Today’s Horoscope: ഈ രാശിക്കാർക്ക് എല്ലാ രംഗത്തും അഭിവൃദ്ധി, അവിവാഹിതർക്ക് മികച്ച ആലോചനകൾ വരും; അറിയാം നിങ്ങളുടെ ഇന്നത്തെ രാശിഫലം
Daily Horoscope Prediction: മറ്റ് ചില രാശിക്കാർക്ക് ആരോഗ്യകാര്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകും. പന്ത്രണ്ട് രാശികളിലുള്ളവർക്കും ഈ ദിവസം എന്തൊക്കെ ഫലങ്ങളായിരിക്കും എന്നറിയാൻ സമ്പൂർണ രാശിഫലം വായിക്കാം.
ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് മികച്ചതും അനുകൂലവുമാണ്. ഇവർക്ക് സാമ്പത്തികപരമായി നല്ല ദിവസമായിരിക്കും. എന്നാൽ മറ്റ് ചില രാശിക്കാർക്ക് ആരോഗ്യകാര്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകും. പന്ത്രണ്ട് രാശികളിലുള്ളവർക്കും ഈ ദിവസം എന്തൊക്കെ ഫലങ്ങളായിരിക്കും എന്നറിയാൻ സമ്പൂർണ രാശിഫലം വായിക്കാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. എല്ലാ കാര്യത്തിലും വിജയം നേടാനാകും. വീട്ടിൽ മംഗള കാര്യങ്ങൾ നടക്കും. ധൃതിപിടിച്ച് ഒരു കാര്യവും ചെയ്യരുത്. ഇത് നിങ്ങളെ പരാജയങ്ങളിൽ എത്തിക്കും. ബിസിനസ് കാര്യങ്ങളിൽ നേട്ടം ഉണ്ടാകും.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് ആരോഗ്യകാര്യത്തിൽ ശ്രദ്ധ നൽകുന്നത് നല്ലതാണ്. കുടുംബ ബന്ധങ്ങൾ നിലനിർത്താൻ പരിശ്രമിക്കുക. വിവാഹകാര്യങ്ങളിൽ തടസം ഉണ്ടാകും. വിദേശത്തേക്ക് പോകുന്നവർ ഒരു പരിചയസമ്പന്നനായ വ്യക്തിയുടെ ഉപദേശം തേടുന്നത് നല്ലതാണ്.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. എല്ലാ കാര്യങ്ങളിലും മികച്ച വിജയം നേടാനാകും. മത്സരപരീക്ഷകളിൽ വിജയിക്കും. നിങ്ങളുടെ വീടിന്റെ അന്തരീക്ഷം സന്തോഷം നിറഞ്ഞതായിരിക്കും. ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.
കർക്കിടകം
ഇടവം രാശി: ഇന്ന് ബിസിനസ് ചെയ്യുന്ന ആളുകൾക്ക് നല്ല ദിവസമാണ്. ജോലി സ്ഥലങ്ങളിൽ സ്ഥാന കയറ്റം ലഭിക്കും. ഇതോടെ നിങ്ങളുടെ വരുമാനം വർദ്ധിക്കും.സർക്കാർ ജോലി ചെയ്യുന്ന ആളുകൾക്ക് സ്ഥലം മാറ്റം ലഭിക്കാൻ സാധ്യതയുണ്ട്.
ചിങ്ങം
ഇന്ന് നിങ്ങൾക്ക് അത്ര അനുകൂലമല്ല. ആരോഗ്യകാര്യത്തിൽ ശ്രദ്ധ നൽകുന്നത് നല്ലതാണ്. വീട്ടിലുള്ളവരുമായി തർക്കിക്കാൻ പോകരുത്. തർക്കമുണ്ടായാൽ നിങ്ങൾ തന്നെ അത് പരിഹരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിൽ വീട്ടുകാർക്ക് സന്തോഷം തോന്നും.
കന്നി
ഇന്ന് നിങ്ങൾക്ക് നേട്ടങ്ങൾ വന്ന് ചേരാൻ സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്ന ആളുകൾക്ക് നല്ല സമയം വരും. നിങ്ങളുടെ കുട്ടികളുടെ വിജയം നിങ്ങളും മാനസിക സന്തോഷത്തിന് ഇടയാക്കും. കുടുംബത്തിൽ ആർക്കെങ്കിലും ലോട്ടറിയടിക്കും.
തുലാം
ഇന്ന് നിങ്ങൾക്ക് മത്സരപരീക്ഷകളിൽ വിജയം നേടാനാകും.മാതാപിതാക്കളുടെ അനുഗ്രഹത്തോടെ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ പൂർത്തിയാകും. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.
വൃശ്ചികം
ഇന്നത്തെ ദിവസം നിങ്ങൾക്ക് നല്ലതും ചീത്തയുമായ അനുഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജോലി സ്ഥലങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധയുണ്ടായിരിക്കണം. ഇന്ന് കുടുംബത്തിൽ സന്തോഷകരമായ കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്.
ധനു
ഇന്നത്തെ ദിവസം നിങ്ങൾക്ക് മോശം ദിവസമാകും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ പരാജയം സംഭവിക്കും. കാര്യപരാജയം ഇന്നത്തെ ദിവസം ഈ രാശിക്കാരെ പിന്തുടരും. ആരെങ്കിലും പറയുന്നത് കേട്ട് വലിയ നിക്ഷേപം നടത്താതിരിക്കാൻ ശ്രമിക്കുക.
മകരം
ഇന്ന് നിങ്ങൾക്ക് പ്രധാനപ്പെട്ട ചില ജോലികൾ ചെയ്യേണ്ടി വരും. ഏതെങ്കിലും ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് നന്നായി ആലോചിക്കുന്നത് നല്ലതാണ്. പങ്കാളിയുമായി തുറന്ന് സംസാരിക്കുന്നത് നല്ലതാണ്. നിങ്ങളുടെ വീടോ കടയോ നവീകരിക്കാൻ തുടങ്ങാൻ സാധ്യതയുണ്ട്.
കുംഭം
ഇന്നത്തെ ദിവസം നിങ്ങൾക്ക് ആരോഗ്യകാര്യം വഷളാകാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് നല്ല ദിവസമാണ്. കടം വാങ്ങിക്കാതിരിക്കാൻ ഇന്നത്തെ ദിവസം ശ്രമിക്കുക.ജോലിസ്ഥലത്ത് നിങ്ങളുടെ കൂടെ ജോലി ചെയ്യുന്നവരിൽ നിന്ന ചതി സംഭവിക്കാൻ സാധ്യതയുണ്ട്.
മീനം
ഇന്ന് നിങ്ങൾക്ക് കഠിനാധ്വാനം ചെയ്യേണ്ട ദിവസമാണ്. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾ ശ്രദ്ധിക്കണം. ജോലിയിൽ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മുതിർന്നവരുമായി സംസാരിക്കുമ്പോൾ ശ്രദ്ധിച്ച് സംസാരിക്കുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)