Todays’s Horoscope: അപകടഭീതി, സാമ്പത്തിക നഷ്ടം; ഈ നാളുകാർ സൂക്ഷിക്കുക, ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം
Horoscope Today, 21st May 2025: ചിലർക്ക് ഇന്ന് നേട്ടങ്ങളുടെയും സന്തോഷത്തിന്റെയും ദിവസമായിരിക്കും. എന്നാൽ മറ്റ് ചിലർ കുടുംബത്തിൽ കലഹങ്ങളും അപ്രതീക്ഷിത നഷ്ടങ്ങളും നേരിടേണ്ടി വരുന്നു. അപകടഭീതി ഉള്ളവരുമുണ്ട്. ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കും?
രാശി അനുസരിച്ച് ഓരോരുത്തരുടേയും ദിവസഫലങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലർക്ക് ഇന്ന് നേട്ടങ്ങളുടെയും സന്തോഷത്തിന്റെയും ദിവസമായിരിക്കും. എന്നാൽ മറ്റ് ചിലർ കുടുംബത്തിൽ കലഹങ്ങളും അപ്രതീക്ഷിത നഷ്ടങ്ങളും നേരിടേണ്ടി വരുന്നു. അപകടഭീതി ഉള്ളവരുമുണ്ട്. ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കും? സമ്പൂർണ രാശി ഫലം അറിയാം.
മേടം
ബിസിനസിൽ ലാഭം, യാത്രകൾ വിജയിക്കും, തൊഴിൽ മേഖലയിൽ നേട്ടങ്ങൾക്ക് സാധ്യത, കാര്യവിജയം, മത്സരവിജയം, പ്രവർത്തന വിജയം എന്നിവ കാണുന്നു.
ഇടവം
തൊഴിലിടങ്ങളിൽ അംഗീകരിക്കപ്പെടും. ആരോഗ്യസ്ഥിതി തൃപ്തികരം, മത്സര പരീക്ഷയിൽ വിജയം നേടും. ആഗ്രഹങ്ങൾ സഫലീകരിക്കും.
മിഥുനം
ബിസിനസിൽ തടസ്സങ്ങൾ വന്നുചേരാം. അപ്രതീക്ഷിത സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യത. കാര്യതടസ്സം, മാനസിക സംഘർഷം എന്നിവ കാണുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം.
കർക്കടകം
ശത്രുശല്യം, അപ്രതീക്ഷിത നഷ്ടം എന്നിവ കാണുന്നു. കുടുംബത്തിൽ പ്രശ്നങ്ങൾക്ക് സാധ്യത. അപകടങ്ങൾ, ശരീരക്ഷതം എന്നിവ ഉണ്ടായേക്കാം.
ചിങ്ങം
ആരോഗ്യം നില മെച്ചമായിരിക്കും. അപ്രതീക്ഷിത ലാഭങ്ങൾ വന്ന് ചേരും. സംരംഭങ്ങൾ ആരംഭിക്കും. ചർച്ചകൾ വിജയിച്ചേക്കും. കാര്യ വിജയം, അംഗീകാരം എന്നിവ കാണുന്നു.
കന്നി
ധനയോഗം, നേട്ടങ്ങൾ, അംഗീകാരം എന്നിവ കാണുന്നു. ബിസിനസ് സംബന്ധിച്ച് നടത്തുന്ന ചർച്ചകൾ വിജയം കാണും. വിദ്യാർഥികൾ മത്സര പരീക്ഷകളിൽ വിജയം നേടും.
തുലാം
വായ്പാശ്രമങ്ങൾ പരാജയപ്പെട്ടേക്കാം. ശത്രുശല്യം, അപകടഭീതി എന്നിവയ്ക്ക് സാധ്യത. അപകടങ്ങൾ, മാനസിക സംഘർഷം എന്നിവയ്ക്ക് സാധ്യത. ചെലവുകൾ നിയന്ത്രിക്കുക.
വൃശ്ചികം
വേണ്ടപ്പെട്ടവരുടെ വിയോഗം, കാര്യപരാജയം, മാനസിക സംഘർഷം എന്നിവയ്ക്ക് സാധ്യത. അഭിമാനക്ഷതം, യാത്രാതടസ്സം എന്നിവ കാണുന്നു.
ധനു
തൊഴിൽ നേടാൻ സാധ്യത. സ്ഥാനക്കയറ്റം, കാര്യവിജയം, അംഗീകാരം എന്നിവ കാണുന്നു. സാമ്പത്തിക ലാഭം, കുടുംബത്തിൽ സമാധാനം എന്നിവ ഉണ്ടാകും.
മകരം
മാനസിക സംഘർഷങ്ങൾ, വെല്ലുവിളികൾ, അപകടഭീതി എന്നിവയ്ക്ക് സാധ്യത. കൂടിക്കാഴ്ചകൾ പരാജയപ്പെടും. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യത.
കുംഭം
തൊഴിലിടങ്ങളിൽ അംഗീകരിക്കപ്പെടും.യാത്രകൾക്ക് സാധ്യത. ബിസിനിസ് സംബന്ധമായ ചർച്ചകൾ വിജയിക്കും. ആരോഗ്യനില മെച്ചമാകും. നിയമവിജയം ഉണ്ടാകും.
മീനം
കുടുംബത്തിൽ പ്രശ്നങ്ങൾക്ക് സാധ്യത. പണമിടപാടുകൾ സൂക്ഷിച്ച് നടത്തുക. കാര്യപരാജയം, മാനസിക സംഘർഷം, അലച്ചിൽ എന്നിവ കാണുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)