ഒന്നോ രണ്ടോ അല്ല, ബാങ്കിലുള്ളത് 8000 കോടി! ലോകത്തിലെ ഏറ്റവും സമ്പന്ന ഗ്രാമം ഇന്ത്യയിൽ | The World's Richest Village is in India: ₹8,000 Crore in Bank Deposits Malayalam news - Malayalam Tv9

ഒന്നോ രണ്ടോ അല്ല, ബാങ്കിലുള്ളത് 8000 കോടി! ലോകത്തിലെ ഏറ്റവും സമ്പന്ന ഗ്രാമം ഇന്ത്യയിൽ

Published: 

11 Jul 2026 | 08:25 PM

The ₹8,000 Crore Village: How an Indian Village Became the Richest in the World: ഒരു ഗ്രാമംഗ്രാമം എന്ന് കേൾക്കുമ്പോൾ ഇടവഴികളും വയലുകളും ചെറിയ വീടികളും എല്ലാം ചേർന്ന ഒരിടം എന്നതായിരിക്കും മനസിൽ തെളിയുന്ന ചിത്രം. എന്നാൽ ആ സങ്കൽപ്പങ്ങളെയെല്ലാം തിരുത്തിക്കുറിക്കുകയാണ്. ഗുജറാത്തിലെ കച്ച് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മാധാപർ എന്ന ഗ്രാമം. കാരണം ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഗ്രാമം എന്നാണ് മാധാപർ അറിയപ്പെടുന്നത്.

1 / 5
19 ബാങ്കുകൾ ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്നതിൽ നിന്ന് തന്നെ വ്യക്തമാണ് ഇവിടുത്തെ ആളുകളുടെ സാമ്പത്തിക ശേഷി. ചെറിയ നഗരങ്ങളിൽ പോലും ഇത്രയധികം ബാങ്കുകൾ ഉണ്ടാകാറില്ല എന്നതാണ് വാസ്തവം. 7,600-ലധികം മികച്ച നിലവരത്തിലുള്ള കോൺക്രീറ്റ് വീടുകളാണ് ഈ ഗ്രാമത്തിലുള്ളത്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ കോൺക്രീറ്റ് വീടുകൾ എന്നത് ധനികർക്ക് മാത്രം സാധ്യമാകുന്ന ഒന്നാണല്ലോ (Image Credit source:Getty Images)

2 / 5
മാധാപർ ഗ്രാമവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലായി 8,000 കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ട് എന്നാണ് നിരവധി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മിക്ക കുടുംബങ്ങൾക്കും വലിയ സമ്പാദ്യം തന്നെയുണ്ട്. മികച്ച സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, പാർക്കുകൾ തുടങ്ങി ക്ഷേത്രങ്ങളും, ഗോശാലകളും ഉൾപ്പടെ അത്യാധുനിക നഗരങ്ങളോട് കിടപിടിക്കുന്ന എല്ലാ സൗകര്യങ്ങളും ഈ ഗ്രാമത്തിലുണ്ട്.

3 / 5
പ്രവാസി സമൂഹമാണ് മാധാപർ ഗ്രാമത്തിൻ്റെ ഈ സമ്പൽസമൃദ്ധിക്ക് കാരണം. ഏകദേശം 80,000 പേർ താമസിക്കുന്ന ഗ്രാമമാണ് ഇത്. പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ നിരവധി പേർ ജോലിക്കും ബിസിനസ്സിനുമായി വിദേശത്തേക്ക് പോയിരുന്നു. ഇപ്പോൾ ഈ ഗ്രാമത്തിലെ 65 ശതമാനത്തോളം കുടുംബങ്ങൾക്കും വിദേശത്ത് ബന്ധുക്കളുണ്ട്. യു.കെ, യുഎസ്എ, ആഫ്രിക്ക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് ഇവർ കൂടുതലായുള്ളത്.

4 / 5
പ്രവാസികൾ നാട്ടിലേക്ക് സ്ഥിരമായി പണം അയക്കുന്നതാണ് മാധാപർ ഗ്രാമത്തിൻ്റെ ഈ സമൃദ്ധിക്ക് കാരണം. പലരും തിരികെ എത്തി സ്വന്തം നാട്ടിൽ സംരംഭങ്ങൾ ആരംഭിച്ചു. ഇതോടെ ഗ്രാമത്തിൽ തൊഴിലവസരങ്ങളും വർധിച്ചു. വിദേശത്ത് ജീവിക്കുമ്പോഴും മാധാപറുമായിയുള്ള കണ്ണി മുറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് ഇവിടുത്തെ ആളുകൾ. സ്വന്തം നാടിൻ്റെ വളർച്ചക്കായി ഈ ഗ്രാമത്തിൽ നിന്നുള്ള ആളുകൾ 1968-ൽ തന്നെ ലണ്ടനിൽ 'മാധാപർ വില്ലേജ് അസോസിയേഷൻ' രൂപീകരിച്ചിരുന്നു. അസോസിയേഷൻ്റെ ഒരു ഓഫീസ് ഗ്രാമത്തിലും പ്രവർത്തിക്കുന്നുണ്ട്.

5 / 5
സമ്പത്ത് എത്ര വലുതായാലും കൃഷി വിട്ട് ഒരു കളിയുമില്ല ഗ്രാമവാസികൾക്ക് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഇവിടുത്തുകാരുടെ പ്രധാന ഉപജീവന മാർഗം ഇപ്പോഴും കൃഷി തന്നെയാണ്. മുംബൈ ഉൾപ്പെടെയുള്ള ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലേക്ക് ഇവിടെ നിന്ന് കാർഷിക ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്.

Follow Us
മസിനഗുഡി വഴി മോയാറേലിക്കൊരു യാത്ര; ട്രിപ്പ് പ്ലാന്‍ ഇങ്ങനെ ആകാം
പിരീഡ്സ് സമയത്ത് മൂഡ് സ്വിങ്സും ദേഷ്യവും, ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
ഭക്ഷണം കഴിക്കുമ്പോൾ ചെയ്യുന്ന ഈ തെറ്റുകൾ ഗ്യാസ് ട്രബിൾ ഉണ്ടാക്കും
തലമുടി ആരോഗ്യത്തോടെ വളരാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