Ramayana Masam 2026: ഈ ഒറ്റമന്ത്രം മതി! കർക്കിടക മാസത്തിൽ ശ്രീരാമപ്രീതിക്കായി എന്തൊക്കെ ചെയ്യണം?
Mantra to Chant On Ramayana Masam 2026: ശ്രീരാമനെ ഭജിക്കുന്നതും അദ്ദേഹത്തെ ആരാധിക്കുന്നതും ജീവിതത്തിൽ സകല ഐശ്വര്യങ്ങളും കൊണ്ടുവരുമെന്നാണ് വിശ്വാസം.ഈ മാസത്തിൽ പ്രധനാമായും ജപിക്കുന്നത് ഭഗവാൻ ശ്രീരാമനേയാണ്.ശ്രീരാമ ഭഗവാനെ ആരാധിക്കുന്നതിന്റെ ഭാഗമായി ദിവസവും രാവിലെയും വൈകുന്നേരവും വീട്ടിൽ രാമായണം പാരായണം ചെയ്യുന്നത് വളരെ നല്ലതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. വീടും പരിസരവും വൃത്തിയാക്കിയ ശേഷം സ്വയം കുളിച്ചു ശുദ്ധിയോടെ വേണം .............

ആത്മീയ ശുദ്ധിയുടെയും സമർപ്പണത്തിന്റെയും പുണ്യമാസമായ രാമായണമാസത്തിലൂടെയാണ് നാം കടന്നു പോകുന്നത്. രാമായണമാസത്തിൽ ഭഗവാൻ ശ്രീരാമനെ ഭജിക്കുന്നതും അദ്ദേഹത്തെ ആരാധിക്കുന്നതും ജീവിതത്തിൽ സകല ഐശ്വര്യങ്ങളും കൊണ്ടുവരുമെന്നാണ് വിശ്വാസം.ഈ മാസത്തിൽ പ്രധനാമായും ജപിക്കുന്നത് ഭഗവാൻ ശ്രീരാമനേയാണ്.(IMAGE CREDIT SOURCE: TV9 NETWORK)

ശ്രീരാമ ഭഗവാനെ ആരാധിക്കുന്നതിന്റെ ഭാഗമായി ദിവസവും രാവിലെയും വൈകുന്നേരവും വീട്ടിൽ രാമായണം പാരായണം ചെയ്യുന്നത് വളരെ നല്ലതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. വീടും പരിസരവും വൃത്തിയാക്കിയ ശേഷം സ്വയം കുളിച്ചു ശുദ്ധിയോടെ വേണം ഇത് ചെയ്യുവാൻ.

ശ്രീരാമന്റെ അനുഗ്രഹം നേടുന്നതിനായി കർക്കിടകം മാസത്തിൽ നാലമ്പലത്തിൽ ദർശനം നടത്തുന്നത് വളരെ നല്ലതാണ് എന്നാണ് പറയപ്പെടുന്നത്.ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ തുടങ്ങിയ ദേവന്മാരുടെ ആരാധനാ കേന്ദ്രങ്ങളിലാണ് ദർശനം നടത്തേണ്ടത്.ആദ്യം ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി അവസാനം വീണ്ടും ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തുക.

ശ്രീരാമ ഭഗവാനെ ദിനവും ആരാധിക്കുന്നത് കുടുംബങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുവാനും മനസ്സിൽ എപ്പോഴും പോസിറ്റീവ് ഊർജ്ജം നിറയ്ക്കുവാനും സഹായിക്കും എന്നും വിശേഷിക്കപ്പെടുന്നു.കൂടാതെ ഇത് നമ്മുടെ കുടുംബത്തിൽ ഐശ്വര്യത്തോടൊപ്പം വ്യക്തികൾക്ക് യശസ്സും കൊണ്ടുവരും.

കർക്കടകമാസത്തിൽ രാമായണം വായിക്കാൻ കഴിയാത്തവർ ദിവസവും ശ്രീരാമ ഭഗവാന്റെ ഈ മന്ത്രം ജപിച്ചാലും മതി.ഓം ശ്രീ രാമായ നമഃ എന്ന് 108 തവണ ജപിക്കുക. ഇങ്ങനെ ചെയ്യുന്നതും ഭഗവാൻ ശ്രീരാമന്റെ ഐശ്വര്യത്തിന് കാരണമാകും.