AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: അപ്രതീക്ഷിത ധനനേട്ടം,ഏറ്റെടുത്ത ജോലിയിൽ നിന്ന് വിട്ട് നിൽക്കും; ഇന്നത്തെ സമ്പൂർണ രാശിഫലം

Horoscope Today 01 May 2025: പുത്തൻ പ്രതീക്ഷകളുമായി പുതിയ മാസത്തെ വരവേൽക്കുന്നവരെ കാത്തിരിക്കുന്നത് എന്താകും? ഇന്നത്തെ ദിവസം എങ്ങനെയുള്ളതെന്ന് അറിയാൻ സമ്പൂർണ രാശിഫലം പരിശോധിക്കാം.

Today’s Horoscope: അപ്രതീക്ഷിത ധനനേട്ടം,ഏറ്റെടുത്ത ജോലിയിൽ നിന്ന് വിട്ട് നിൽക്കും; ഇന്നത്തെ സമ്പൂർണ രാശിഫലം
Image Credit source: Freepik
nithya
Nithya Vinu | Published: 01 May 2025 06:46 AM

ഇന്ന് മേയ് ഒന്ന്. പുത്തൻ പ്രതീക്ഷകളുമായി പുതിയ മാസത്തെ വരവേൽക്കുന്നവരെ കാത്തിരിക്കുന്നത് എന്താകും? ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെയാകും പ്രതികൂലം?

മേടം
ചെലവുകൾ നിയന്ത്രിച്ച് പണം ലാഭിക്കാൻ ശ്രമിക്കുക. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും, ജോലി കാര്യങ്ങൾ കൃത്യതയോടെ ചെയ്യുക. പങ്കാളിയുമായി ചില വാക്ക് തർക്കങ്ങൾക്ക് സാധ്യത.

ഇടവം
ചെറിയ ആരോ​ഗ്യപ്രശ്നങ്ങൾക്ക് സാധ്യത. ശ്രദ്ധയോടും ക്ഷമയോടും മറ്റുള്ളവരോട് സംസാരിക്കുക. കുടുംബത്തിൽ ചില പ്രശ്നങ്ങളുണ്ടാകും.

മിഥുനം
വാക്കുകൾ സൂക്ഷിച്ച് ഉപയോ​ഗിക്കുക. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ വന്ന് ചേരും. ദാമ്പത്യജീവിതത്തിൽ ചില പ്രശ്നങ്ങൾക്ക് സാധ്യത.

കർക്കടകം
ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. ബിസിനസ് സംബന്ധമായ യാത്രകൾക്ക് സാധ്യത. ചില നിർണായക തീരുമാനങ്ങൾ ഇന്നേ ദിവസം എടുക്കേണ്ടി വരും. റ്റെടുക്കുന്ന കാര്യങ്ങൾ കൃത്യസമയത്ത് ചെയ്തുതീർക്കുക.

ചിങ്ങം
അപ്രതീക്ഷിത ധന നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ മേഖലയിൽ വിജയങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളുടെ ഉപദേശങ്ങൾ കേൾക്കുന്നത് ​ഗുണകരമാകും.

കന്നി
ബിസിനസ് സംബന്ധമായ യാത്രകൾ ഉണ്ടായേക്കാം. ഏറ്റെടുത്ത കരാർ, ജോലി എന്നിവയിൽ തടസ്സം ഉണ്ടാകും. ആരോ​ഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധ വേണം.

തുലാം
മാനസിക സമ്മർദ്ദം ഉണ്ടായേക്കാം. ദൂരയാത്രകൾക്ക് സാധ്യത. പുതിയ സംരംഭങ്ങൾ തുടങ്ങിയേക്കാം. ചെലവുകൾ നിയന്ത്രിക്കുക.

വൃശ്ചികം
സാമ്പത്തിക പരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും. തൊഴിലിടങ്ങളിൽ അം​ഗീകാരം ലഭിക്കും. ആത്മീയ കാര്യങ്ങളിൽ താൽപര്യം ഉണ്ടാകും. മറ്റുള്ളവർക്ക് വേണ്ടി ത്യാ​ഗം ചെയ്യും.

ധനു
നിങ്ങളുടെ അഭിമാനത്തിനും പ്രശസ്തിക്കും വെല്ലുവിളിയാകുന്ന സാഹചര്യങ്ങൾ ഉണ്ടാകും. ശ്രദ്ധയോടെ എല്ലാകാര്യങ്ങളും കൈകാര്യം ചെയ്യുക. സാമ്പത്തികമായ നേട്ടങ്ങൾ ഉണ്ടാകും. ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം.

മകരം
സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും ആദ്യം എടുത്ത നിലപാടിൽ തന്നെ ഉറച്ചുനിൽക്കുക. തൊഴിലിടങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം.

കുംഭം
സാമ്പത്തിക ഇടപാടുകളിൽ തട്ടിപ്പ് ഉണ്ടായേക്കാം. പുതിയ പദ്ധതികൾ ആരംഭിക്കും. ആരോ​ഗ്യകാര്യങ്ങളിഷ ശ്രദ്ധ വേണം. കുടുംബത്തിൽ പ്രശ്നങ്ങൾക്ക് സാധ്യത.

മീനം
നിങ്ങളുടെ ചില വാക്കുകൾ തെറ്റിദ്ധാരണ ഉണ്ടാക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കും. മത്സര പരീക്ഷയിൽ വിജയം നേടും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)