വീട്ടിലെ അക്വാറിയം ഇവിടെയാണോ? പണം കുമിഞ്ഞുകൂടും! വീട്ടിൽ ഐശ്വര്യം കൊണ്ടുവരാൻ 7 വിദ്യകൾ | Vastu Tips for financial abundance position to keep aquarium increase wealth 7 remedies bring prosperity to house Malayalam news - Malayalam Tv9

Vastu Tips for financial abundance: വീട്ടിലെ അക്വാറിയം ഇവിടെയാണോ? പണം കുമിഞ്ഞുകൂടും! വീട്ടിൽ ഐശ്വര്യം കൊണ്ടുവരാൻ 7 വിദ്യകൾ

Published: 

03 Oct 2025 09:43 AM

Home Vastu Remedies for Wealth and Prosperity: വാസ്തുശാസ്ത്രപ്രകാരം 5 ഘടകങ്ങൾ തീ, ജലം, ഭൂമി, വായു, സ്ഥലം എന്നിവ പ്രപഞ്ച ഊർജ്ജങ്ങളെ പ്രതിനിധീകരിക്കുന്നു. ഈ ഘടകങ്ങളിൽ ഏതെങ്കിലും അസന്തുലിതമായാൽ അത് വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാകാൻ കാരണമാകുന്നു. അതിനാൽ സാമ്പത്തിക അഭിവൃദ്ധിക്കായി വാസ്തു ശാസ്ത്രപരമായ ഈ പറയുന്ന ഏഴു കാര്യങ്ങൾ ശ്രദ്ധിക്കുക.

1 / 8വാസ്തുശാസ്ത്രപ്രകാരം ഒരു വ്യക്തിക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകണമെങ്കിൽ സാർവത്രിക ഊർജ്ജവമായി പൊരുത്തപ്പെടാൻ സാധിക്കണം. നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് പണം. സാമ്പത്തിക അടിത്തറ ഉണ്ടെങ്കിൽ നമ്മളുടെ ജീവിതത്തിലെ ഒരുവിധം പ്രശ്നങ്ങളെല്ലാം ധൂലികരിക്കാൻ സാധിക്കും. വാസ്തുശാസ്ത്രപ്രകാരം 5 ഘടകങ്ങൾ തീ, ജലം, ഭൂമി, വായു, സ്ഥലം എന്നിവ പ്രപഞ്ച ഊർജ്ജങ്ങളെ പ്രതിനിധീകരിക്കുന്നു. ഈ ഘടകങ്ങളിൽ ഏതെങ്കിലും അസന്തുലിതമായാൽ അത് വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാകാൻ കാരണമാകുന്നു. അതിനാൽ സാമ്പത്തിക അഭിവൃദ്ധിക്കായി വാസ്തു ശാസ്ത്രപരമായ  ഈ പറയുന്ന ഏഴു കാര്യങ്ങൾ ശ്രദ്ധിക്കുക.(photo credit: GettyImages)

വാസ്തുശാസ്ത്രപ്രകാരം ഒരു വ്യക്തിക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകണമെങ്കിൽ സാർവത്രിക ഊർജ്ജവമായി പൊരുത്തപ്പെടാൻ സാധിക്കണം. നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് പണം. സാമ്പത്തിക അടിത്തറ ഉണ്ടെങ്കിൽ നമ്മളുടെ ജീവിതത്തിലെ ഒരുവിധം പ്രശ്നങ്ങളെല്ലാം ധൂലികരിക്കാൻ സാധിക്കും. വാസ്തുശാസ്ത്രപ്രകാരം 5 ഘടകങ്ങൾ തീ, ജലം, ഭൂമി, വായു, സ്ഥലം എന്നിവ പ്രപഞ്ച ഊർജ്ജങ്ങളെ പ്രതിനിധീകരിക്കുന്നു. ഈ ഘടകങ്ങളിൽ ഏതെങ്കിലും അസന്തുലിതമായാൽ അത് വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാകാൻ കാരണമാകുന്നു. അതിനാൽ സാമ്പത്തിക അഭിവൃദ്ധിക്കായി വാസ്തു ശാസ്ത്രപരമായ ഈ പറയുന്ന ഏഴു കാര്യങ്ങൾ ശ്രദ്ധിക്കുക.(photo credit: GettyImages)

2 / 8

കുബേര യന്ത്രത്തിന്റെ പ്രാധാന്യം: ഇന്ത്യൻ പുരാണങ്ങൾ അനുസരിച്ച് സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയാണ് കുബേരൻ. വീടിന്റെ വഴക്ക് കിഴക്കൻ ദിശ ഭരിക്കുന്നത് കുബേരനാണ്. അതിനാൽ ടോയ്‌ലറ്റുകൾ, ഷൂ റാക്കുകൾ, വലിയ ഫർണിച്ചറുകൾ തുടങ്ങിയ നെഗറ്റീവ് എനർജി ശേഖരിക്കുന്ന ഒരു കാര്യങ്ങളും വീടിന്റെ വടക്ക് കിഴക്കൻ ദിശയിൽ സ്ഥാപിക്കരുത്. നിങ്ങളുടെ വീടിന്റെ വടക്ക് കിഴക്കൻ മൂല എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വീടിന്റെ വടക്കുഭാഗത്ത് ഭിത്തിയിൽ ഒരു കണ്ണാടിയോ കുബേർ യന്ത്രമോ സ്ഥാപിക്കുന്നത് സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാകും എന്നാണ് വിശ്വാസം.(photo credit: GettyImages)

