Monsoon Bumper Lottery 2026: മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയില്‍ ലാഭം കേന്ദ്രത്തിനോ കേരളത്തിനോ? പണം പോകുന്നത് പല വഴിക്ക്
Monsoon Bumper BR 110 Lottery Winner Pays How Much Tax?: മറ്റേത് വരുമാനത്തെയും പോലെ തന്നെ ലോട്ടറി സമ്മാനം നേടുന്നവരും ആദായനികുതി നല്‍കണം. സെക്ഷന്‍ 115 ബിബി, സെക്ഷന്‍ 194 ബി എന്നിവയിലാണ് ലോട്ടറി വിജയികള്‍ക്ക് നികുതി ചുമത്തുന്ന വ്യവസ്ഥകള്‍ പ്രതിപാദിച്ചിരിക്കുന്നത്. സെക്ഷന്‍ 115ബിബി പ്രകാരം ലോട്ടറി വിജയികളില്‍ നിന്ന് 30 ശതമാനം ഫ്‌ളാറ്റ് നിരക്കില്‍ നികുതി ഈടാക്കുന്നുണ്ട്.

1967 മുതല്‍ കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് ലോട്ടറി. ഇന്ത്യയില്‍ ആദ്യമായി ലോട്ടറി സംവിധാനം അവതരിപ്പിച്ച സംസ്ഥാനം കൂടിയാണ് കേരളം. തൊഴില്‍ പ്രോത്സാഹനം നല്‍കുക, ലോട്ടറി ടിക്കറ്റുകളുടെ വില്‍പന വഴി ആദായനികുതിയും ജിഎസ്ടിയും ഈടാക്കി സര്‍ക്കാര്‍ ധനസഹായം വര്‍ധിപ്പിക്കുക, ക്ഷേമ പെന്‍ഷനുകള്‍ക്ക് പിന്തുണയേകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ ലോട്ടറിയുമായി മുന്നോട്ടുപോകുന്നത്. വര്‍ഷത്തില്‍ ആറ് ബമ്പര്‍ ലോട്ടറികള്‍, പ്രതിദിന ലോട്ടറികള്‍ തുടങ്ങി നിരവധി ലോട്ടറികള്‍ സര്‍ക്കാര്‍ വിപണിയിലെത്തിക്കുന്നു. (Image Credit Source: Getty Images)

മറ്റേത് വരുമാനത്തെയും പോലെ തന്നെ ലോട്ടറി സമ്മാനം നേടുന്നവരും ആദായനികുതി നല്‍കണം. സെക്ഷന്‍ 115 ബിബി, സെക്ഷന്‍ 194 ബി എന്നിവയിലാണ് ലോട്ടറി വിജയികള്‍ക്ക് നികുതി ചുമത്തുന്ന വ്യവസ്ഥകള്‍ പ്രതിപാദിച്ചിരിക്കുന്നത്. സെക്ഷന്‍ 115ബിബി പ്രകാരം ലോട്ടറി വിജയികളില്‍ നിന്ന് 30 ശതമാനം ഫ്‌ളാറ്റ് നിരക്കില്‍ നികുതി ഈടാക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ ലോട്ടറി വിജയികളില്‍ നിന്ന് അധിക നികുതിയൊന്നും ഈടാക്കുന്നില്ല, കേന്ദ്ര സര്‍ക്കാരിന്റെ ആദായനികുതിയില്‍ ഉള്‍പ്പെടുത്തിയാണ് നികുതി വാങ്ങുന്നത്.

1961 ലെ ഐടി നിയമത്തിലെ സെക്ഷന്‍ 56 പ്രകാരം മറ്റ് സ്രോതസുകളില്‍ നിന്നുള്ള വരുമാനം എന്ന രീതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ലോട്ടറി വിജയിയില്‍ നിന്ന് നികുതി ഈടാക്കുന്നത്. ലോട്ടറിയുടെ സമ്മാന നികുതിയായി 30 ശതമാനം, 4 ശതമാനം സെസ് എന്നിവ ഇതിന് പുറമെ ഉള്ള നികുതിളാണ്. 10 ലക്ഷം രൂപയില്‍ കൂടുതല്‍ സമ്മാനം ലഭിച്ചാല്‍ 10 ശതമാനം അധിക സര്‍ചാര്‍ജും നല്‍കേണ്ടതാണ്.

ആദായനികുതി നിയമപ്രകാരം 30 ശതമാനം സമ്മാന നികുതിയും നാല് ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസും കൂട്ടിയാല്‍ 35.88 ശതമാനം നികുതി നിങ്ങള്‍ നല്‍കേണ്ടതുണ്ട്. മണ്‍സൂണ്‍ ബമ്പറിന്റെ പത്ത് കോടി രൂപയാണ് സമ്മാനമായി ലഭിക്കുന്നതെങ്കില്‍ ഈ രണ്ട് നികുതികളും ചേര്‍ത്ത് 3,58,80,000 രൂപ നിങ്ങളുടെ സമ്മാനത്തില്‍ നിന്ന് പോകും.

ഇതിന് ശേഷം ബാക്കിയാകുന്നത് 6.41 കോടിയാണ്. എന്നാല്‍ സമ്മാനത്തുകയുടെ പത്ത് ശതമാനം ഏജന്റ് കമ്മീഷന്‍ നല്‍കണം. പത്ത് കോടിയുടെ പത്ത് ശതമാനം എന്ന് പറയുമ്പോള്‍ 1 കോടി രൂപ, ഇത് നല്‍കിക്കഴിഞ്ഞാല്‍ ബാക്കി 5.41 കോടിയുണ്ടാകും. പത്ത് ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ നല്‍കേണ്ട സര്‍ചാര്‍ജായ പത്ത് ശതമാനം അതായത് 1 കോടിക്ക് അടുത്തും നിങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കേണ്ടതാണ്.