കർക്കിടകത്തിൽ മുക്കൂറ്റി ചന്ദനം തൊടുന്നത് എന്തിന്? അറിയാം രഹസ്യം | Why people use Mukkutti chandanam in karkidakam Month, know the benefits Malayalam news - Malayalam Tv9

Karkidakam 2026: കർക്കിടകത്തിൽ മുക്കൂറ്റി ചന്ദനം തൊടുന്നത് എന്തിന്? അറിയാം രഹസ്യം

Published: 

25 Jul 2026 | 04:13 PM

Mukkutti Chandanam Health Benefits: ദശപുഷ്പങ്ങളിൽ പ്രമുഖ സ്ഥാനമുള്ള ഔഷധസസ്യമാണ് മുക്കൂറ്റി. പണ്ട് കാലത്ത് വീടിൻ്റെ മുറ്റങ്ങളിൽ സുലഭമായിരുന്ന ഈ ഔഷധ സസ്യം ഇന്ന് കൺമറഞ്ഞു പോയിരിക്കുന്നു. അതേ മുക്കൂറ്റി വേരോടെയും ഇലയോടും കൂടി നന്നായി അരച്ച് കട്ടിയിൽ ചന്ദനം പോലെ നെറ്റിയിൽ തൊടുന്നതിനെയാണ് 'മുക്കൂറ്റി ചന്ദനം' എന്ന് പറയുന്നത്. ചിലയിടങ്ങളിൽ ഇതിൽ അല്പം തുളസിനീരോ മറ്റോ ചേർത്തും അരച്ചെടുക്കാറുണ്ട്.

1 / 5
കർക്കിടക മാസം എന്ന് കേൾക്കുമ്പോൾ തന്നെ രാമായണ പാരായണവും ഔഷധ കഞ്ഞിയും ദശപുഷ്പങ്ങളുമാണ് മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്. പണ്ടു കാലത്ത് ഇവയ്ക്ക് പുറമെ, കർക്കിടകത്തിൽ സ്ത്രീകൾ നെറ്റിയിൽ ചന്ദനത്തിന് പകരം 'മുക്കൂറ്റി ചന്ദനം' അഥവാ മുക്കൂറ്റി അരച്ചുതൊടുന്ന ഒരു പതിവുണ്ടായിരുന്നു. ഇന്നത് പലർക്കും അറിയില്ല എന്നതാണ് സത്യം. വെറുമൊരു ആചാരം മാത്രമല്ല, ഇതിന് പിന്നിൽ വലിയൊരു ആരോഗ്യ രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. (Image Credit Source: Getty Images/ Social Media)

2 / 5
ദശപുഷ്പങ്ങളിൽ പ്രമുഖ സ്ഥാനമുള്ള ഔഷധസസ്യമാണ് മുക്കൂറ്റി. പണ്ട് കാലത്ത് വീടിൻ്റെ മുറ്റങ്ങളിൽ സുലഭമായിരുന്ന ഈ ഔഷധ സസ്യം ഇന്ന് കൺമറഞ്ഞു പോയിരിക്കുന്നു. അതേ മുക്കൂറ്റി വേരോടെയും ഇലയോടും കൂടി നന്നായി അരച്ച് കട്ടിയിൽ ചന്ദനം പോലെ നെറ്റിയിൽ തൊടുന്നതിനെയാണ് 'മുക്കൂറ്റി ചന്ദനം' എന്ന് പറയുന്നത്. ചിലയിടങ്ങളിൽ ഇതിൽ അല്പം  തുളസിനീരോ മറ്റോ ചേർത്തും അരച്ചെടുക്കാറുണ്ട്.

3 / 5
പലരും ഇതിനെ വിശ്വാസം എന്നോണം കാണുമ്പോൾ സത്യത്തിൽ ഇതിന് പിന്നിൽ ചില ആരോ​ഗ്യ ​ഗുണങ്ങളുമുണ്ട്. നെറ്റിയിലെ 'ആജ്ഞാ ചക്ര'ത്തിൽ മുക്കൂറ്റി അരച്ചുതൊടുന്നത് തലയ്ക്ക് തണുപ്പ് നൽകാനും അമിതമായ ചൂട് കുറയ്ക്കാനും സഹായിക്കുന്നു. മഴക്കാലത്തെ തണുപ്പ് മൂലം വരാൻ സാധ്യതയുള്ള സൈനസൈറ്റിസ്, നീർക്കെട്ട്, കഫക്കെട്ട് മൂലമുള്ള തലവേദന എന്നിവ ഒഴിവാക്കാൻ മുക്കൂറ്റിയുടെ ഔഷധഗുണം സഹായിക്കുന്നു.

4 / 5
മുക്കൂറ്റിയിൽ നമുക്കറിയാത്ത ആന്റി-ബാക്ടീരിയൽ, ആന്റി-ഫംഗൽ ഗുണങ്ങളുണ്ട്. മഴക്കാലത്തുണ്ടാകുന്ന ചർമ്മ രോഗങ്ങളെയും ഇൻഫെക്ഷനുകളെയും തടയാൻ ഇത് ഉത്തമമാണ്. ആയുർവേദ പ്രകാരം നെറ്റിയുടെ മധ്യഭാഗത്ത് ഔഷധങ്ങൾ അരച്ച് തേക്കുന്നത് നാഡീവ്യവസ്ഥയെ ശാന്തമാക്കാനും ഏകാഗ്രത കൂട്ടാനും സഹായിക്കും. ഹിന്ദു മത വിശ്വാസ പ്രകാരം, തിന്മകളെ അകറ്റി ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യുന്ന സസ്യമായാണ് മുക്കൂറ്റിയെ കണക്കാക്കുന്നത്.

5 / 5
കർക്കിടകത്തിലെ ദുരിതങ്ങൾ അകറ്റി ഐശ്വര്യം കൊണ്ടുവരാൻ വീടുകളിലെ സ്ത്രീകൾ നെറ്റിയിൽ മുക്കൂറ്റി തിലകം ചാർത്തുന്നത് പാരമ്പര്യമായി തുടർന്നുപോരുന്ന ഒരു വിശുദ്ധ ആചാരമായും പലയിടങ്ങളിൽ കണ്ടുവരുന്നു. കൂടാതെ കർക്കിടത്തിൽ ദിവസവും രാവിലെ വിളക്ക് കൊളുത്തുമ്പോൾ അതിന് അരികിൽ മുക്കൂറ്റി ചെടികളും വയ്ക്കാറുണ്ട്. സത്യത്തിൽ ഇന്ന് മുക്കൂറ്റിയടക്കമുള്ള പല ചെടികളും കാണാനില്ല എന്നതാണ് സത്യം.

Follow Us
എല്ലാവർക്കും ബീറ്റ്‌റൂട്ട് നല്ലതല്ല; ആരൊക്കെ നിയന്ത്രിക്കണം
കൊളസ്ട്രോൾ ഉള്ളവർ മീൻവറുത്തത് കഴിക്കാൻ പാടില്ലേ..?
ഇതൊക്കെയാണോ ഡിപ്രഷന്റെ ലക്ഷണങ്ങൾ?
കറ്റാർവാഴ ജെൽ വീട്ടിൽ തയ്യാറാക്കാം മിനിറ്റുകൾക്കകം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി