20,000 രൂപ ശമ്പളമുണ്ടെങ്കിൽ എത്ര വ്യക്തിഗത വായ്പ ലഭിക്കും? ഇഎംഐ എത്രയാകും?
Personal Loan Eligibility Based on Salary From 20,000 to 1 Lakh: ഓരോ ബാങ്കിനും മിനിമം ശമ്പളവുമായി ബന്ധപ്പെട്ട വ്യത്യസ്ത നിബന്ധനകളുണ്ട്. ഉദാഹരണത്തിന്, എസ്ബിഐയുടെ ചില പേഴ്സണല് ലോണ് വിഭാഗങ്ങളില് സര്ക്കാര്, പ്രതിരോധ മേഖലകളിലെ ജീവനക്കാര്ക്ക് 20,000 രൂപ മിനിമം ശമ്പള നിബന്ധന ബാധകമായേക്കാം. കോര്പ്പറേറ്റ് മേഖലയിലെ ചില വിഭാഗങ്ങള്ക്ക് 25,000 രൂപയാണ് ആവശ്യമായേക്കാവുന്ന കുറഞ്ഞ ശമ്പളം.

പ്രതിമാസം 20,000 രൂപ ശമ്പളം ലഭിക്കുന്നവര്ക്ക് വ്യക്തിഗത വായ്പയായി എത്ര രൂപ ലഭിക്കും? വിവാഹം, ചികിത്സ, വീട്ടുചെലവുകള് തുടങ്ങിയ അടിയന്തര ആവശ്യങ്ങള്ക്കായി പണം വേണ്ടിവരുമ്പോള് പലരും പേഴ്സണല് ലോണ് പരിഗണിക്കാറുണ്ട്. എന്നാല് കുറഞ്ഞ ശമ്പളമുള്ളവര്ക്ക് വായ്പ ലഭിക്കുമോ, എത്ര തുക ലഭിക്കും, പ്രതിമാസ തിരിച്ചടവ് എത്രയായിരിക്കും തുടങ്ങിയ കാര്യങ്ങള് അറിഞ്ഞിരിക്കണം. 20,000 രൂപ ശമ്പളമുള്ള ഒരാള്ക്ക് ഏകദേശം രണ്ട് ലക്ഷം മുതല് മൂന്ന് ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ ലഭിച്ചേക്കാം. (Image Credit Source: Getty Images)

ഓരോ ബാങ്കിനും മിനിമം ശമ്പളവുമായി ബന്ധപ്പെട്ട വ്യത്യസ്ത നിബന്ധനകളുണ്ട്. ഉദാഹരണത്തിന്, എസ്ബിഐയുടെ ചില പേഴ്സണല് ലോണ് വിഭാഗങ്ങളില് സര്ക്കാര്, പ്രതിരോധ മേഖലകളിലെ ജീവനക്കാര്ക്ക് 20,000 രൂപ മിനിമം ശമ്പള നിബന്ധന ബാധകമായേക്കാം. കോര്പ്പറേറ്റ് മേഖലയിലെ ചില വിഭാഗങ്ങള്ക്ക് 25,000 രൂപയാണ് ആവശ്യമായേക്കാവുന്ന കുറഞ്ഞ ശമ്പളം. അതിനാല് അപേക്ഷിക്കുന്നതിന് മുമ്പ് ബാങ്കിന്റെ നിലവിലെ നിബന്ധനകള് പരിശോധിക്കണം.

പ്രതിമാസം 25,000 രൂപ ശമ്പളമുള്ള ഒരാള്ക്ക് ഏകദേശം 2.5 ലക്ഷം മുതല് 3.75 ലക്ഷം രൂപ വരെയും 30,000 രൂപ ശമ്പളമുള്ളവര്ക്ക് മൂന്ന് ലക്ഷം മുതല് 4.5 ലക്ഷം രൂപ വരെയും വായ്പ ലഭിച്ചേക്കാം. 40,000 രൂപ ശമ്പളമുള്ളവര്ക്ക് നാല് ലക്ഷം മുതല് ആറ് ലക്ഷം രൂപ വരെയും 50,000 രൂപ ശമ്പളമുള്ളവര്ക്ക് അഞ്ച് ലക്ഷം മുതല് 7.5 ലക്ഷം രൂപ വരെയും ലഭിക്കാന് സാധ്യതയുണ്ട്. അതേസമയം, 75,000 രൂപ പ്രതിമാസ വരുമാനമുള്ളവര്ക്ക് ഏകദേശം 7.5 ലക്ഷം മുതല് 11.25 ലക്ഷം രൂപ വരെയും ഒരു ലക്ഷം രൂപ ശമ്പളമുള്ളവര്ക്ക് 10 ലക്ഷം മുതല് 15 ലക്ഷം രൂപ വരെയും വായ്പ ലഭിച്ചേക്കാം.

20,000 രൂപ ശമ്പളമുള്ള ഒരാള് രണ്ട് ലക്ഷം രൂപ വ്യക്തിഗത വായ്പയായി 15 ശതമാനം വാര്ഷിക പലിശനിരക്കില് മൂന്ന് വര്ഷത്തേക്ക് എടുത്താല് പ്രതിമാസ ഇഎംഐ ഏകദേശം 6,933 രൂപയായിരിക്കും. അങ്ങനെ ശമ്പളത്തില് നിന്ന് ഈ തുക തിരിച്ചടവിനായി മാറ്റിവയ്ക്കേണ്ടിവരും. ശേഷിക്കുന്ന 13,067 രൂപ ഉപയോഗിച്ചാണ് വീട്ടുവാടക, ഭക്ഷണം, വൈദ്യുതി ബില്, യാത്ര, മറ്റ് ദൈനംദിന ചെലവുകള് എന്നിവ കൈകാര്യം ചെയ്യേണ്ടത്.

നല്ല ക്രെഡിറ്റ് സ്കോര്, സ്ഥിരമായ വരുമാനം, കൃത്യമായ തിരിച്ചടവ് ചരിത്രം എന്നിവ വായ്പ ലഭിക്കാനുള്ള സാധ്യത വര്ധിപ്പിക്കാം. അതേസമയം, കുറഞ്ഞ ശമ്പളമുള്ളവര്ക്ക് ഉയര്ന്ന തുക വായ്പയായി ലഭിക്കണമെന്നില്ല. അതിനാല് സ്വന്തം വരുമാനത്തില് നിന്ന് പ്രതിമാസം എത്ര രൂപ തിരിച്ചടയ്ക്കാന് കഴിയുമെന്ന് കണക്കാക്കിയശേഷം മാത്രം വായ്പയ്ക്ക് അപേക്ഷിക്കുന്നതാണ് ഉചിതം.