5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Todays Horoscope: ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും; അറിയാം രാശിഫലം

Horoscope Today 5th February in Malayalam: ബിസിനസ്സ് ആരംഭിക്കാൻ നിൽ‌‌ക്കുന്നവർ എല്ലാ കാര്യങ്ങളെ കുറിച്ചും പഠിച്ച് മുന്നോട്ട് പോകുക. ചില രാശിക്കാർക്ക് ഇന്ന് മികച്ച തൊഴിൽ അവസരങ്ങൾ വന്ന് ചേരാൻ സാധ്യതയുണ്ട്. ഇന്നത്തെ വിശദമായ രാശിഫലത്തിലൂടെ എല്ലാ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ എന്ന് അറിയാം.

Todays Horoscope: ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും; അറിയാം രാശിഫലം
ഇന്നത്തെ രാശിഫലം Image Credit source: Getty
sarika-kp
Sarika KP | Published: 05 Feb 2025 06:36 AM

ഇന്നത്തെ രാശിഫലം അനുസരിച്ച് ചില രാശിക്കാർക്ക് ഇന്ന് ആരോ​​ഗ്യകാര്യത്തിൽ ശ്രദ്ധ വേണം. മറ്റ് ചില രാശിക്കാർ ജോലി കാര്യങ്ങളിൽ സത്യസന്ധത പുലർത്തുക. ഇന്ന് സാമ്പത്തിക കാര്യങ്ങളിൽ ചിലർക്ക് ​ഗുണകരമായ ദിവസമാണ്. ബിസിനസ്സ് ആരംഭിക്കാൻ നിൽ‌‌ക്കുന്നവർ എല്ലാ കാര്യങ്ങളെ കുറിച്ചും പഠിച്ച് മുന്നോട്ട് പോകുക. ചില രാശിക്കാർക്ക് ഇന്ന് മികച്ച തൊഴിൽ അവസരങ്ങൾ വന്ന് ചേരാൻ സാധ്യതയുണ്ട്. ഇന്നത്തെ വിശദമായ രാശിഫലത്തിലൂടെ എല്ലാ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ എന്ന് അറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

മേടം രാശിക്കാർക്ക് ഇന്ന് ആരോ​ഗ്യകാര്യത്തിൽ അല്പം ശ്രദ്ധ വേണം. ഇവർ കുറെ നാളായി ലഭിക്കാതെ പോയ അവസരങ്ങൾ ഇന്ന് നിങ്ങൾക്ക് വന്ന് ചേരും. ജോലി കാര്യങ്ങളിൽ ഇന്ന് അത്ര ​ഗുണകരമല്ല. അതുകൊണ്ട് ചില തെറ്റുകൾ വരെ വലിയ പ്രശ്നങ്ങൾക്ക് കാരണമാകും. ഇന്ന് പണത്തിന്റെ കാര്യത്തിൽ അല്പം ശ്രദ്ധിക്കുക.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർക്ക് ഇന്ന് പൊതുവെ ​നല്ല ദിവസമാണ്. ഏത് കാര്യത്തിലും വിജയം കൈവരിക്കാൻ ഇന്നത്തെ ദിവസം ഇവർക്ക് സാധിക്കും. ജോലി കാര്യങ്ങളിൽ ഉയർന്ന് സ്ഥാനം ഇന്ന് ലഭിക്കും, ഇത് നിങ്ങളുടെ സാമ്പത്തികനില ‌ഉയർത്തും. കുറെ നാളായി മുടങ്ങി കിടന്ന വിവാഹം ഇന്ന് നടക്കും.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

ഈ രാശിക്കാർ ഇന്ന് എല്ലാ കാര്യത്തിലും അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ബിസിനസ് ചെയ്യുന്നയാളുകൾ പങ്കാളിയോട് എല്ലാ തുറന്ന് പറയുന്നത് അവസാനിപ്പിക്കുക. ജോലിക്കാർക്ക് അവരുടെ മേലുദ്യോഗസ്ഥരിൽ നിന്ന് മോശമായ സമീപനം ഉണ്ടാകാം.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

