Horoscope Today: വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കുക, പുതിയ അവസരങ്ങള്‍ തേടിയെത്തും: അറിയാം ഇന്നത്തെ രാശിഫലം
Horoscope Malayalam on September 7th: മറ്റ് ചില രാശിക്കാർക്ക് ഇന്ന് മോശം ദിവസമായിരിക്കും. ഇവർ വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കുക. ജ്യോതിഷപ്രകാരം ഇന്നത്തെ വിശദമായ രാശിഫലം എന്തെന്നറിയാം. ഇത് നിങ്ങള്‍ക്ക് എപ്രകാരം എന്നുമറിയാം.
ഇന്ന് ചില രാശിക്കാർക്ക് അനുകൂലമായ ദിവസമാണ്. ഇവർക്ക് സാമ്പത്തികമായി മെച്ചപ്പെടാൻ സാധ്യതയുണ്ട്. ബിസിനസിൽ ലാഭം നേടും. എന്നാൽ മറ്റ് ചില രാശിക്കാർക്ക് ഇന്ന് മോശം ദിവസമായിരിക്കും. ഇവർ വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കുക. ജ്യോതിഷപ്രകാരം ഇന്നത്തെ വിശദമായ രാശിഫലം എന്തെന്നറിയാം. ഇത് നിങ്ങള്‍ക്ക് എപ്രകാരം എന്നുമറിയാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. എന്നാൽ അമിത ചിലവ് ഒഴിവാക്കുക. ബിസിനസിൽ വിജയം നേടും. മാതാപിതാക്കളുടെ ആരോഗ്യത്തെ ശ്രദ്ധിക്കുക.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് സമ്മിശ്രഫലങ്ങൾ നിറഞ്ഞ ദിവസമായിരിക്കും. ഇവർക്ക് കുടുംബത്തിൽ ചില പ്രശ്നങ്ങൾ വന്ന് ചേരും. ഇത് മാനസികമായി ഇവരെ തളർത്തും. ജോലിയിൽ സാമ്പത്തിക തകർച്ചയുണ്ടാകും. എന്നാൽ ഉച്ച കഴിഞ്ഞ് നിങ്ങളുടെ കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. എല്ലാ കാര്യത്തിലും വിജയം ലഭിക്കും. പങ്കാളിയുമായി സമയം ചിലവഴിക്കാൻ ശ്രമിക്കുക. ഇന്ന് നിങ്ങൾക്ക് കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് ആരോഗ്യകാര്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ പരാജയം നേടും. ഇത് നിങ്ങളെ മാനസികമായി തളർത്തിയേക്കാം. കുടുംബത്തിൽ ചില തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് അനുകൂലമാണ്. എല്ലാ കാര്യത്തിലും വിജയം നേടും. സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. ബിസിനസിൽ അടുത്ത സുഹൃത്തുക്കളിൽ നിന്ന് ചതി സംഭവിക്കാൻ ഇടയുണ്ട്.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് അത്ര അനുകൂല ദിവസമല്ല. പരീക്ഷകളിൽ പരാജയം നേരിടും. കുടുംബത്തിൽ നിന്ന് മോശം വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് ശ്രദ്ധയും സംയമനവും പാലിക്കുക.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. കടങ്ങൾ വാങ്ങാതിരിക്കാൻ ശ്രമിക്കുക. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ വിജയിക്കും. വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്, ശ്രദ്ധിക്കുക.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. കുടുംബത്തിൽ സമാധാനം നിലനിർത്താൻ ശ്രമിക്കുക. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്ന് ചതി സംഭവിക്കാൻ സാധ്യതയുണ്ട്.
ധനു
ധനു രാശിക്കാർക്ക് ഇന്ന് മോശം ദിവസമായിരിക്കും. വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കുക, പങ്കാളിയുമായി തുറന്ന് സംസാരിക്കുക. കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കുക. സുഹൃത്തുക്കളുമായി യാത്രകൾ പോകാൻ സാധ്യതയുണ്ട്.
മകരം
മകരം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്.കച്ചവടത്തിൽ പുതിയ പങ്കാളികളെ ലഭിക്കും. വിദ്യാർത്ഥികൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും. മക്കളുടെ നേട്ടത്തിൽ മാതാപിതാക്കൾ അഭിമാനിക്കും.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. ബിസിനസ് ചെയ്യുന്നവർക്ക് ശ്രദ്ധിക്കുക. പുതിയ വീടോ വാഹനങ്ങളോ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.
മീനം
മീനം രാശിക്കാർക്ക് ഇന്ന് സന്തോഷകരമായ വാർത്തകൾ കേൾക്കാൻ സാധിക്കും. പ്രിയപ്പെട്ടവരെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.