ഇവരുടെ കൂടെ കൂട്ടുകൂടല്ലേ; സമാധാനത്തിനും സന്തോഷത്തിനും ഈ സ്വഭാവക്കാരുമായുള്ള സൗഹൃദം ഒഴിവാക്കൂ | Types of People You Should Avoid for a Happier, Healthier Life Malayalam news - Malayalam Tv9

Toxic Friendships: ഇവരുടെ കൂടെ കൂട്ടുകൂടല്ലേ; സമാധാനത്തിനും സന്തോഷത്തിനും ഈ സ്വഭാവക്കാരുമായുള്ള സൗഹൃദം ഒഴിവാക്കൂ

Updated On: 

05 Dec 2024 18:53 PM

Types of People You Should Avoid: ജീവിതത്തിൽ മുന്നേറ്റം ഉണ്ടാകുന്നതിന് വേണ്ടി അകറ്റി നിർത്തേണ്ട ചില സ്വഭാവക്കാരെ പരിചയപ്പെടാം.

1 / 8നമ്മുടെ സമാധാനത്തിനും സന്തോഷത്തിനും വേണ്ടി ചില സ്വഭാവക്കാരുമായുള്ള കൂട്ടുകെട്ടുകൾ ഉപേക്ഷിക്കേണ്ടതായി വരും. ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും, ജീവിതത്തിൽ മുന്നേറാനും ആഗ്രഹിക്കുന്നവർ സൗഹൃദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. അത്തരത്തിൽ നമ്മൾ ജീവിതത്തിൽ മാറ്റിനിർത്തേണ്ട ചില സ്വഭാവക്കാരെ പരിചയപ്പെടാം. (Image Credits: Justin Lewis/Getty Images)

നമ്മുടെ സമാധാനത്തിനും സന്തോഷത്തിനും വേണ്ടി ചില സ്വഭാവക്കാരുമായുള്ള കൂട്ടുകെട്ടുകൾ ഉപേക്ഷിക്കേണ്ടതായി വരും. ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും, ജീവിതത്തിൽ മുന്നേറാനും ആഗ്രഹിക്കുന്നവർ സൗഹൃദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. അത്തരത്തിൽ നമ്മൾ ജീവിതത്തിൽ മാറ്റിനിർത്തേണ്ട ചില സ്വഭാവക്കാരെ പരിചയപ്പെടാം. (Image Credits: Justin Lewis/Getty Images)

2 / 8

നമ്മുടെ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയോ, ക്രിയാത്മാകമായ വിലയിരുത്തലുകൾ നൽകുകയോ ചെയ്യുന്നതിന് പകരം, നമ്മളെ കുറ്റപ്പെടുത്തിയും വിമർശിച്ചും മാത്രം സംസാരിക്കുന്നവരുമായുള്ള സൗഹൃദം ഒഴിവാക്കുക. കാരണം, അവരുടെ വാക്കുകൾ നമ്മുടെ ആത്മവിശ്വാസവും ആത്മാഭിമാനവും ഇല്ലാതാക്കും. (Image Credits: pixdeluxe/Getty Images)

3 / 8

നിരന്തരം പരാതി പറയുന്നവർക്ക് നിഷേധാത്മകമായ ചിന്താഗതിയും, കാഴ്ചപ്പാടുകളുമാണ് ഉണ്ടാവുക. അവരുടെ പ്രശ്നങ്ങളിൽ നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നമ്മുടെ ഊർജ്ജം നഷ്ടപ്പെടുകയും, ജീവിതത്തിൽ നെഗറ്റിവിറ്റി നിറയുകയും ചെയ്യും. (Image Credits: IndiaPix/IndiaPicture/Getty Images)

4 / 8

ജീവിതത്തിൽ പല കാര്യങ്ങളിലും കൃത്രിമം കാണിക്കുന്ന ആളുകളുമായുള്ള സൗഹൃദം ഒഴിവാക്കുക. കാരണം, അത്തരം ആളുകൾ അവരുടെ സ്വന്തം നേട്ടങ്ങൾക്കായി മറ്റുള്ളവരെ ചൂഷണം ചെയ്യാൻ മടിക്കാത്തവരാണ്. അവർ സ്വാർത്ഥരായിരിക്കും. (Image Credits: Klaus Vedfelt/Getty Images)

5 / 8

എപ്പോഴും ഗോസിപ്പുകൾ പറഞ്ഞു നടക്കുന്ന ആളുകളെ സുഹൃത്താക്കുന്നത് നല്ലതല്ല. ഗോസിപ്പുകൾ പറയാൻ താല്പര്യപ്പെടുന്നവർ നമ്മളോട് സൗഹൃദത്തോടെ പെരുമാറുകയും, മറ്റുള്ളവരോട് നമ്മളെ കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്യും. ഈ സ്വഭാവമുള്ളവരെ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. (Image Credits: GCShutter/Getty Images)

6 / 8

നമ്മുടെ യഥാർത്ഥ സുഹൃത്തുക്കളും, അഭ്യുദയകാംക്ഷികളും എപ്പോഴും നമ്മൾക്ക് നല്ലത് വരാൻ ആഗ്രഹിക്കുന്നു. എന്നാൽ, നമ്മളോട് ആത്മാർത്ഥതയില്ലാത്ത ആളുകൾക്ക് നമ്മുടെ നേട്ടങ്ങളിൽ സന്തോഷിക്കാൻ കഴിയില്ല എന്ന് മാത്രമല്ല, അവർക്ക് അസൂയ തോന്നുകയും ചെയ്യും. ഇത്തരക്കാരെ കുറച്ച് അകറ്റി നിർത്തുന്നതാണ് നല്ലത്. (Image Credits: Klaus Vedfelt/Getty Images)

7 / 8

വാഗ്ദാനങ്ങളും പ്രതിബദ്ധതകളും പാലിക്കുന്നതിൽ പരാചയപ്പെടുന്ന ആളുകൾ വിശ്വാസയോഗ്യരല്ല. അത്തരം ആളുകളെ അകറ്റി നിർത്തുന്നതാണ് നമ്മുടെ സമാധാനത്തിനും സന്തോഷത്തിനും നല്ലത്. (Image Credits: Maskot/Getty Images)

8 / 8

മറ്റുള്ളവരുടെ മേൽ സ്വന്തം കാഴ്ചപ്പാടുകൾ അടിച്ചേല്പിക്കുകയും, അവരുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നവരെ ജീവിതത്തിൽ നിന്നും മാറ്റിനിർത്തണം. നമ്മളോട് ആത്മാർത്ഥതയുള്ള ആളുകൾ നമ്മളെ പ്രചോദിപ്പിക്കാൻ ആണ് ശ്രമിക്കുക. അല്ലാതെ നിരുത്സാഹപ്പെടുത്തുകയല്ല. (Image Credits: LumiNola/Getty Images)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