5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope : പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം, ഇന്ന് ഈ നാളുകാര്‍ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങളില്‍; രാശിഫലം

Horoscope 14th February 2025: ചില നാളുകാര്‍ക്ക് സന്തോഷം നല്‍കുന്നതാണ്‌ ഇന്നത്തെ രാശിഫലം. മറ്റ് ചില നാളുകാര്‍ക്ക് ഇന്ന് അത്ര മികച്ച ദിനമല്ല. ആരോഗ്യപ്രശ്‌നങ്ങള്‍, മനഃപ്രയാസം തുടങ്ങിയവ ഇക്കൂട്ടരെ അലട്ടിയേക്കാം. പ്രവചനത്തിലുള്ളതുപോലെ എല്ലാം സംഭവിക്കണമെന്നുമില്ല. രാശിഫലം വിപരീതഫലം നല്‍കുന്നതാണെങ്കില്‍ പോലും ആത്മവിശ്വാസത്തോടെ മുന്നേറണം. രാശിഫലം നോക്കാം

Today’s Horoscope : പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം, ഇന്ന് ഈ നാളുകാര്‍ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങളില്‍; രാശിഫലം
ഇന്നത്തെ രാശിഫലം Image Credit source: Getty
jayadevan-am
Jayadevan AM | Updated On: 14 Feb 2025 06:27 AM

ന്ന് ഫെബ്രുവരി 14 വെള്ളി. ചില നാളുകാര്‍ക്ക് സന്തോഷവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്നതാണ് ഇന്നത്തെ രാശിഫലം. കാര്യവിജയം, സന്തോഷം, അംഗീകാരം തുടങ്ങിയവ ഇവരെ തേടിയെത്താം. എന്നാല്‍ രാശിഫലം പ്രകാരം, മറ്റ് ചില നാളുകാര്‍ക്ക് ഇന്ന് അത്ര മികച്ച ദിനമല്ല. കാര്യതടസം, ആരോഗ്യപ്രശ്‌നങ്ങള്‍, മനഃപ്രയാസം തുടങ്ങിയവ ഇക്കൂട്ടരെ അലട്ടിയേക്കാം. എന്നാല്‍ പ്രവചനത്തിലുള്ളതുപോലെ എല്ലാം സംഭവിക്കണമെന്നുമില്ല. രാശിഫലം വിപരീതഫലം നല്‍കുന്നതാണെങ്കില്‍ പോലും ആത്മവിശ്വാസത്തോടെ മുന്നേറുന്നതാണ് പ്രധാനം. ഇന്നത്തെ രാശിഫലം നോക്കാം

മേടം

വാക്കുകളിലും പ്രവൃത്തികളിലും നിയന്ത്രണം വേണം. മുന്‍കോപം അപകടം ക്ഷണിച്ചുവരുത്തും. കാര്യതടസം, മനഃപ്രയാസം തുടങ്ങിയവയ്ക്കും സാധ്യത.

ഇടവം

പണം ചെലവഴിക്കുന്നതില്‍ ശ്രദ്ധിച്ചാല്‍ നന്ന്. യാത്രാപരാജയം, സാമ്പത്തികബുദ്ധിമുട്ടുകള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്ക്കും സാധ്യത.

മിഥുനം

പൊതുവെ മികച്ച ദിനം. തൊഴില്‍കാര്യങ്ങളില്‍ ശ്രദ്ധ വേണം. കാര്യവിജയം, യാത്രാവിജയം, മത്സരവിജയം, അംഗീകാരം, സുഹൃദ്-ബന്ധു സമാഗമം തുടങ്ങിയവയ്ക്ക് സാധ്യത.

കര്‍ക്കിടകം

സാമ്പത്തികപ്രശ്‌നങ്ങള്‍ അലട്ടിയേക്കാം. ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സാധ്യത. കഠിനാധ്വാനം ചെയ്യേണ്ടി വരും

Read Also : ശിവരാത്രിമുതൽ അങ്ങോട്ട് ശുഭകരമായ കാലം, ആറ് രാശിക്കാർക്ക് നേട്ടം

ചിങ്ങം

ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും. മത്സരവിജയം, കാര്യവിജയം, പ്രവര്‍ത്തനവിജയം എന്നിവയ്ക്ക് സാധ്യത. അംഗീകാരങ്ങള്‍ തേടിയെത്തിയേക്കാം

കന്നി

യാത്രാതടസം, ചെലവ്, സാമ്പത്തികപ്രശ്‌നങ്ങള്‍, മനഃപ്രയാസം, അപകടഭീതി എന്നിവ കാണുന്നു

തുലാം

സുഹൃദ്-ബന്ധുസമാഗമം, സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം എന്നിവയ്ക്ക് സാധ്യത.

വൃശ്ചികം

യാത്രാവിജയം, കാര്യവിജയം, അംഗീകാരം, സ്ഥാനക്കയറ്റം, നേട്ടം എന്നിവ കാണുന്നു

ധനു

ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയേക്കാം. യാത്രാതടസം, ചെലവ്, ദുഃഖം, അപകടഭീതി എന്നിവ കാണുന്നു

മകരം

യാത്ര ചെയ്യുമ്പോഴും, ധനവിനിയോഗത്തിലും ശ്രദ്ധവേണം. കാര്യപരാജയം, അലച്ചില്‍ എന്നിവ കാണുന്നു

കുംഭം

കാര്യവിജയം, അംഗീകാരം, നേട്ടം, സല്‍ക്കാരയോഗം എന്നിവയ്ക്ക് സാധ്യത

മീനം

പൊതുവെ മികച്ച ദിനം. സന്തോഷം, നേട്ടം, അംഗീകാരം, കാര്യവിജയം തുടങ്ങിയവ കാണുന്നു

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ . TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല)