Shani Vakri 2026: മാനസികമായി തളരും, പണത്തിന്റെ വരവ് കുറയും, ചിലവ് കൂടും! ജൂലൈ 27 മുതൽ മീനം ഉൾപ്പെടെ രാശിക്കാർക്ക് ദുരിതം തുടങ്ങും
Shani Vakri 2026 UnLucky Zodiac Signs: ശനിയുടെ ഈ പിന്മാറൽ നവംബർ 18 വരെ നീണ്ടുനിൽക്കും. ഇത് പല രാശിക്കാർക്കും ജീവിതത്തിൽ വലിയ രീതിയിലുള്ള അപകടങ്ങൾക്കോ ബുദ്ധിമുട്ടുകൾക്കോ തടസ്സങ്ങൾക്കോ കാരണമായേക്കാം. കൂടാതെ മാനസികമായുള്ള വിഷമങ്ങളും ദുഃഖങ്ങളും നിങ്ങളെ അലട്ടുവാൻ സാധ്യത. ശനിയുടെ പിന്നോക്കാവസ്ഥയിലുള്ള ഈ സഞ്ചാരം കുംഭം രാശിക്കാർക്ക് അത്ര നല്ല ഫലങ്ങൾ ആയിരിക്കില്ല നൽകുക. പ്രധാനമായും മാനസികാവസ്ഥയെ ഇത് ബാധിക്കും..................

ജ്യോതിഷത്തിൽ നീന്തിയുടെ ദേവനായി കണക്കാക്കുന്ന ശനി കുംഭം രാശിയിൽ നിന്നും പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കും. ശനിയുടെ ഈ പിന്മാറൽ നവംബർ 18 വരെ നീണ്ടുനിൽക്കും. ഇത് പല രാശിക്കാർക്കും ജീവിതത്തിൽ വലിയ രീതിയിലുള്ള അപകടങ്ങൾക്കോ ബുദ്ധിമുട്ടുകൾക്കോ തടസ്സങ്ങൾക്കോ കാരണമായേക്കാം. കൂടാതെ മാനസികമായുള്ള വിഷമങ്ങളും ദുഃഖങ്ങളും നിങ്ങളെ അലട്ടുവാൻ സാധ്യത. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(IMAGE CREDIT SOURCE: TV9 NETWORK)

കുംഭം: ശനിയുടെ പിന്നോക്കാവസ്ഥയിലുള്ള ഈ സഞ്ചാരം കുംഭം രാശിക്കാർക്ക് അത്ര നല്ല ഫലങ്ങൾ ആയിരിക്കില്ല നൽകുക. പ്രധാനമായും മാനസികാവസ്ഥയെ ഇത് ബാധിക്കും. ഉറക്കമില്ലായ്മ അനാവശ്യമായ ഭയം, ആശങ്ക, കടുത്ത മാനസിക സമ്മർദ്ദം എന്നിവ നേരിടേണ്ടി വരും. നിങ്ങളുടെ ആരോഗ്യത്തെ അവഗണിക്കുന്നത് ഒഴിവാക്കുക. ജോലിസ്ഥലത്ത് ചെറിയ പിഴവുകൾ പോലും നിങ്ങൾക്ക് വലിയ രീതിയിൽ പ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യത.

മകരം: മകരം രാശിക്കാർക്ക് ധനനഷ്ടം സംഭവിക്കാനും കുടുംബത്തിൽ ചില കലഹങ്ങൾക്കും കാരണമാകും. സാമ്പത്തികമായി ഈ കാലയളവിൽ നിങ്ങൾക്ക് അത്ര മികച്ച ഫലങ്ങൾ ലഭിക്കില്ല. അപ്രതീക്ഷിതമായ സാമ്പത്തിക നഷ്ടങ്ങൾ അപ്രതീക്ഷിത ചിലവുകൾ എന്നിവ നിങ്ങൾക്ക് നേരിടേണ്ടതായി വന്നേക്കാം. ഈ സമയത്ത് ആർക്കും പണം കടം കൊടുക്കാതിരിക്കുക അതുപോലെ കുടുംബത്തിലെ സമാധാനത്തിനും സന്തോഷത്തിനും ആയി നിങ്ങൾ വാക്കുകൾക്ക് നിയന്ത്രണം പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

കർക്കിടകം: കർക്കിടകം രാശിക്കാർ ജോലിസ്ഥലത്ത് എന്ത് കാര്യങ്ങൾ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. നിങ്ങളുടെ എട്ടാം ഭാവത്തിൽ ശനി പിന്നോക്ക അവസ്ഥയിലാണ് സഞ്ചരിക്കുന്നത്. ജോലിയിൽ ചില തടസ്സങ്ങൾ ഉണ്ടാകുവാൻ സാധ്യത. വാഹനം ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ചില അപകടങ്ങളും പതിയിരിക്കുന്നു അതിനാൽ ദൈവ വിശ്വാസത്തോടെ ശ്രദ്ധിച്ചു ഓരോ കാര്യങ്ങളും ചെയ്യുക

വൃശ്ചികം: വൃശ്ചികം ശനിയുടെ ഈ സഞ്ചാരം ചില പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കും. കുടുംബത്തിലെ സമാധാന അന്തരീക്ഷം നഷ്ടപ്പെടും.സൗകര്യങ്ങളും സുഖസൗകര്യങ്ങളും കുറയും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാര്യമായ നഷ്ടങ്ങൾക്ക് കാരണമായേക്കാം. നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുക. പുതിയ വീടോ സ്ഥലമോ വാങ്ങാനുള്ള ഏതൊരു തീരുമാനവും കുറച്ചുകാലത്തേക്ക് മാറ്റിവയ്ക്കുക.