - Getty Images)

4 / 5

ആപ്പിൾ ഹെഡ്സെറ്റ് ഇറക്കിയതോടെയാണ് വിർച്വൽ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് മാർക്കറ്റിൽ മത്സരം കൊഴുത്തത്. എന്നാൽ, ഉയർന്ന വില കാരണം ഈ ഹെഡ്സെറ്റിൻ്റെ വില്പന മന്ദഗതിയിലാണ്. അതുകൊണ്ട് തന്നെ കുറഞ്ഞ വിലയിൽ മറ്റൊരു ആപ്പിൾ വിഷൻ പ്രോ ഹെഡ്സെറ്റ് ഇറക്കാനുള്ള ആലോചന നടക്കുകയാണ്. (Image Courtesy - Apple)

5 / 5

ക്വസ്റ്റ് ഹെഡ്സെറ്റുകൾ നിർമിക്കുകയും മാർക്കറ്റ് ചെയ്യുകയും ചെയ്യേണ്ട മെറ്റ റിയാലിറ്റി ലാബ്സ് ഡിവിഷൻ ദശലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് നേരിടുന്നത്. എന്നാൽ, മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ഇപ്പോഴും ഈ മാർക്കറ്റിൽ വിശ്വസിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. (Image Courtesy - Meta)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്