രണ്ട് 200MP ക്യാമറയുണ്ട്, വാങ്ങിയാൽ പോക്കറ്റ് കീറുമോ! ഷവോമി 18 പ്രോയുടെ ഇന്ത്യയിലെ വില ലീക്കായി | Xiaomi 18 Pro India price leaked; expected features, launch timing, and more Malayalam news - Malayalam Tv9

രണ്ട് 200MP ക്യാമറയുണ്ട്, വാങ്ങിയാൽ പോക്കറ്റ് കീറുമോ! ഷവോമി 18 പ്രോയുടെ ഇന്ത്യയിലെ വില ലീക്കായി

Published: 

22 Nov 2026 | 02:16 PM

Xiaomi 18 Pro India price leaked: ഷവോമി 18 പ്രോ മോഡലുകൾ ​ചൈനയിലും ആഗോളതലത്തിലും ഇതിനകം ലോഞ്ച് ചെയ്തുകഴിഞ്ഞു, ഇനി ഇന്ത്യയുടെ ഊഴമാണ്. ഡിസംബർ അ‌ല്ലെങ്കിൽ 2027 ജനുവരിയിൽ ഷവോമി 18 പ്രോ മോഡലുകൾ ഇന്ത്യയിൽ അ‌വതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഈ സീരീസിന്റെ ഇന്ത്യൻ ലോഞ്ച് നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൃത്യമായ ലോഞ്ച് തിയതി വെളിപ്പെടുത്തിയിട്ടില്ല.

1 / 5
 നേരത്തെ ​ചൈനയിൽ ലോഞ്ച് ചെയ്ത ഷവോമി 18 പ്രോ സീരീസ് ഈ മാസം ആണ് ആഗോള തലത്തിൽ അ‌വതരിപ്പിക്കപ്പെട്ടത്. ​ചൈനീസ് വേരിയന്റിൽ നിന്ന് ചില വ്യത്യാസങ്ങളോടെയാണ് ഷവോമി 18 പ്രോ മോഡലുകൾ ആഗോളതലത്തിൽ അ‌വതരിപ്പിക്കപ്പെട്ടത്. ഇന്ത്യൻ വേരിയന്റിൽ എന്ത് ഫീച്ചറുകളാണ് അ‌വതരിപ്പിക്കുക എന്നത് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. (ഇമേജ് ക്രെഡിറ്റ്: ഷവോമി)

2 / 5
ലോഞ്ച് ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെ ഷവോമി 18 പ്രോ മോഡലിന്റെ ഇന്ത്യയിലെ വില ഇപ്പോൾ ലീക്കായിട്ടുണ്ട്. ടിപ്സ്റ്റർ യോഗേഷ് ബ്രാർ വെളിപ്പെടുത്തിയിരിക്കുന്നത് പ്രകാരം ഇന്ത്യയിൽ ഷവോമി 18 പ്രോയ്ക്ക് ഏകദേശം 1.6 മുതൽ 1.7 ലക്ഷം രൂപ വരെ വില വന്നേക്കാം. ആഗോള വിപണിയിൽ 1,399 യൂറോ (ഏകദേശം 1.45 ലക്ഷം രൂപ) ആണ് ഇതിന്റെ വില.

3 / 5
 ഇറക്കുമതി തീരുവകളും നികുതികളും കൂടി ചേരുമ്പോൾ, ഇന്ത്യയിൽ ഷവോമി 18 പ്രോയ്ക്ക് 1.6 മുതൽ 1.7 ലക്ഷം രൂപ വരെ വില വന്നേക്കാമെന്നാണ് കണക്കുകൂട്ടൽ. ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് ശ്രേണിയിൽ നിന്ന് ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ 'പ്രോ' മോഡൽ ആണ് ഷവോമി 18 പ്രോ. ഏറ്റവും പുതിയ ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പുകളിൽ നിന്ന് പ്രതീക്ഷിക്കാവുന്ന ഹാർഡ്‌വെയറും ഫീച്ചറുകളും ഇതിലുണ്ട്.

4 / 5
  2.7 ഇഞ്ച് വലിപ്പമുള്ള മിനി റിയർ ഡിസ്പ്ലേയും 200MP ക്യാമറകളും ആണ് ഷവോമി 18 പ്രോയുടെ മുഖ്യ ആകർഷണങ്ങൾ. ബാറ്ററി ശേഷിയുടെ കാര്യത്തിൽ ഇന്ത്യൻ വേരിയന്റും ആഗോള വേരിയന്റും തമ്മിൽ വ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ട്. ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 6 പ്രോസസറാകും ഈ മോഡലിന് കരുത്ത് പകരുക.

5 / 5
 200MP മെയിൻ ക്യാമറ, 50MP Leica അൾട്രാ-വൈഡ് ക്യാമറ, 200MP 5X Infinity Leica പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 50MP ഫ്രണ്ട് ക്യാമറ എന്നിവ അ‌ടങ്ങുന്ന ക്യാമറ സജ്ജീകരണവുമായാണ് ഇത് ആഗോളതലത്തിൽ ലോഞ്ച് ചെയ്തത്. ഇന്ത്യൻ വേരിയന്റിലും ഇതേ ഫീച്ചറുകൾ പ്രതീക്ഷിക്കാം. ഒപ്പം IP66/68/69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE,  ഇൻ ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഉണ്ടാകും.

Loading...
Unable to load recommendations.
Follow Us
ഡിസംബറിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് പണവും പ്രശസ്തിയും!
മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി