ആ ദുഃഖവാര്‍ത്ത വരാനിരിക്കുന്നു, രോഹിതിനെക്കുറിച്ച് ഗവാസ്‌കര്‍ | Sunil Gavaskar says Rohit Sharma may agree with the decision to remove him from the ODI captaincy, more bad news likely to come Malayalam news - Malayalam Tv9

Rohit Sharma: ആ ദുഃഖവാര്‍ത്ത വരാനിരിക്കുന്നു, രോഹിതിനെക്കുറിച്ച് ഗവാസ്‌കര്‍

Published: 

07 Oct 2025 14:23 PM

Sunil Gavaskar about Rohit Sharma and Virat Kohli: രോഹിത് ശര്‍മയെയും, വിരാട് കോഹ്ലിയെയും സംബന്ധിച്ച് കൂടുതല്‍ ദുഃഖ വാര്‍ത്തകള്‍ വരാനിരിക്കുന്നുവെന്നാണ് മുന്‍ താരമായ സുനില്‍ ഗവാസ്‌കറിന്റെ നിരീക്ഷണം. രോഹിതിനും, കോഹ്ലിക്കും ഏകദിന ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നത് പ്രയാസകരമായിരിക്കും. പ്രത്യേകിച്ചും, ഫിറ്റ്‌നസിന്റെ കാര്യത്തില്‍

1 / 5ശുഭ്മാന്‍ ഗില്ലിനെ ഏകദിന ക്യാപ്റ്റനാക്കിയതിന്റെ അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയതില്‍ ആരാധകര്‍ ഇപ്പോഴും അസ്വസ്ഥരാണ്. രോഹിതിന്റെ ക്യാപ്റ്റന്‍സി യുഗത്തിന് അന്ത്യം കുറിച്ച് ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പ്രതിഷേധം തുടരുകയാണ് (Image Credits: PTI)

ശുഭ്മാന്‍ ഗില്ലിനെ ഏകദിന ക്യാപ്റ്റനാക്കിയതിന്റെ അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയതില്‍ ആരാധകര്‍ ഇപ്പോഴും അസ്വസ്ഥരാണ്. രോഹിതിന്റെ ക്യാപ്റ്റന്‍സി യുഗത്തിന് അന്ത്യം കുറിച്ച് ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പ്രതിഷേധം തുടരുകയാണ് (Image Credits: PTI)

2 / 5

രോഹിത് ശര്‍മയെയും, വിരാട് കോഹ്ലിയെയും സംബന്ധിച്ച് കൂടുതല്‍ ദുഃഖ വാര്‍ത്തകള്‍ വരാനിരിക്കുന്നുവെന്നാണ് മുന്‍ താരമായ സുനില്‍ ഗവാസ്‌കറിന്റെ നിരീക്ഷണം. ഇരുവര്‍ക്കും ഏകദിന കരിയര്‍ ഉടന്‍ അവസാനിപ്പിക്കേണ്ടി വന്നേക്കാമെന്നാണ് ഗവാസ്‌കര്‍ പറയാതെ പറയുന്നത് (Image Credits: PTI)

3 / 5

ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള തീരുമാനത്തോട് രോഹിത് പോലും യോജിക്കുന്നുണ്ടാകാമെന്നും ഗവാസ്‌കര്‍ പറഞ്ഞു. 2027ലെ ലോകകപ്പിന് മുമ്പായി ഇന്ത്യ അധികം ഏകദിന മത്സരങ്ങള്‍ കളിക്കുന്നില്ല. ടി20യിലും ടെസ്റ്റിലും ഇതിനകം വിരമിച്ച രോഹിതിനും, കോഹ്ലിക്കും ഏകദിന ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നത് പ്രയാസകരമായിരിക്കും. പ്രത്യേകിച്ചും, ഫിറ്റ്‌നസിന്റെ കാര്യത്തില്‍ (Image Credits: PTI)

4 / 5

അടുത്ത ലോകകപ്പിന് രോഹിത് കളിക്കുമോയെന്ന് അറിയില്ലെന്ന് ഗവാസ്‌കര്‍ പറയുന്നു. ഒരു വര്‍ഷം അഞ്ചോ ഏഴോ ഏകദിനങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ ടീം കളിക്കുന്നത്. അതുകൊണ്ട് തന്നെ ലോകകപ്പ് പോലൊരു ടൂര്‍ണമെന്റ് കളിക്കാന്‍ വേണ്ട പരിശീലനമൊന്നും രോഹിതിന് ലഭിക്കില്ല. അതുകൊണ്ടാകാം ഗില്ലിനെ ക്യാപ്റ്റനാക്കിയത് (Image Credits: PTI)

5 / 5

ടീമിനാണ് പ്രാധാന്യം നല്‍കേണ്ടത്. രോഹിത് ടീമിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ, അടുത്ത ലോകകപ്പ് പരിഗണിക്കുമ്പോള്‍ ടീമിന് ഒരു യുവക്യാപ്റ്റനെ ആവശ്യമാണ്. അതുകൊണ്ടാണ് രോഹിതിനെ നായകസ്ഥാനത്തുനിന്ന് നീക്കിയതെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി (Image Credits: PTI)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