വാളൻപുളിയോ കുടംപുളിയോ... ഏതാണ് നല്ലത്? കറിയിൽ ചേർക്കും മുമ്പ് ഒന്നു ശ്രദ്ധിക്കുക | Tamarind vs. Kudampuli, Essential Health Tips for Every Kerala Kitchen Malayalam news - Malayalam Tv9

Health tips: വാളൻപുളിയോ കുടംപുളിയോ… ഏതാണ് നല്ലത്? കറിയിൽ ചേർക്കും മുമ്പ് ഒന്നു ശ്രദ്ധിക്കുക

Published: 

26 Apr 2026 | 07:00 AM

Tamarind vs. Kudampuli, Essential Health Tips: രണ്ട് പുളികൾക്കും അവരുടേതായ ഗുണങ്ങളുണ്ട്. സാമ്പാർ, രസം എന്നിവയ്ക്ക് വാളൻപുളിയും മീൻകറിക്ക് കുടംപുളിയുമാണ് സാധാരണ ഉപയോഗിക്കുന്നത്. ആരോഗ്യവശം നോക്കുകയാണെങ്കിൽ, ദഹനപ്രശ്നങ്ങളുള്ളവർക്ക് കുടംപുളി കൂടുതൽ ഗുണം ചെയ്യും. എന്നാൽ പ്രമേഹരോഗികൾക്ക് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാൻ വാളൻപുളി സഹായിക്കും.

1 / 5
മലയാളിയുടെ ഊൺമേശയിൽ മീൻകറിയായാലും സാമ്പാറായാലും പുളിരസമില്ലാത്ത വിഭവങ്ങൾ കുറവാണ്. രുചി വർദ്ധിപ്പിക്കാൻ നാം പ്രധാനമായും ആശ്രയിക്കുന്നത് വാളൻപുളിയെയും കുടംപുളിയെയും ആണ്. എന്നാൽ രുചിക്കപ്പുറം ഇവയുടെ ആരോഗ്യപരമായ പ്രത്യേകതകളും പാർശ്വഫലങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വടക്കൻ കേരളത്തിൽ ഏറെ പ്രചാരമുള്ള വാളൻപുളി പോഷകങ്ങളുടെ കലവറയാണ്. (Image Credit Source: getty images)

2 / 5
ഇതിലെ ഭക്ഷ്യനാരുകൾ ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ കുറയ്ക്കാൻ സഹായിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവർക്ക് വാളൻപുളി ചേർത്ത വിഭവങ്ങൾ ഗുണകരമാണ്. പോളിഫിനോളുകൾ അടങ്ങിയിട്ടുള്ളതിനാൽ ഗ്ലൂക്കോസ് അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ ഇത് സഹായിക്കും. പക്ഷെ ഇതിനൊപ്പം ചില കാര്യങ്ങൾ ശ്രദ്ധിക്കുക കൂടിവേണം. അതിൽ പ്രധാനമാണ് പല്ലുകളുടെ ആരോ​ഗ്യം. പുളിയുടെ അമിതമായ അസിഡിക് സ്വഭാവം പല്ലിന്റെ ഇനാമലിനെ നശിപ്പിച്ചേക്കാം. കൂടാതെ ആന്റിബയോട്ടിക്കുകൾ, ആസ്പിരിൻ തുടങ്ങിയ മരുന്നുകൾ കഴിക്കുന്നവർ വാളൻപുളിയുടെ ഉപയോഗം പരിമിതപ്പെടുത്തണം. തെക്കൻ കേരളത്തിലെ മീൻകറികളിലെ അവിഭാജ്യ ഘടകമാണ് കുടംപുളി . ഇതിന് ഔഷധഗുണങ്ങൾ ഏറെയാണ്.

