U19 Asia Cup: കണ്ണില്‍ ചോരയില്ലാതെ വൈഭവ് സൂര്യവംശി, യുഎഇ ബൗളര്‍മാരെ പഞ്ഞിക്കിട്ട് നേടിയത് 171 റണ്‍സ്; ഇന്ത്യയ്ക്ക് കൊടൂരജയം
Vaibhav Suryavanshi: 171 റണ്‍സ് നേടിയ 14കാരന്‍ വൈഭവ് സൂര്യവംശിയാണ് കളിയിലെ താരം. താരം 14 സിക്‌സറുകളും ഒമ്പത് ഫോറുകളും പായിച്ചു

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 234 റണ്‍സിന് യുഎഇയെ തകര്‍ത്തു. സ്‌കോര്‍: ഇന്ത്യ അണ്ടര്‍ 19: 50 ഓവറില്‍ ആറു വിക്കറ്റിന് 433. യുഎഇ അണ്ടര്‍ 19: 50 ഓവറില്‍ ഏഴു വിക്കറ്റിന് 199 (Image Credits: Indian Cricket Team-Facebook)

95 പന്തില്‍ 171 റണ്‍സ് നേടിയ 14കാരന്‍ വൈഭവ് സൂര്യവംശിയാണ് കളിയിലെ താരം. താരം 14 സിക്‌സറുകളും ഒമ്പത് ഫോറുകളും പായിച്ചു. ഇരട്ട സെഞ്ചുറിക്ക് 29 റണ്‍സ് അകലെ ഉദ്ദിഷ് സുരി ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു (Image Credits: Indian Cricket Team-Facebook)

ക്യാപ്റ്റന്‍ ആയുഷ് മാത്രെ-11 പന്തില്‍ നാല്, ആരോണ്‍ വര്‍ഗീസ്-73 പന്തില്‍ 69, വിഹാന്‍ മല്‍ഹോത്ര-55 പന്തില്‍ 69, വേദാന്ത് ത്രിവേദി-34 പന്തില്‍ 38, അഭിഗ്യാന്‍ അഭിഷേക് കുന്ദു-17 പന്തില്‍ 32 നോട്ടൗട്ട്, കനിഷ്‌ക് ചൗഹാന്‍-12 പന്തില്‍ 28, ഖിലന്‍ പട്ടേല്‍-നാല് പന്തില്‍ അഞ്ച് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം (Image Credits: Indian Cricket Team-Facebook)

യുഎഇയ്ക്ക് വേണ്ടി പുറത്താകാതെ 106 പന്തില്‍ 78 റണ്‍സ് നേടിയ ഉദ്ദിഷ് സുരിക്കും, 87 പന്തില്‍ 50 റണ്‍സ് നേടിയ പൃഥി മധുവിനും മാത്രമേ പിടിച്ചുനില്‍ക്കാനായുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രന്‍ രണ്ട് വിക്കറ്റും, കിഷന്‍ കുമാര്‍ സിങ്, ഹെനില്‍ പട്ടേല്‍, ഖിലന്‍ പട്ടേല്‍, വിഹാന്‍ മല്‍ഹോത്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി (Image Credits: Indian Cricket Team-Facebook)

ഇന്ത്യയുടെ അടുത്ത മത്സരം പാകിസ്ഥാനെതിരെയാണ്. ഡിസംബര്‍ 14നാണ് മത്സരം. ദുബായില്‍ രാവിലെ 10.30ന് മത്സരം ആരംഭിക്കും (Image Credits: Indian Cricket Team-Facebook)