AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: അഭ്യൂഹങ്ങളൊക്കെ വെറുതെ, സഞ്ജു രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായി തുടര്‍ന്നേക്കും

Sanju Samson likely to stay in Rajasthan Royals: സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായി തുടര്‍ന്നേക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തുമെന്ന അഭ്യൂഹങ്ങള്‍ തെറ്റെന്ന് സൂചന

jayadevan-am
Jayadevan AM | Published: 06 Aug 2025 15:10 PM
സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടില്ലെന്ന് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് (Image Credits: PTI)

1 / 5
സഞ്ജു അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയേക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.  എന്നാല്‍ സഞ്ജു റോയല്‍സ് ക്യാപ്റ്റനായി തുടരുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത് (Image Credits: PTI)

2 / 5
ഒരു താരത്തെയും ട്രേഡ് ചെയ്യേണ്ടതില്ലെന്നാണ് റോയല്‍സിന്റെ തീരുമാനം. സഞ്ജു റോയല്‍സിന്റെ ഭാഗമാണെന്നും, അദ്ദേഹം ക്യാപ്റ്റനായി തുടരുമെന്നും ടീം വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു (Image Credits: PTI)

3 / 5
ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് സഞ്ജുവിന് ഇത്തവണ ഐപിഎല്ലില്‍ ഒമ്പത് മത്സരങ്ങൾ മാത്രമേ കളിക്കാൻ കഴിഞ്ഞുള്ളൂ. സഞ്ജു കളിക്കാത്ത മത്സരങ്ങളില്‍ റിയാന്‍ പരാഗാണ് റോയല്‍സിനെ നയിച്ചത് (Image Credits: PTI)

4 / 5
പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സഞ്ജുവും തമ്മില്‍ പടലപ്പിണക്കത്തിലാണെന്ന് വരെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. പിന്നാലെ അഭ്യൂഹങ്ങള്‍ നിഷേധിച്ച് ദ്രാവിഡ് രംഗത്തെത്തി. എങ്കിലും സഞ്ജു റോയല്‍സ് വിടുമെന്ന തരത്തില്‍ കിംവദന്തികള്‍ പിന്നെയും വ്യാപകമായി പ്രചരിച്ചു (Image Credits: PTI)

5 / 5