AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Pregnancy In Summer: ഗർഭിണികൾ അറിയാൻ: വേനൽക്കാലത്തെ സാധാരണ ആരോഗ്യ പ്രശ്നങ്ങളും പ്രതിരോധവും

Summer Pregnancy Risks: നേരത്തെയുള്ള പ്രസവം, കുഞ്ഞിന് തൂക്കക്കുറവ്, ഗർഭസ്ഥയിലുള്ള കുഞ്ഞിൻ്റെ മരണം, ജന്മനായുള്ള ഹൃദയ വൈകല്യങ്ങൾ തുടങ്ങി നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾ ചൂട് കഠിനമാകുമ്പോൾ ഉണ്ടായേക്കാം. ​ഗർഭധാരണത്തിൻ്റെ ഓരോ ഘട്ടത്തിലും പല രീതിയിലാണ് ചൂട് ബാധിക്കുന്നത്. ആദ്യ മൂന്ന് മാസത്തിൽ ചൂട് ശക്തമായി ഏൽക്കുന്നത് ജനന വൈകല്യങ്ങൾക്ക് കാരണമായേക്കാം.

Neethu Vijayan
Neethu Vijayan | Published: 07 Apr 2026 | 07:58 AM
സ്ത്രീകളെ സംബന്ധിച്ച് ​ഗർഭകാലം എന്നത് മനോഹരമായ കാലഘട്ടമാണ്. എന്നാൽ വേനൽക്കാലത്തെ കൊടും ചൂടും ​ഗർഭകാലവും അത്ര സുഖമുള്ള കാര്യമല്ല. കാരണം വേനൽ ചൂടിൽ സാധാരണ സമയത്തേക്കാൾ കൂടുതൽ വെല്ലുവിളികൾ ​ഗർഭിണികൾക്ക് നേരിടേണ്ടി വന്നേക്കാം. നിസാരമായി നമുക്ക് തോന്നുമെങ്കിലും കുഞ്ഞിനും അമ്മയ്ക്കും ഒരു പോലെ ബാധിക്കാവുന്ന ആരോ​ഗ്യ പ്രശ്നങ്ങളും ഇതുമൂലം ഉണ്ടായേക്കാം. (Image Credits: Getty Images)

1 / 5
നേരത്തെയുള്ള പ്രസവം, കുഞ്ഞിന് തൂക്കക്കുറവ്, ഗർഭസ്ഥയിലുള്ള കുഞ്ഞിൻ്റെ മരണം, ജന്മനായുള്ള ഹൃദയ വൈകല്യങ്ങൾ തുടങ്ങി നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾ ചൂട് കഠിനമാകുമ്പോൾ ഉണ്ടായേക്കാം. ​ഗർഭധാരണത്തിൻ്റെ ഓരോ ഘട്ടത്തിലും പല രീതിയിലാണ് ചൂട് ബാധിക്കുന്നത്. ആദ്യ മൂന്ന് മാസത്തിൽ ചൂട് ശക്തമായി ഏൽക്കുന്നത് ജനന വൈകല്യങ്ങൾക്ക് കാരണമായേക്കാം.

2 / 5
എന്നാൽ രണ്ടാമത്തെ മൂന്നാമത്തെയും ഘട്ടത്തിൽ ചൂട് അമിതമായാൽ ​ഗർഭാവസ്ഥയിലുള്ള കുഞ്ഞിൻ്റെ മരണം, കുഞ്ഞിന് തൂക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ വേനൽക്കാലത്ത് ഗർഭസ്ഥ ശിശുക്കൾക്ക് വേണ്ടി അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

3 / 5
കഠിനമായ ചൂട് ഗർഭിണികൾക്കും ഗർഭസ്ഥ ശിശുവിനും ഒരുപോലെ അപകടകരമാണ്. അതിനാൽ അമ്മമാർ ഒരിക്കലും അമിതമായ ചൂടിൽ അധികനേരം ഇരിക്കുകയോ താപനില ഏൽക്കുകയോ ചെയ്യരുത്. ചൂടുള്ള സമയത്ത് പുറത്ത് നിന്ന് വ്യായാമങ്ങളോ മറ്റ് കാര്യങ്ങളോ ചെയ്യാൻ ശ്രമിക്കരുത്. കാരണം ചൂട് കൂടുമ്പോൾ രക്തക്കുഴലുകൾ വികസിക്കുകയും കാലുകളിൽ അമിതമായ നീരും വേദനയും ഉണ്ടാവുകയും ചെയ്തേക്കാം.

4 / 5
അതുപോലെ അമ്മമാർ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കണം. ശരീരത്തിൽ എപ്പോഴും ജലാംശം നിലനിർത്തുകയും വേണം. ശരിയായ രീതിയിൽ ഉറങ്ങേണ്ടതും വളരെ അത്യാവശ്യമാണ്. തലകറക്കം അനുഭവപ്പെടുകയോ ഹൃദയമിടിപ്പ് വേഗത്തിലാകുകയോ മൂത്രത്തിൽ നിറ വ്യത്യാസം കാണപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ നിങ്ങളുടെ ഡോക്ടറെ കാണേണ്ടതാണ്.

5 / 5
Follow Us