AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Vinayaka Chaturthi Special Recipe: വറുത്ത എള്ളിനൊപ്പം ഈ 3 ചേരുവകളും! ആരോഗ്യകരമായ എള്ള് കൊഴുക്കട്ട എളുപ്പത്തിൽ തയ്യാറാക്കാം

Vinayaka Chaturthi Special Ellu Kozhukattai Recipe: വിനായക ചതുർത്ഥി വരുന്നത് സെപ്റ്റംബർ 15 ചൊവ്വാഴ്ചയാണ്. ഈ ദിവസം ഗണപതിക്ക് പ്രിയപ്പെട്ട പലഹാരങ്ങൾ നിവേദ്യമായി സമർപ്പിക്കുന്നത് അദ്ദേഹത്തിന്റെ അനുഗ്രഹം നേടുന്നതിന് കാരണമാകും.അത്തരത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് എള്ള് കൊഴുക്കട്ട. എളുപ്പത്തിൽ ആരോഗ്യകരമായ എള്ള് കൊഴുക്കട്ടെ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിൽ പ്രധാനമായും അരിപ്പൊടി ഒരു കപ്പ്, എള്ള് അത് കറുത്തതോ വെളുത്തതോ ആകാം. കൂട്ട് തയ്യാറാക്കുന്നതിനായി ഒരു പാനിൽ എള്ള് ചേർത്ത് വറുക്കുക. അത് ഒരു പൊട്ടുന്ന പരുവം ആകുന്നത് വരെ വറുത്തെടുക്കണം. ഇത് ചൂടാറിയ ശേഷം....

Ashli C
Ashli C | Published: 13 Sep 2026 | 10:49 AM
ഭഗവാൻ ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർത്ഥി അഥവാ ഗണേശ ചതുർത്ഥിയായി ആഘോഷിക്കുന്നത്. അത്തരത്തിൽ ഇത്തവണത്തെ വിനായക ചതുർത്ഥി വരുന്നത് സെപ്റ്റംബർ 15 ചൊവ്വാഴ്ചയാണ്. ഈ ദിവസം ഗണപതിക്ക് പ്രിയപ്പെട്ട പലഹാരങ്ങൾ നിവേദ്യമായി സമർപ്പിക്കുന്നത് അദ്ദേഹത്തിന്റെ  അനുഗ്രഹം നേടുന്നതിന് കാരണമാകും എന്നാണ് വിശ്വസിക്കപ്പെടുന്നത്. അത്തരത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് എള്ള് കൊഴുക്കട്ട. എളുപ്പത്തിൽ ആരോഗ്യകരമായ എള്ള് കൊഴുക്കട്ടെ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.(IMAGE CREDIT SOURCE: SOCIAL MEDIA SCREEN GRAB)

1 / 6
അതിൽ പ്രധാനമായും അരിപ്പൊടി ഒരു കപ്പ്, എള്ള് അത് കറുത്തതോ വെളുത്തതോ ആകാം അരക്കപ്പ്. നന്നായി പൊടിച്ചെടുത്ത ശർക്കര അരക്കപ്പ്, തേങ്ങ ചിരകിയത് രണ്ടോ മൂന്നോ ടേബിൾസ്പൂൺ, ഏലക്കാപ്പൊടി കാൽ ടീസ്പൂൺ കൂടാതെ ഉപ്പ്, നെയ്യ് അല്ലെങ്കിൽ എണ്ണ ചൂടുവെള്ളം എന്നിവയാണ് വേണ്ടത്.

2 / 6
ഇനി കൂട്ട് തയ്യാറാക്കുന്നതിനായി ഒരു പാനിൽ എള്ള് ചേർത്ത് വറുക്കുക. അത് ഒരു പൊട്ടുന്ന പരുവം ആകുന്നത് വരെ വറുത്തെടുക്കണം. ഇത് ചൂടാറിയ ശേഷം തേങ്ങാ ശർക്കര ഏലക്കാപ്പൊടി എന്നിവ ചേർത്ത് മിക്സിയിൽ ഒന്ന് ചുറ്റിച്ച്  എടുക്കുക. അതായത് നന്നായി പൊടിഞ്ഞു പോകരുത് തരിതരിപ്പായി എടുക്കുക ഇത് ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കുക.

3 / 6
 മറ്റൊരു പാത്രത്തിൽ അരിപ്പൊടിയും അല്പം ഉപ്പും ചേർത്ത് തിളച്ച വെള്ളം അല്പം വീതം ഒഴിച്ച് ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കുക. തുടർന്ന് ചൂടാറിയ ശേഷം കൈകൊണ്ട് നന്നായി കുഴച്ച് സോഫ്റ്റ് ആയ മാവാക്കി മാറ്റുക. അതുണങ്ങി പോകാതിരിക്കാനായി മൂടി വയ്ക്കുക.

4 / 6
അതിനുശേഷം തയ്യാറാക്കിയ മാവിൽ നിന്നും ചെറിയ ഉരുളകൾ എടുക്കുക, കൈകളിൽ അല്പം എണ്ണയോ നെയ്യോ തടവി മാവ് ചെറുതായി പരത്തി എടുക്കുക. ഇതിന്റെ നടുവിലായി എള്ള് കൊണ്ടുള്ള ആ കൂട്ട് ചേർത്ത് വെക്കുക. വാഴയിലയിൽ മാവ് പരത്തി അതിൽ കൂട്ടു വയ്ക്കുകയോ അല്ലെങ്കിൽ മോദകത്തിന്റെ രൂപത്തിൽ ഒരു കിണ്ണം പോലെ മാവാക്കി അതിലേക്ക് കൂട്ടുകൾ ചേർത്ത് നന്നായി രൂപപ്പെടുത്തിയെടുക്കുകയോ ചെയ്യാം.

5 / 6
ശേഷം ഇവ തയ്യാറാക്കിയ കൊഴുക്കട്ടകൾ പാത്രത്തിലോ സ്റ്റീമറിലോ വെക്കുക. മീഡിയം തീയിൽ എട്ടു മുതൽ 10 മിനിറ്റ് വരെ ആവിയിൽ വേവിച്ചെടുക്കുക ഇപ്പോൾ സ്വാദിഷ്ടമായ എള്ള് കൊഴുക്കട്ട തയ്യാറായി. ഇത് ഭഗവാനെ നിവേദിച്ചതിനു ശേഷം നിങ്ങൾക്കും പ്രസാദമായി കഴിക്കാവുന്നതാണ്.

6 / 6
Follow Us