കോലിയെയും പൂജാരയെയും മറികടന്നു! യശസ്വി ജയ്‌സ്വാളിന് സ്വന്തമായത് നാണക്കേടിന്റെ റെക്കോർഡ്
Yashasvi Jaiswal Hits Unwanted WTC Duck Milestone: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ നിരാശജനകമായിരുന്നു യശ്വസി ജയ്‌സ്വാളിന്റെ പ്രകടനം. ആറു പന്തുകള്‍ നേരിട്ട താരം പൂജ്യത്തിന് പുറത്തായി. ആദ്യ ഓവറില്‍ തന്നെ ജയ്‌സ്വാള്‍ ഔട്ടായി. മാറ്റ് ഹെന്റി എറിഞ്ഞ ഓവറിലെ അവസാന പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ നിരാശജനകമായിരുന്നു യശ്വസി ജയ്‌സ്വാളിന്റെ പ്രകടനം. ആറു പന്തുകള്‍ നേരിട്ട താരം പൂജ്യത്തിന് പുറത്തായി. ആദ്യ ഓവറില്‍ തന്നെ ജയ്‌സ്വാള്‍ ഔട്ടായി. മാറ്റ് ഹെന്റി എറിഞ്ഞ ഓവറിലെ അവസാന പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു (Image Credit Source: PTI).

ഇതോടെ നാണക്കേടിന്റെ റെക്കോഡും ജയ്‌സ്വാള്‍ സ്വന്തമാക്കി. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ ബാറ്റർ എന്ന റെക്കോഡാണ് താരത്തെ തേടിയെത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ ജയ്‌സ്വാൾ ഇപ്പോൾ എട്ട് 'ഡക്കുകൾ' സ്വന്തമാക്കി. ഇക്കാര്യത്തില്‍ വിരാട് കോലിയെ മറികടന്നു. ഏഴ് പൂജ്യമാണ് കോലിയുടെ പേരിലുള്ളത്.

മുന്‍ താരം ചേതേശ്വര്‍ പൂജാരയാണ് പട്ടികയില്‍ മൂന്നാമത്. പൂജാര ആറു തവണ പൂജ്യത്തിന് പുറത്തായി. ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 356 റൺസിന് മറുപടിയായി ഇന്ത്യ ബാറ്റിങ് ആരംഭിച്ചപ്പോള്‍ ആദ്യ ഓവറില്‍ തന്നെ ജയ്‌സ്വാള്‍ പുറത്താവുകയായിരുന്നു. വെല്ലിങ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയ്‌സ്വാള്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

ആദ്യ ടെസ്റ്റില്‍ ജയ്‌സ്വാള്‍ അര്‍ധ സെഞ്ചുറി നേടി. 89 പന്തില്‍ 85 റണ്‍സ് നേടി. ഏകദിന ശൈലിയിലായിരുന്നു ബാറ്റിങ്. 16 ഫോറുകള്‍ അടിച്ചുകൂട്ടി.

ആദ്യ ടെസ്റ്റിലും ഹെന്റിയാണ് താരത്തെ പുറത്താക്കിയത്. ഹെന്റി എറിഞ്ഞ 28-ാം ഓവറിലെ അഞ്ചാം പന്തില്‍ ടോം ബ്ലന്‍ഡലിന് ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാള്‍ പുറത്തായത്. ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കുന്നതിന് നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയിക്കേണ്ടതുണ്ട്.