3 / 8

ലോക്കറുകളുടെയും പ്രധാന സേഫുകളുടെയും സ്ഥാനം: വാസ്തു ശാസ്ത്രം അനുസരിച്ച് വീടിന്റെ ഭൂമിയുടെ മൂലയിൽ തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിങ്ങളുടെ സമ്പത്ത് സൂക്ഷിക്കുന്നത് സാമ്പത്തികസ്ഥിരത ഉറപ്പാക്കുന്നു. ആഭരണങ്ങൾ, പണം, പ്രധാനപ്പെട്ട സാമ്പത്തിക രേഖകൾ എന്നിവ തെക്ക് പടിഞ്ഞാറ് ( അലമാരയിലോ സെഫിലോ) വടക്ക് അല്ലെങ്കിൽ വടക്കുകിഴക്ക് അഭിമുഖമായി സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുന്നത് സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാകും. പ്രധാന അലമാര വടക്ക് അല്ലെങ്കിൽ, വടക്ക് കിഴക്ക് ദിശയിലേക്ക് തുറക്കുന്ന രീതിയിൽ സ്ഥാപിക്കുക.(photo credit: GettyImages)

4 / 8

ജലചോർച്ച ഉടനടി പരിഹരിക്കുക: അടുക്കളയിലോ കുളിമുറിയിലോ വെള്ളം ചോരുന്നുണ്ടെങ്കിൽ അത് സാമ്പത്തിക നഷ്ടത്തിന്റെ പ്രതീകമാണെന്ന് വാസ്തു ശാസ്ത്രം പറയുന്നു. പ്രത്യേകിച്ച് മഴക്കാലത്ത് ഇങ്ങനെ കാണുകയാണെങ്കിൽ അത് എത്രയും പെട്ടെന്ന് മാറ്റണം. ഇല്ലെങ്കിൽ വീടിന്റെ സാമ്പത്തിക അടിത്തറ ഇല്ലാതാകും. (photo credit: GettyImages)

5 / 8

വീടിന്റെ പ്രധാന വാതിലുകൾ കേടുവരാതെ സൂക്ഷിക്കുക: നിങ്ങളുടെ വീട്ടിലേക്കുള്ള പ്രധാന കവാടം പോസിറ്റീവ് എനർജി സമ്പത്ത്, സമൃതി എന്നിവ ആവാഹിക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. വീടിന്റെ വാതിൽ നന്നായി സൂക്ഷിക്കുക. വിള്ളലുകളോ തകരാറുകളും ഇല്ലെന്നും പൂട്ടുകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. ചെടികൾ, ചെറിയ മണികൾ, വ്യക്തവും വായിക്കാവുന്നതുമായ നെയിം പ്ലേറ്റ് എന്നിവ ഉപയോഗിച്ച് പ്രവേശന കവാടം മനോഹരമാക്കുക. (photo credit: GettyImages)

6 / 8

വാട്ടർ ടാങ്കിന്റെ സ്ഥാനം: വീടിന്റെ വടക്ക് കിഴക്ക് അല്ലെങ്കിൽ തെക്ക് കിഴക്ക് മൂലകളിൽ ഓവർഹെഡ് ടാങ്കുകൾ പോലുള്ളവ ഒഴിവാക്കുക. ഇത് ജീവിതത്തിൽ സമ്മർദ്ദം വർധിപ്പിക്കുന്നതിനും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനും കാരണമാകും. ഇങ്ങനെയുള്ള വീടുകളിൽ താമസിക്കുന്ന വ്യക്തികൾക്ക് എപ്പോഴും തലവേദന നെഞ്ചുവേദന വയറ്റിലെ പ്രശ്നങ്ങൾ മാനസികാരോഗ്യ തകർച്ച എന്നിവ കാണപ്പെടുന്നു.(photo credit: GettyImages)

7 / 8

ജലധാരയുടെയും അക്വേറിയത്തിന്റെയും പ്രാധാന്യം: വീടിന്റെ വടക്ക് കിഴക്കൻ ഭാഗത്ത് ചെറിയ ജലാശയങ്ങൾ സ്ഥാപിക്കുന്നത് പോസിറ്റീവ് എനർജിയെ ആവാഹിക്കും. ഇതിനായി ചെറിയ അക്വാറിയങ്ങൽ സ്ഥാപിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് ശുഭകരമായി കണക്കാക്കുന്നു. അതേസമയം വെള്ളം ശുദ്ധമാണെന്നും കെട്ടിക്കിടക്കുന്നില്ലെന്നും ഉറപ്പാക്കുക. കാരണം വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്നത് സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തും.(photo credit: GettyImages)

8 / 8

ശുചിമുറിയുടെ സ്ഥാനം: വാസ്തു മാനദണ്ഡങ്ങൾ പാലിക്കാതെ വീട്ടിൽ ടോയ്‌ലറ്റുകളും ബാത്റൂമുകളും സ്ഥാപിച്ചാൽ ഇത് സാമ്പത്തിക അസ്ഥിരത, ആരോഗ്യ പ്രശ്നങ്ങൾ, ഉറക്കക്കുറവ് എന്നിവയ്ക്ക് കാരണമാകും. വീടിന്റെ വടക്ക് പടിഞ്ഞാറ് അല്ലെങ്കിൽ വടക്ക് കിഴക്ക് ഭാഗങ്ങളിൽ ടോയ്ലറ്റുകളും ബാത്ത്റൂമുകളും നിർമ്മിക്കുന്നതാണ് ഉത്തമം. ടോയ്ലറ്റും ബാത്റൂമും ഒന്നിച്ച് അല്ലാതെ രണ്ടും വേർതിരിച്ചു ഉണ്ടാക്കുന്നതാണ് നല്ലത്. തെക്ക് പടിഞ്ഞാറ് അല്ലെങ്കിൽ തെക്ക് കിഴക്ക് കോണുകളിൽ ടോയ്ലറ്റുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കുക.(photo credit: GettyImages)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും