S Sreesanth: കളിക്കളത്തിലില്ലെങ്കിലും ആസ്തിയില്‍ മുന്നില്‍; ശ്രീശാന്തിന്റെ സ്വത്തുവിവരങ്ങള്‍
Sreesanth Net Worth: How the Kerala Cricketer Built His Crore-Worth Fortune: കേരളത്തില്‍ നിന്നുള്ള താരങ്ങളില്‍ ശ്രദ്ധേയനായ ശ്രീശാന്ത് ക്രിക്കറ്റ് മൈതാനത്ത് മാത്രമല്ല, ടെലിവിഷന്‍, സിനിമ, പരസ്യരംഗം തുടങ്ങിയ മേഖലകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കരിയറിനൊപ്പം തന്നെ സമ്പാദ്യവും ആസ്തികളും പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇന്ത്യന്‍ ടീമില്‍ കളിച്ച കാലത്താണ് ശ്രീശാന്തിന്റെ കരിയറിലെ പ്രധാന വരുമാനകാലഘട്ടം. ടെസ്റ്റ്, ഏകദിനം, ടി20 മത്സരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിചിതമായ പേരാണ് എസ്. ശ്രീശാന്ത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തിയ കേരളത്തില്‍ നിന്നുള്ള താരങ്ങളില്‍ ശ്രദ്ധേയനായ ശ്രീശാന്ത് ക്രിക്കറ്റ് മൈതാനത്ത് മാത്രമല്ല, ടെലിവിഷന്‍, സിനിമ, പരസ്യരംഗം തുടങ്ങിയ മേഖലകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കരിയറിനൊപ്പം തന്നെ സമ്പാദ്യവും ആസ്തികളും പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇന്ത്യന്‍ ടീമില്‍ കളിച്ച കാലത്താണ് ശ്രീശാന്തിന്റെ കരിയറിലെ പ്രധാന വരുമാനകാലഘട്ടം. ടെസ്റ്റ്, ഏകദിനം, ടി20 മത്സരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും അദ്ദേഹം കളിച്ചിട്ടുണ്ട്. (Image Credit Source: Getty and Instagram)

ക്രിക്കറ്റ് താരമെന്ന നിലയില്‍ ലഭിച്ച ജനപ്രീതി ശ്രീശാന്തിനെ പരസ്യരംഗത്തേക്കും എത്തിച്ചു. കരിയറിന്റെ മികച്ച കാലത്ത് പെപ്‌സി, നൈക്ക് തുടങ്ങിയ ബ്രാന്‍ഡുകളുമായി അദ്ദേഹം കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ക്രിക്കറ്റില്‍ നിന്ന് ഇടവേള വന്നതിന് ശേഷം ശ്രീശാന്ത് ടെലിവിഷന്‍ രംഗത്തും സജീവമായി. 2018 ല്‍ ഹിന്ദി ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയ അദ്ദേഹം ഫൈനലില്‍ റണ്ണറപ്പായി. ബിഗ് ബോസ് 12 ല്‍ ശ്രീശാന്തിന് ആഴ്ചയില്‍ ഏകദേശം 50 ലക്ഷം പ്രതിഫലം ലഭിച്ചിരുന്നുവെന്നാണ് പിന്നീട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ശ്രീശാന്തിന്റെ ആസ്തികളില്‍ ഏറ്റവും ശ്രദ്ധേയമായത് കൊച്ചി ഇടപ്പള്ളിയിലുള്ള അദ്ദേഹത്തിന്റെ വീടാണ്. 2016 ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 5.26 ഏക്കര്‍ സ്ഥലത്തുള്ള ഈ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയുടെ മൂല്യം 5.5 കോടി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 9,000 ചതുരശ്ര അടിയിലധികം ബില്‍റ്റ് അപ്പ് ഏരിയയുള്ള വീടാണിത്. 2026 ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം റിയല്‍ എസ്റ്റേറ്റ് വില വര്‍ധിച്ചതോടെ ഈ പ്രോപ്പര്‍ട്ടിയുടെ നിലവിലെ മൂല്യം ഏകദേശം 8-10 കോടി വരെയാകാമെന്നാണ് കണക്കാക്കുന്നത്.

വീട്ടില്‍ ഹോം തിയേറ്റര്‍, വിശാലമായ താമസസ്ഥലങ്ങള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക ഇടങ്ങള്‍, ടെറസ് ഗാര്‍ഡന്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2016ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ശ്രീശാന്ത് തന്റെ ആസ്തികള്‍ ഏകദേശം 8.24 കോടി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതില്‍ വാഹനങ്ങള്‍, സ്വര്‍ണം, ഇന്‍ഷുറന്‍സ്, ബാങ്ക് നിക്ഷേപങ്ങള്‍, ഓഹരികള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവ ഉള്‍പ്പെട്ടിരുന്നു.

അന്ന് അദ്ദേഹത്തിന്റെ പേരില്‍ Jaguar XJL കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും സ്വര്‍ണവും മറ്റ് സാമ്പത്തിക ആസ്തികളും രേഖപ്പെടുത്തിയിരുന്നു. ഭാര്യയുടെ പേരിലുള്ള ആസ്തികളും സത്യവാങ്മൂലത്തില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിക്കറ്റ് കരിയര്‍, ഐപിഎല്‍, പരസ്യങ്ങള്‍, ടെലിവിഷന്‍ പരിപാടികള്‍, സിനിമ, റിയല്‍ എസ്റ്റേറ്റ് എന്നിവയിലൂടെ പല ഘട്ടങ്ങളിലായി ശ്രീശാന്തിന്റെ സാമ്പത്തിക ജീവിതം മാറിയിട്ടുണ്ട്. അതിനാല്‍ തന്നെ ശ്രീശാന്തിന്റെ കൃത്യമായ സമ്പത്ത് ഇപ്പോഴും കൃത്യമായി പറയാനാകില്ല.