AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Horoscope : തൊഴിലന്വേഷണം വിജയിക്കും, ഒപ്പം മറ്റ് നേട്ടങ്ങളും; ഇന്നത്തെ ദിവസം ഈ നാളുകാര്‍ക്ക് അനുകൂലം; രാശിഫലം അറിയാം

Today’s Horoscope 9th April 2025 in Malayalam: ചില നാളുകാര്‍ക്ക് കാര്യവിജയം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി തുടങ്ങിയ അനുകൂല ഫലങ്ങളും, മറ്റു ചിലര്‍ക്ക് കാര്യപരാജയം, ക്ലേശം, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയ പ്രതികൂല ഫലനങ്ങളും ഇന്നത്തെ രാശിഫലത്തില്‍ കാണാം. സമ്മിശ്രഫഫലങ്ങളിലൂടെയാകാം പലരും കടന്നുപോകുന്നത്

Horoscope : തൊഴിലന്വേഷണം വിജയിക്കും, ഒപ്പം മറ്റ് നേട്ടങ്ങളും; ഇന്നത്തെ ദിവസം ഈ നാളുകാര്‍ക്ക് അനുകൂലം; രാശിഫലം അറിയാം
പ്രതീകാത്മക ചിത്രം Image Credit source: Freepik
Jayadevan AM
Jayadevan AM | Published: 09 Apr 2025 | 05:50 AM

ന്നത്തെ നിങ്ങളുടെ രാശിഫലം എങ്ങനെയായിരിക്കും? ചില നാളുകാര്‍ക്ക് കാര്യവിജയം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി തുടങ്ങിയ അനുകൂല ഫലങ്ങളും, മറ്റു ചിലര്‍ക്ക് കാര്യപരാജയം, ക്ലേശം, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയ പ്രതികൂല ഫലനങ്ങളും ഇന്നത്തെ രാശിഫലത്തില്‍ കാണാം. സമ്മിശ്രഫഫലങ്ങളിലൂടെയാകാം പലരും കടന്നുപോകുന്നത്. ഇന്ന് നിങ്ങളുടെ രാശിഫലത്തിലുള്ള പ്രവചനങ്ങള്‍ എന്തൊക്കെയാണെന്ന് ഇവിടെ പരിശോധിക്കാം.

മേടം

പ്രവര്‍ത്തനതടസം, മത്സരപരാജയം, അസ്വസ്ഥത, അലച്ചില്‍ ഇവ കാണുന്നു. ധനവിനിയോഗത്തില്‍ ശ്രദ്ധ വേണം. വാക്കുകളിലും പ്രവൃത്തികളിലും ജാഗ്രത വേണം.

ഇടവം

കലഹം, ശത്രുശല്യം, അപകടഭീതി, ആരോഗ്യപ്രശ്‌നങ്ങള്‍, മനഃപ്രയാസം, കാര്യപരാജയം ഇവ കാണുന്നു.

മിഥുനം

ഇന്ന് മികച്ച ദിനം. തൊഴിലിടങ്ങളില്‍ നേട്ടം, അംഗീകാരം ഇവയ്ക്ക് സാധ്യത. സ്ഥാനക്കയറ്റം, അനുകൂല സ്ഥലമാറ്റം ഇവ കാണുന്നു. തടസങ്ങള്‍ മാറിയേക്കാം.

കര്‍ക്കിടകം

സാമ്പത്തികപ്രശ്‌നങ്ങള്‍, വാഗ്വാദം, കഷ്ടപ്പാട്, അസ്വസ്ഥത, ആരോഗ്യപ്രശ്‌നങ്ങള്‍, തടസങ്ങള്‍ ഇവ കാണുന്നു.

ചിങ്ങം

പ്രവര്‍ത്തനനേട്ടം, കാര്യവിജയം, മത്സരവിജയം, യാത്രാവിജയം, തൊഴിലിടങ്ങളില്‍ അനുകൂല നേട്ടങ്ങള്‍, സല്‍ക്കാരയോഗം ഇവ കാണുന്നു.

കന്നി

ആരോഗ്യപ്രശ്‌നങ്ങള്‍, അസ്വസ്ഥ, അലച്ചില്‍, സാമ്പത്തികബുദ്ധിമുട്ടുകള്‍, തടസങ്ങള്‍, കാര്യപരാജയം ഇവയ്ക്ക് സാധ്യത.

തുലാം

തടസങ്ങള്‍ മാറിക്കിട്ടിയേക്കാം. തൊഴിലന്വേഷണങ്ങള്‍ വിജയിച്ചേക്കാം. ശത്രുക്ഷയം, മനസമാധാനം, കാര്യവിജയം, അംഗീകാരം, നേട്ടം, ബന്ധു-സുഹൃദ്‌സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.

വൃശ്ചികം

പ്രവര്‍ത്തനവിജയം, മത്സരവിജയം, നേട്ടം, ആരോഗ്യം, അംഗീകാരം, സല്‍ക്കാരയോഗം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങള്‍ വിജയിച്ചേക്കാം.

ധനു

കാര്യപരാജയം, പ്രവര്‍ത്തനതടസം, ക്ലേശം, അലച്ചില്‍, ഇച്ഛാഭംഗം, അമിതചെലവ്, സാമ്പത്തിക തടസം, അപകടഭീതി ഇവ കാണുന്നു.

Read Also : Malayalam Astrology: മൂന്ന് രാശിക്കാർക്ക് മികച്ച നേട്ടങ്ങൾ, ശനിയുടെ മാറ്റം വഴി ഗുണം ഇങ്ങനെ

മകരം

കാര്യതടസം, പ്രവര്‍ത്തനപരാജയം, അമിത ചെലവ്, മനഃപ്രയാസം, സാമ്പത്തിക വെല്ലുവിളികള്‍ ഇവ കാണുന്നു.

കുംഭം

അനുകൂല ദിവസം. ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമായേക്കാം. തടസങ്ങള്‍ മാറിയേക്കാം. ശത്രുക്ഷയം, മനസമാധാനം, കാര്യവിജയം ഇവ കാണുന്നു.

മീനം

മത്സരവിജയം, നേട്ടം, അംഗീകാരം, സന്തോഷം, സമാധാനം, സല്‍ക്കാരയോഗം, ഉല്ലാസയാത്രകള്‍ തുടങ്ങിയവ കാണുന്നു.

(നിരാകരണം:പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌ ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)

Follow Us