Purse Vastu Tips: പഴ്സിൽ പണം എന്നും നിറഞ്ഞിരിക്കും! ഇവ സൂക്ഷിച്ചാൽ മതി
Purse Vastu Remedies:ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട എപ്പോഴും കയ്യിൽ കൊണ്ട് നടക്കുന്ന ഒന്നാണ് പേഴ്സ്. പേഴ്സിൽ ആവശ്യത്തിന് ഉപയോഗിക്കാൻ പണമുണ്ടെങ്കിൽ നമുക്ക് എപ്പോഴും മനസ്സിൽ ഒരു പോസിറ്റീവ് എനർജി അനുഭവപ്പെടും. എന്ത് കാര്യങ്ങൾക്കും നമുക്ക് ഒരു ധൈര്യവും സമാധാനവും ലഭിക്കും. എന്നാൽ കയ്യിൽ പണം ഇല്ലെങ്കിൽ നമുക്ക് എപ്പോഴും വിഷമങ്ങൾ ആയിരിക്കും.ജീവിതത്തിലെ കാര്യങ്ങൾ ഒന്നും നേടാൻ സാധിക്കാത്തതു പോലെ തോന്നും.....

ഒരു വ്യക്തിയുടെ ജീവിതത്തിൽ വാസ്തുവിന് വലിയ പ്രാധാന്യമാണുള്ളത്. അതായത് വാസ്തുപ്രകാരമാണ് നമ്മൾ കാര്യങ്ങൾ ചെയ്യുന്നതെങ്കിൽ അതിന്റെ ഫലം എല്ലായിപ്പോഴും ശുഭകരമായിരിക്കും. എന്നാൽ നാം ചെയ്യുന്ന കാര്യങ്ങൾ വാസ്തു തെറ്റിച്ചു കൊണ്ടാണെങ്കിൽ എത്ര കഠിനപ്രയത്നം ചെയ്താലും ഒന്നിനും നല്ല ഫലങ്ങൾ ലഭിക്കില്ല. എപ്പോഴും ജീവിതത്തിൽ ദുഃഖവും ദുരിതവും വന്നുകൊണ്ടേയിരിക്കും. Image Credit Source: Getty Images)

അത്തരത്തിൽ ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട എപ്പോഴും കയ്യിൽ കൊണ്ട് നടക്കുന്ന ഒന്നാണ് പേഴ്സ്. പേഴ്സിൽ ആവശ്യത്തിന് ഉപയോഗിക്കാൻ പണമുണ്ടെങ്കിൽ നമുക്ക് എപ്പോഴും മനസ്സിൽ ഒരു പോസിറ്റീവ് എനർജി അനുഭവപ്പെടും. എന്ത് കാര്യങ്ങൾക്കും നമുക്ക് ഒരു ധൈര്യവും സമാധാനവും ലഭിക്കും. എന്നാൽ കയ്യിൽ പണം ഇല്ലെങ്കിൽ നമുക്ക് എപ്പോഴും വിഷമങ്ങൾ ആയിരിക്കും.ജീവിതത്തിലെ കാര്യങ്ങൾ ഒന്നും നേടാൻ സാധിക്കാത്തതു പോലെ തോന്നും. പലപ്പോഴും നമ്മൾ കഷ്ടപ്പെട്ട് പണിയെടുക്കുന്നു ഉണ്ടാവും. എന്നാൽ പേഴ്സിൽ പണം നിൽക്കില്ല. അത് പെട്ടെന്ന് തീർന്നു പോകുന്ന പോലെ അനുഭവപ്പെടാറുണ്ടോ?

