AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Night Food Menu: രാത്രിയിൽ ചോറോ റൊട്ടിയോ.. കഴിക്കേണ്ടത്; ഏതാണ് ദഹിക്കാൻ എളുപ്പമുള്ളത്

Roti vs Rice ​Is Better: രണ്ടും കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്ടമാണെങ്കിലും, നാരുകളുടെ അളവ്, സംതൃപ്തി, ദഹനം എന്നിവയിൽ ഇവ രണ്ടും വ്യത്യാസപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ എളുപ്പത്തിൽ ദഹിക്കുന്നതും ആരോ​ഗ്യകരവുമായ ഭക്ഷണം തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്.

neethu-vijayan
Neethu Vijayan | Published: 20 Sep 2025 20:42 PM
അത്താഴത്തിന് പൊതുവേ രണ്ട് ഭക്ഷണങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. ഒന്ന് ചപ്പാത്തിയോ റൊട്ടിയോ അല്ലെങ്കിൽ ചോറ്. ഒരു ദിവസം അവസാനിക്കാൻ പോകുമ്പോൾ കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ചും അല്പം ശ്രദ്ധ ആവശ്യമാണ്. കാരണം ഉറക്കം പ്രധാനമാണ്. അവയെ തടസ്സപ്പെടുത്തുന്ന ഒന്നും രാത്രിയിൽ കഴിക്കാൻ പാടില്ല. എന്നാൽ പലരും ചോദിക്കുന്ന കാര്യമാണ് രാത്രിയിൽ റൊട്ടിയാണോ ചോറാണോ നല്ലതെന്ന്. (Image Credits: Unsplash)

1 / 5
രണ്ടും കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്ടമാണെങ്കിലും, നാരുകളുടെ അളവ്, സംതൃപ്തി, ദഹനം എന്നിവയിൽ ഇവ രണ്ടും വ്യത്യാസപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ എളുപ്പത്തിൽ ദഹിക്കുന്നതും ആരോ​ഗ്യകരവുമായ ഭക്ഷണം തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. അത്തരത്തിൽ ഇവയിലേതാണ് മികച്ചതെന്ന് നോക്കാം. (Image Credits: Unsplash)

2 / 5
സാധാരണയായി ഗോതമ്പ് ഉപയോഗിച്ച് ഉണ്ടാക്കുന്ന റൊട്ടിയിൽ നാരുകൾ കൂടുതലാണ്. ഇത് കൂടുതൽ സാവധാനത്തിൽ  മാത്രമെ ദഹിക്കു എന്നാണ് 2018 ലെ ഒരു ഗവേഷണം പറയുന്നത്. ദഹനം വൈകുന്നത് നിങ്ങളുടെ വിശപ്പിനെ ശമിപ്പിക്കും. കിടക്കുന്നതിന് മുമ്പ് ദഹനം പൂർണമാകണമെന്നില്ല. ചിലർക്ക് അതുകൊണ്ട് ഇവ അനുയോജ്യമായ ഭക്ഷണമായി തോന്നില്ല. (Image Credits: Unsplash)

3 / 5
2021 ലെ ഒരു ഗവേഷണം അനുസരിച്ച്, സംസ്കരണ സമയത്ത് അരിയിലെ നാരുകളടങ്ങിയ തവിട് നീക്കം ചെയ്യപ്പെടുന്നതിനാൽ, ചോറ് വളരെ വേഗത്തിൽ ദഹിക്കുന്നു. പ്രത്യേകിച്ച് വെളുത്ത അരി.  രാത്രിയിൽ ചോറ് കഴിക്കുന്നത് വേ​ഗത്തിലുള്ള ദഹനത്തിന് നല്ലതാണ്. മികച്ച ഉറക്കവും വയറു വീർക്കുന്നതും ഒഴിവാക്കാനും ഇത് നല്ല തിരഞ്ഞെടുപ്പാണ്. (Image Credits: Unsplash)

4 / 5
രാത്രിയിൽ ചോറ് കഴിച്ചാലും റൊട്ടി കഴിച്ചാലും, അളവ് പ്രധാനമാണ്. പച്ചക്കറികളും പരിപ്പും ചേർത്ത രണ്ട് റൊട്ടികൾ, അല്ലെങ്കിൽ പ്രോട്ടീനും പച്ചക്കറികളും ചേർത്ത് കുറച്ച് ചോറ് എന്നിവ അത്താഴത്തിന് കഴിക്കുന്നതാണ് നല്ലത്. അമിതമായി ഭക്ഷണം കഴിക്കുന്നത് വയറ് വീർക്കലിനും അധിക കലോറി ഉപഭോഗത്തിനും കാരണമാകും. (Image Credits: Unsplash)

5 / 5