3 / 5
മലബന്ധം, വയറിളക്കം എന്നിവ തടയാനും കുടലിലെ വ്രണങ്ങൾ സുഖപ്പെടുത്താനും കുടംപുളി ഉത്തമമാണ്. വായിലെ അൾസർ ചെറുക്കാൻ ഇതിലെ ഘടകങ്ങൾ സഹായിക്കും.  കൊളസ്‌ട്രോളോ പൂരിത കൊഴുപ്പോ ഇല്ലാത്തതിനാൽ ഹൃദയാരോഗ്യത്തിന് ഇത് മികച്ചതാണ്. എന്നാൽ കുടംപുളിയുടെ അമിതോപയോഗം ശരീരഭാരം അമിതമായി കുറയാൻ കാരണമായേക്കാം. ചില കുട്ടികളിൽ കുടംപുളി ഛർദിക്കും വയറിളക്കത്തിനും കാരണമാകാറുണ്ട്.

4 / 5
രണ്ട് പുളികൾക്കും അവരുടേതായ ഗുണങ്ങളുണ്ട്. സാമ്പാർ, രസം എന്നിവയ്ക്ക് വാളൻപുളിയും മീൻകറിക്ക് കുടംപുളിയുമാണ് സാധാരണ ഉപയോഗിക്കുന്നത്. ആരോഗ്യവശം നോക്കുകയാണെങ്കിൽ, ദഹനപ്രശ്നങ്ങളുള്ളവർക്ക് കുടംപുളി കൂടുതൽ ഗുണം ചെയ്യും. എന്നാൽ പ്രമേഹരോഗികൾക്ക് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാൻ വാളൻപുളി സഹായിക്കും. രുചിക്കായി പുളി ചേർക്കുമ്പോൾ അളവ് മിതമാക്കാൻ ശ്രദ്ധിക്കുക. അമിതമായാൽ അമൃതും വിഷം എന്നതുപോലെ പുളിയുടെ അമിതോപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം. വാളൻപുളി പഴുത്തു പാകമാകുമ്പോൾ തോട് നീക്കം ചെയ്ത് വെയിലത്ത് വെച്ച് നന്നായി ഉണക്കുന്നു. കേടാകാതിരിക്കാൻ ഉണങ്ങിയ പുളിയിൽ ഉപ്പ് പുരട്ടി വെക്കാറുണ്ട്. ഇത് പുളി കൂടുതൽ കാലം മൃദുവായും കേടാകാതെയും ഇരിക്കാൻ സഹായിക്കും. വാളൻപുളി സൂക്ഷിക്കുമ്പോൾ അതിനുള്ളിലെ വിത്തുകൾ നീക്കം ചെയ്യുന്നത് പുളി കേടാകാതിരിക്കാൻ സഹായിക്കും. വിത്തിരുന്നാൽ പുളി വേഗത്തിൽ കറുത്തുപോകാനും പുഴുക്കൾ വരാനും സാധ്യതയുണ്ട്.

5 / 5
കുടംപുളി ഉണക്കുന്നത് അല്പം സങ്കീർണ്ണമായ പ്രക്രിയയാണ്. പഴത്തിന്റെ തൊലി വേർപെടുത്തി വെയിലത്ത് ഉണക്കിയ ശേഷം പ്രത്യേക പുകപ്പുരകളിൽ വെച്ച് പുകയിട്ടാണ് ഉണക്കുന്നത്. ഈ പുകയേൽക്കുന്നത് കൊണ്ടാണ് ഇതിന് കറുപ്പ് നിറം ലഭിക്കുന്നത്. പുകയിട്ട് ഉണങ്ങിയ കുടംപുളി കൂടുതൽ കാലം ഇരിക്കാൻ ഉപ്പും വെളിച്ചെണ്ണയും പുരട്ടി സൂക്ഷിക്കാറുണ്ട്. ഇത് പുളിക്ക് തിളക്കം നൽകുകയും ഈർപ്പം തട്ടാതെ സംരക്ഷിക്കുകയും ചെയ്യുന്നു. കുടംപുളി ശരിയായ രീതിയിൽ ഉണക്കി സൂക്ഷിച്ചാൽ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കും. പഴയ പുളിക്കാണ് ഔഷധഗുണം കൂടുതലായി കരുതപ്പെടുന്നത്.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്