ഇന്ന് ഭാ​ഗ്യം നിങ്ങളുടെ കൂടെയാണ്. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിക്കും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ ഇന്ന് കുറച്ചധികം പരിശ്രമിക്കുക. ഇത് നിങ്ങൾക്ക് വിജയം കൈവരിക്കാൻ സാധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമല്ല. പണം കടം നൽകിയവരിൽ നിന്ന് മോശം സമീപനം ഉണ്ടാകാം.ഇത് നിങ്ങളെ മാനസികമായി തളർത്തിയേക്കാം. വിദേശത്തേക്ക് പോകുന്നവർ എല്ലാ കാര്യങ്ങളും ശരിയാണെന്ന് ഉറപ്പ് വരുത്തി മാത്രം പോകുക.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

ഇന്ന് നിങ്ങൾക്ക് ​ഗുണകരമായ ​​ദിവസമാകും. ചില നല്ല വാർത്തകൾ ഇന്നത്തെ ദിവസം കേൾക്കാൻ കഴിഞ്ഞേക്കും. വിദേശത്ത് നിന്ന് തൊഴിൽ അവസരങ്ങൾ ഇന്ന് നിങ്ങളെ തേടിയെത്തും. പങ്കാളിയിൽ നിന്ന് ഇന്ന് കൂടുതൽ പിന്തുണ ആവശ്യമായി വരും.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

ഇന്ന് നിങ്ങൾക്ക് സാമ്പത്തിക കാര്യത്തിൽ അല്പം ശ്രദ്ധ കേന്ദ്രികരിക്കുക. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് അത്ര നല്ലതല്ല. ദൂരെയാത്ര ചെയ്യാൻ പദ്ധതിയിട്ടിണ്ടുങ്കിൽ ഇന്നത്തെ ദിവസം ഒഴുവാക്കുക. കുടുംബത്തിൽ മം​ഗളകാര്യങ്ങൾ നടക്കും.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

ഇന്ന് നിങ്ങൾക്ക് ഭാ​ഗ്യം നിറഞ്ഞ ദിവസമാണ്. സാമ്പത്തിക കാര്യത്തിൽ ഇന്ന് ഉയർച്ച ഉണ്ടാകും. പ്രണയ ജീവിതത്തിൽ ഇന്ന് ചില തടസങ്ങൾ ഉണ്ടായേക്കാം. ഇന്ന് നിങ്ങളുടെ കുട്ടികളിൽ നിന്ന് ചില നല്ല വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

ഇന്ന് നിങ്ങൾ എന്ത് ചെയ്താലും അത് വിജയിക്കും. അതിനാൽ ചെയ്യുന്ന ജോലി സത്യസന്ധമായി ചെയ്ത് തീർക്കാൻ ശ്രമിക്കുക. പൊതുപ്രവർത്തകർക്ക് ഇന്ന് മികച്ച അവസരങ്ങൾ വന്ന് ചേരും. കടം വാങ്ങിക്കാൻ ഇന്നത്തെ ദിവസം ശ്രമിക്കരുത്.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

ഇന്ന് നിങ്ങൾക്ക് ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്ന് മോശം അനുഭവം ഉണ്ടാകും. ഇത് നിങ്ങളെ മാനസികമായി തളർത്തിയേക്കാം. നിങ്ങളുടെ കുടുംബാംഗങ്ങളിൽ നിന്ന് അനുയോജ്യമായ ഫലങ്ങൾ ഇന്ന് വന്ന് ചേരും

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്നോ സഹപ്രവർത്തകരിൽ നിന്നോ നിങ്ങൾക്ക് ചില പിരിമുറുക്കങ്ങൾ നേരിടേണ്ടി വന്നേക്കാം, അതുമൂലം നിങ്ങളുടെ മനസ്സ് അസ്വസ്ഥമായിരിക്കും. വിദേശത്തേക്ക് പോകാൻ നിൽക്കുന്നവർക്ക് ഇന്ന് അനുയോജ്യമായ ദിവസമാണ്.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

ഈ രാശിക്കാർക്ക് ഇന്ന് അനുകൂലം സമയം ആണ്. ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. ആരോ​ഗ്യകാര്യം ശ്രദ്ധിക്കുക