കൊളംബോയില്‍ സമനില കുരുക്ക്; ഗില്ലിനും സംഘത്തിനും മുന്നില്‍ ഇനി കഠിനനാളുകള്‍ | WTC Final Qualification Scenarios: How Colombo Test Draw Hurts India's Chances Malayalam news - Malayalam Tv9

കൊളംബോയില്‍ സമനില കുരുക്ക്; ഗില്ലിനും സംഘത്തിനും മുന്നില്‍ ഇനി കഠിനനാളുകള്‍

Published: 

27 Aug 2026 | 09:59 PM

India's WTC Final Hopes Suffers Major Blow : ശ്രീലങ്കയ്‌ക്കെതിരായ കൊളംബോ ടെസ്റ്റിലെ സമനില ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ക്ക് തിരിച്ചടി. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ഒമ്പത് മത്സരങ്ങളായിരുന്നു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഇന്ത്യയ്ക്കുണ്ടായിരുന്നത്.

1 / 5
കൊളംബോ ടെസ്റ്റിലെ സമനില ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ക്ക് തിരിച്ചടി. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ഒമ്പത് മത്സരങ്ങളായിരുന്നു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഇന്ത്യയ്ക്കുണ്ടായിരുന്നത്. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് സ്വന്തമാക്കാന്‍ ഇതില്‍ കുറഞ്ഞത് ഏഴ്‌ ജയങ്ങളെങ്കിലും ആവശ്യമായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് വിജയിച്ചത് ഇന്ത്യയുടെ പ്രതീക്ഷകളും ശക്തമാക്കി  (Image Credit Source: PTI).

2 / 5
മികച്ച പ്രകടനം പുറത്തെടുത്തിട്ടും രണ്ടാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചത് തിരിച്ചടിയായി. ഇനി ഏഴു മത്സരങ്ങളാണ് ഡബ്ല്യുടിസി സൈക്കിളില്‍ ഇന്ത്യയ്ക്ക് ബാക്കിയുള്ളത്. അതില്‍ ആറു മത്സരങ്ങളെങ്കിലും ജയിക്കണം. അത് അത്ര എളുപ്പവുമല്ല. ഇതാണ് ശുഭ്മാന്‍ ഗില്ലിനും സംഘത്തിനും കാര്യങ്ങള്‍ പ്രയാസകരമാക്കുന്നത്.

3 / 5
മുന്നിലുള്ള മത്സരങ്ങൾ ഒട്ടും എളുപ്പമുള്ളതല്ല. ഇനി ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ കരുത്തരായ ടീമുകള്‍ക്കെതിരെയാണ് പരമ്പര. ന്യൂസിലൻഡിൽ ഇന്ത്യയുടെ റെക്കോർഡ് അത്ര മികച്ചതല്ല. ഓസ്‌ട്രേലിയയെ തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ തോൽപ്പിക്കുക എന്നതും എളുപ്പമല്ല.

4 / 5
അതായത്, ഇനി അത്ഭുതം സംഭവിച്ചില്ലെങ്കിൽ, ശുഭ്മൻ ഗില്ലിന്റെയും സംഘത്തിന്റെയും കാര്യം ഏകദേശം തീരുമാനമായ മട്ടാണ്. ശേഷിക്കുന്ന ഏഴ് മത്സരങ്ങളിൽ കുറഞ്ഞത് ആറെണ്ണത്തിലെങ്കിലും അവർ ജയിക്കേണ്ടതുണ്ട്. എന്നാൽ എതിരാളികളായ ആ രണ്ട് ടീമുകളുടെ നിലവാരം കണക്കിലെടുക്കുമ്പോൾ ഇന്ത്യ എങ്ങനെ ഇത് സാധ്യമാക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 11 ടെസ്റ്റുകളിൽ നിന്ന് ഇന്ത്യയ്ക്ക് നിലവിൽ അഞ്ച് ജയവും നാല് തോൽവിയും രണ്ട് സമനിലയുമാണുള്ളത്.

5 / 5
1.52 എന്ന കുറഞ്ഞ പിസിടിയോടെ 68 പോയിന്റാണ് ഇന്ത്യയുടെ സമ്പാദ്യം. കൊളംബോയിൽ ജയിച്ചിരുന്നെങ്കിൽ ബംഗ്ലാദേശിനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് കയറാമായിരുന്നു. എന്നാൽ ഇപ്പോൾ പരമ്പര ആരംഭിച്ച അതേ അഞ്ചാം സ്ഥാനത്ത് തന്നെ തുടരുകയാണ് ഇന്ത്യ.  ഇനി ഒരു സമനില പോലും ഇന്ത്യയ്ക്ക് താങ്ങാനാകില്ലെന്നതാണ് അവസ്ഥ.

Loading...
Unable to load recommendations.
Follow Us
പുതിയതാ, വില 7999 രൂപ! ലാവ ബോൾഡ് N4 ​ലൈറ്റ് എത്തി
വൃക്കയിൽ കല്ലുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം?
ബാക്കി വന്ന രസം കളയല്ലേ, സാമ്പാർ ഉണ്ടാക്കാം
അച്ചാറിൽ പൂപ്പൽ വരുന്നത് തടയാം; ഇതാ എളുപ്പവഴികൾ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി