വേനൽക്കാലത്ത് ആഴ്ചയിൽ എത്ര തവണ ഷാംപൂ ചെയ്യണം? ശരിയായ രീതി ഇങ്ങനെ | Summer Hair Care Tips, How Often You Should Actually Shampoo Your Hair In These Season Malayalam news - Malayalam Tv9

Summer Hair Health: വേനൽക്കാലത്ത് ആഴ്ചയിൽ എത്ര തവണ ഷാംപൂ ചെയ്യണം? ശരിയായ രീതി ഇങ്ങനെ

Published: 

23 Apr 2026 | 09:51 PM

Summer Hair Care Tips: അമിതമായ വിയർപ്പും പൊടിയും കാരണം പലരും ദിവസവും മുടി ഷാംപൂ ചെയ്യാറുണ്ട്. മുടിയിലെ സ്വാഭാവിക എണ്ണമയം നിലനിർത്തിക്കൊണ്ട് തന്നെ അഴുക്ക് നീക്കം ചെയ്യുന്നതാണ് വേനൽക്കാലത്തെ മുടി സംരക്ഷണം. വേനൽക്കാലത്ത് മുടി എങ്ങനെ സംരക്ഷിക്കണം, എത്ര തവണ ഷാംപൂ ചെയ്യണം എന്നതിനെക്കുറിച്ചുള്ള പലർക്കും പല സംശയങ്ങളാണുള്ളത്. ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ വിശദമായി പരിശോധിക്കാം.

1 / 5
വേനൽക്കാലത്തെ കഠിനമായ ചൂടും വിയർപ്പും പുറത്തെ പൊടിയും കാരണം മുടിയുടെ ആരോഗ്യം വളരെ ദുഷ്കരമാണ്. അതുകൊണ്ട് തന്നെ മുടിയെ ആരോ​ഗ്യത്തോടെ നിലനിർത്തുന്നത് വലിയൊരു വെല്ലുവിളിയാണ്. അമിതമായ വിയർപ്പും പൊടിയും കാരണം പലരും ദിവസവും മുടി ഷാംപൂ ചെയ്യാറുണ്ട്. എന്നാൽ ഈ ശീലം ശരിക്കും നിങ്ങളുടെ മുടിക്ക് നല്ലതാണോ?  (Image Credits Source: Getty Images)

2 / 5
മുടിയിലെ സ്വാഭാവിക എണ്ണമയം നിലനിർത്തിക്കൊണ്ട് തന്നെ അഴുക്ക് നീക്കം ചെയ്യുന്നതാണ് വേനൽക്കാലത്തെ മുടി സംരക്ഷണം. വേനൽക്കാലത്ത് മുടി എങ്ങനെ സംരക്ഷിക്കണം, എത്ര തവണ ഷാംപൂ ചെയ്യണം എന്നതിനെക്കുറിച്ചുള്ള പലർക്കും പല സംശയങ്ങളാണുള്ളത്. ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ വിശദമായി പരിശോധിക്കാം.

3 / 5
എണ്ണമയമുള്ള മുടിയുള്ളവർ ആഴ്ചയിൽ മൂന്ന് മുതൽ നാല് തവണ ഷാംപൂ ചെയ്യുന്നതാണ് നല്ലത്. കാരണം എണ്ണമയത്തോടൊപ്പം വിയർപ്പും അഴുക്കും അടിഞ്ഞുകൂടുന്നത് താരൻ വരാനും കഠിനമായ ചൊറിച്ചിൽ അനുഭവപ്പെടാനുമുള്ള സാധ്യത കൂടുതലാണ്.  വരണ്ട മുടിയുള്ളവർ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ഷാംപൂ ചെയ്താൽ മതി. അമിതമായ ഷാംപൂ ഉപയോഗം മുടി കൂടുതൽ വരണ്ടതാക്കുകയുള്ളൂ.

4 / 5
വരണ്ടതും എണ്ണമയവും കൂടികലർന്ന മുടിയുള്ളവരാണെങ്കിൽ ആഴ്ചയിൽ രണ്ട് മുതൽ മൂന്ന് തവണ വരെ ഷാംപൂ ചെയ്യുന്നത് മുടിയുടെ ആരോഗ്യം നന്നായി കൊണ്ടുപോകാൻ സഹായിക്കും. ചൂടുകാലമായതിനാൽ ഒരിക്കലും ചൂടുവെള്ളം ഉപയോഗിച്ച് തല കഴുകരുത്. ഈ ശീലം മുടിവേരുകൾ ദുർബലമാകാൻ കാരണമാകും. അതിനാൽ സാധാരണ വെള്ളമോ തണുത്ത വെള്ളമോ ആണ് ഏറ്റവും നല്ലത്.

5 / 5
അതുപോലെ തന്നെ ഷാംപൂ ഉപയോ​ഗിക്കുമ്പോൾ അല്പം വെള്ളത്തിൽ കലർത്തി ഡയലൂട്ട് ചെയ്ത ശേഷം മാത്രം തലയിൽ തേച്ചുപിടിപ്പിക്കുക. ഇത് കെമിക്കലുകളുടെ തീവ്രത കുറയ്ക്കാനും മുടിയെ നശിപ്പിക്കുന്നത് കുറയ്ക്കാനും സഹായിക്കും. ഷാംപൂ പ്രധാനമായും തലയോട്ടിയിൽ തേച്ച് നന്നായി കഴുകുക. മുടിയുടെ അറ്റത് അധികം ഷാംപൂ ഉപയോ​ഗിക്കരുത്.

Follow Us
പച്ചമുളക് വാടിപ്പോകുന്നോ? ഈ വിദ്യകൾ പരീക്ഷിക്കൂ
പാമ്പ് കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത്...-
ഒരു നേരം എത്ര ചപ്പാത്തി കഴിക്കാം?
ചികിത്സ വേണം, ഉത്കണ്ഠ രോ​ഗമാണ്, ലക്ഷണം ഇതാ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്