അതിനു കാരണം പേഴ്സിൽ നമ്മൾ ചെയ്യുന്ന ചെറിയ തെറ്റുകളാണ്. പ്രധാനമായും നമ്മളുടെ പേഴ്സ് നല്ല വൃത്തിയായി സൂക്ഷിക്കണം. മാത്രമല്ല പൊട്ടിയതോ കീറിയതോ ആയിട്ടുള്ള പേഴ്സുകൾ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഒഴിവാക്കുക.പലരും ചെയ്യുന്ന ഒരു തെറ്റാണ് ആവശ്യമുള്ളതും ഇല്ലാത്തതുമായ പല സാധനങ്ങളും പേഴ്സിൽ അനാവശ്യമായി സൂക്ഷിച്ചു വയ്ക്കും. അങ്ങനെ ഒരിക്കലും ചെയ്യരുത്. നമ്മുടെ പേഴ്സ് ആവശ്യമുള്ള വസ്തുക്കൾ പ്രധാനമായും പണം സൂക്ഷിക്കാനുള്ളതാണ്. അല്ലാതെ ബില്ലുകളോ പേപ്പറുകളോ മറ്റ് കാര്യങ്ങളും അതിന്റെ അകത്ത് വയ്ക്കാൻ പാടില്ല. ഇത് വാസുപ്രകാരം തെറ്റാണ് നെഗറ്റീവ് എനർജിയാണ് ഇത് പേഴ്സിൽ സൂക്ഷിക്കുക.

അതേസമയം മറ്റു ചില കാര്യങ്ങൾ നമ്മൾ പേഴ്സിൽ സൂക്ഷിക്കുന്നത് പേഴ്സിൽ എപ്പോഴും പോസിറ്റീവ് എനർജി ഉണ്ടാകാനും പണം നിറയാനും സഹായിക്കും. അവ എന്തൊക്കെയെന്ന് നോക്കാം.വാസ്തുശാസ്ത്രപ്രകാരം സമ്പത്ത് വർദ്ധിപ്പിക്കുന്നതിനും അനാവശ്യ ചെലവ് നിയന്ത്രിക്കുന്നതിനും ആയി വ്യാഴാഴ്ച ദിവസം നിങ്ങളുടെ പേഴ്സിൽ മഞ്ഞൾ നിറമുള്ള അരി സൂക്ഷിക്കുക. ഇത് കടലാസിലോ തുണിയിലോ പൊതിയുക ശേഷം പേഴ്സിൽ വയ്ക്കുന്നത് പണവുമായി ബന്ധപ്പെട്ട നിങ്ങളുടെ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും എന്നാണ് വിശ്വാസം.

കൂടാതെ തിങ്കളാഴ്ച ദിവസങ്ങളിൽ നിങ്ങളുടെ പേഴ്സിൽ ഒരു ചെറിയ ചതുര വെള്ളി കഷ്ണം കരുതുക ഇത് പോസിറ്റീവ് എനർജി വർദ്ധിപ്പിക്കുകയും സാമ്പത്തിക സ്ഥിരത കൊണ്ടുവരികയും ചെയ്യുമെന്നാണ് വിശ്വാസം. കൂടാതെ വെള്ളിയാഴ്ചകളിൽ ലക്ഷ്മി ദേവിയുടെ ഒരു ചെറിയ വ്യക്തമായ ചിത്രം നിങ്ങളുടെ പേഴ്സിൽ സൂക്ഷിക്കുക. ഫോട്ടോ കേടു വരാത്തത് ആകാൻ ശ്രദ്ധിക്കണം. ഇത് സമ്പത്തിന് ആകർഷിക്കും എന്നാണ് വിശ്വാസം. കൂടാതെ വ്യാഴാഴ്ചകളിൽ നിങ്ങളുടെ പേഴ്സിൽ ഒരു ചെറിയ ഗോമതി ചക്രം സൂക്ഷിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ശമ്പളവും വരുമാനവും വർദ്ധിപ്പിക്കും. കടത്തിൽ നിന്നും മോചനം നൽകും. കൂടാതെ ബുധനാഴ്ചകളിൽ നിങ്ങളുടെ പേഴ്സിൽ രണ്ട് പച്ച ഏലക്ക കരുതുക. ഇത് ബിസിനസ് ഇടപാടുകൾ സമ്പത്തിന് ആകർഷിക്കൽ എന്നിവയ്ക്ക് ശുഭകരമായി കണക്കാക്കപ്പെടുന്നു.