25 രൂപയ്ക്ക് 20 കിലോ അരി; സപ്ലൈകോയില്‍ ഓഫര്‍ വില്‍പന അവസാനിച്ചിട്ടില്ല | Supplyco will continue distributing 20 kg of rice at 25 per kg in the month of October as well Malayalam news - Malayalam Tv9

Supplyco Rice Sale: 25 രൂപയ്ക്ക് 20 കിലോ അരി; സപ്ലൈകോയില്‍ ഓഫര്‍ വില്‍പന അവസാനിച്ചിട്ടില്ല

Updated On: 

27 Sep 2025 10:49 AM

Kerala Supplyco Subsidy Rice Distribution: വരും മാസങ്ങളില്‍ ശരാശരി 3,000 ടണ്‍ വീതം കുത്തരി ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കുറഞ്ഞ വിലയ്ക്ക് അരി ലഭിക്കുന്നതാണ്.

1 / 5ഓണത്തിന് ന്യായവിലയ്ക്ക് സപ്ലൈകോ അരി വില്‍പന നടത്തിയിരുന്നു. എന്നാല്‍ ഓഫറില്‍ ഉപഭോക്താക്കളിലേക്ക് അരിയെത്തിക്കുന്നത് സപ്ലൈകോ അവസാനിപ്പിച്ചിട്ടില്ല. ഓണത്തിന് ശേഷവും 25 രൂപ നിരക്കില്‍ സപ്ലൈകോ വഴി ആളുകള്‍ക്ക് അരി വാങ്ങിക്കാന്‍ സാധിച്ചു. ഇത് ഒക്ടോബറിലും തുടരുമെന്ന് സപ്ലൈകോ വ്യക്തമാക്കി. കിലോയ്ക്ക് 25 രൂപ നിരക്കില്‍ 20 കിലോ അരിയാണ് വിപണനം ചെയ്യുന്നത്. (Image Credits: Social Media)

ഓണത്തിന് ന്യായവിലയ്ക്ക് സപ്ലൈകോ അരി വില്‍പന നടത്തിയിരുന്നു. എന്നാല്‍ ഓഫറില്‍ ഉപഭോക്താക്കളിലേക്ക് അരിയെത്തിക്കുന്നത് സപ്ലൈകോ അവസാനിപ്പിച്ചിട്ടില്ല. ഓണത്തിന് ശേഷവും 25 രൂപ നിരക്കില്‍ സപ്ലൈകോ വഴി ആളുകള്‍ക്ക് അരി വാങ്ങിക്കാന്‍ സാധിച്ചു. ഇത് ഒക്ടോബറിലും തുടരുമെന്ന് സപ്ലൈകോ വ്യക്തമാക്കി. കിലോയ്ക്ക് 25 രൂപ നിരക്കില്‍ 20 കിലോ അരിയാണ് വിപണനം ചെയ്യുന്നത്. (Image Credits: Social Media)

2 / 5

വരും മാസങ്ങളില്‍ ശരാശരി 3,000 ടണ്‍ വീതം കുത്തരി ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കുറഞ്ഞ വിലയ്ക്ക് അരി ലഭിക്കുന്നതാണ്. മാത്രമല്ല, കുത്തരി വേണോ പച്ചരി വേണോ എന്ന കാര്യവും നിങ്ങള്‍ക്ക് തീരുമാനിക്കാം.

3 / 5

അരിയ്ക്ക് പുറമെ വെളിച്ചെണ്ണ, തുവരപരിപ്പ്, ചെറുപയര്‍ എന്നീ സാധനങ്ങളും സപ്ലൈകോയില്‍ വിലക്കുറച്ച് വില്‍പന നടക്കുന്നുണ്ട്. സബ്‌സിഡിയുള്ള ശബരി വെളിച്ചെണ്ണ ലിറ്ററിന് 20 രൂപയും സബ്‌സിഡിയിതര വെളിച്ചെണ്ണയ്ക്ക് 30 രൂപയും കുറച്ചു.

4 / 5

ശബരി വെളിച്ചെണ്ണ ഇതോടെ ലിറ്ററിന് 319, 359 എന്ന നിരക്കിലാണ് സപ്ലൈകോ വഴി വില്‍ക്കുന്നത്. ഇതിന് പുറമെ കേരഫെഡിന്റെ കേര വെളിച്ചെണ്ണയും വിലക്കുറവില്‍ സപ്ലൈകോയില്‍ നിന്ന് വാങ്ങാന്‍ സാധിക്കുന്നതാണ്.

5 / 5

കേര വെളിച്ചെണ്ണയ്ക്ക് 419 രൂപയാണ് നിലവില്‍. തുവരപരിപ്പിനും ചെറുപയറിനും 5 രൂപ വീതമാണ് കുറച്ചത്. 88,85 രൂപ എന്നീ നിരക്കിലാണ് അവയുടെ വില്‍പന.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും