മഴക്കാലത്ത് കാറിൻ്റെ വീല്‍ സ്റ്റെക്ക് ആയി പണി കിട്ടിയിട്ടുണ്ടോ? പ്രശ്‌നം സിമ്പിളായി പരിഹരിക്കാം | Monsoon Car Care, How to Easily Fix a Jammed Car Wheel During Rainy Season Malayalam news - Malayalam Tv9

മഴക്കാലത്ത് കാറിൻ്റെ വീല്‍ സ്റ്റെക്ക് ആയി പണി കിട്ടിയിട്ടുണ്ടോ? പ്രശ്‌നം സിമ്പിളായി പരിഹരിക്കാം

Published: 

07 Jul 2026 | 12:38 PM

Monsoon Car Care : കാര്‍ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ മഴക്കാലത്ത് ഒരു തവണയെങ്കിലും ഈ പ്രശ്‌നം നേരിട്ടിരിക്കാന്‍ സാധ്യതയുണ്ട്. പറഞ്ഞ് വരുന്നത് മറ്റൊന്നുമല്ല വീല്‍ സ്റ്റെക്കായി പോകുന്ന പ്രശ്‌നത്തെ കുറിച്ചാണ്. മഴയത്ത കാറോടിച്ച് വന്നതിന് ശേഷം പാര്‍ക്ക് ചെയ്തിട്ട് പോകുന്നു, എന്നാല്‍ പിന്നീട് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ വീല്‍ സ്‌റ്റെക്കായി നില്‍ക്കുന്ന അവസ്ഥയുണ്ടാകുന്നു.

1 / 5
മഴക്കാലത്ത് കാര്‍ ഉടമകള്‍ നേരിടുന്ന പ്രശ്‌നമാണ് വില്ലനാണ് കാറിൻ്റെ വീലുകള്‍ സ്റ്റെക്കായി പോകുന്ന അവസ്ഥ. മഴയത്തുള്ള യാത്ര കഴിഞ്ഞ് വന്ന് ദിവസങ്ങളോളം വാഹനം അനക്കാതെ ഇടുമ്പോഴാണ് ഈ പ്രശ്‌നം സാധാരണയായി കണ്ടുവരാറുള്ളത്. നനവും ഈര്‍പ്പവും മണ്ണും പൊടിയുമെല്ലാം വീലുകളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ് ഈ അവസ്ഥ സൃഷ്ടിക്കുന്നത്. (Image Credit Source: Getty Images).

2 / 5
ഹാന്‍ഡ്‌ബ്രേക്ക് വലിച്ചിട്ടാകും ഏല്ലാവരും തന്നെ കാര്‍ പാര്‍ക്ക് ചെയ്യുന്നത്. എന്നാല്‍ മഴയത്ത് ഒടിവന്ന കാറിന്റെ ഹാന്‍ഡ് ബ്രേക്ക് വലിച്ചിടുമ്പോല്‍ നനവും ഈര്‍പ്പവും മണ്ണിന്റെ അംശങ്ങളുമെല്ലാം ബ്രേക്ക് പാഡുകള്‍ ഡിസ്‌കുമായോ ഒട്ടിപ്പിടിക്കാന്‍ ഇടയാക്കുന്നു. മഴവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന അഴുക്ക് ലവണങ്ങള്‍ എന്നിവ ഇവിടുത്തെ ലോഹഭാഗങ്ങളുമായി പ്രവര്‍ത്തിച്ച് പെട്ടെന്ന് തന്നെ തുരുമ്പ് സൃഷ്ടിക്കും. ഇത് വീല്‍ ലോക്കാകാന്‍ ഇടയാക്കും. പിന്നീട് വാഹനം എടുക്കുമ്പോള്‍ ഹാന്‍ഡ് ബ്രേക്ക് റിമൂവ് ചെയ്താലും വീലുകല്‍ കറങ്ങില്ല.

3 / 5
ഒന്ന് രണ്ട് കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തിയാല്‍ ഈ പ്രശ്‌നം ഒഴിവാക്കി എടുക്കാന്‍ സാധിക്കുന്നതാണ്. അതില്‍ പ്രധാനം മഴയത്ത് ഓടിവന്ന കാര്‍ ദീര്‍ഘനേരം പാര്‍ക്ക് ചെയ്യുമ്പള്‍ ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കാതിരിക്കുക. പകരമായി വാഹനം ഗിയറിലിട്ട് പാര്‍ക്ക് ചെയ്യുന്നതാകും അഭികാമ്യം. കട്ടിയുള്ള വസ്തുക്കള്‍ കൊണ്ട് വീലിന് തടസ്സം വയ്ക്കുകയും ആവാം.

4 / 5
ഈ പ്രശ്‌നം ഉണ്ടായാല്‍ നിങ്ങള്‍ പേടിക്കേണ്ട കാര്യമില്ല. സാധാരണ ഗതിയില്‍ നമുക്ക് സ്വയം തന്നെ പ്രശ്‌നം പരിഹരിച്ചെടുക്കാന്‍ സാധിക്കും. ആദ്യം ചെറുതായി മുന്നോട്ടും പിന്നോട്ടും അനക്കി നോക്കുക. എന്നാല്‍ അമിതമായി ആക്‌സലറേറ്റര്‍ കൊടുക്കരുത്. ഇത് ബ്രേക്ക് പാഡുകള്‍ക്കും ഡ്രമ്മിനും കേടുപാടുകള്‍ വരുത്താന്‍ ഇടയാകും.

5 / 5
എന്നിട്ടും അനങ്ങാതെ നില്‍ക്കുകയാണ് എങ്കില്‍ ടയറിന്റെ റിമ്മില്‍ കട്ടിയുള്ള തടിയോ മറ്റ് വസ്തുക്കള്‍ കൊണ്ടോ ഒന്ന് മുട്ടി നോക്കുക. അതിനൊപ്പം തന്നെ ബ്രേക്ക് ഡിസ്‌കിൻ്റെ ഭാഗത്തേക്ക് ശക്തമായി വള്ളം ഒഴിച്ച് കൊടുക്കകയും ആകാം. സാധാരണ ഗതിയില്‍ ഇത്രയും ചെയ്യുമ്പോള്‍ പ്രശ്‌നം മാറേണ്ടതാണ്. എന്നിട്ടും വീല്‍ തിരിയാത്ത അവസ്ഥയാണെങ്കില്‍ കാര്‍ മെക്കാനിക്കിന്റെ സേവനം തേടുക.

Loading...
Unable to load recommendations.
Follow Us
രാവിലെ ഒരു സ്പൂൺ നെയ്യ്! ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾ ഇതാ
ഐക്യൂ 15 മുതൽ ഐക്യൂ 11 ​ലൈറ്റ് വരെ; ആമസോൺ ഡീൽ
നെയ്യോ വെളിച്ചെണ്ണയോ? ആരോഗ്യത്തിന് ഏതാണ് ബെസ്റ്റ്?
കാരറ്റോ മുള്ളങ്കിയോ? ആരോഗ്യത്തിന് ബെസ്റ്റ് ഏത്
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്