5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope : മത്സരവിജയവും ഒപ്പം നേട്ടങ്ങളും; ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിവസം; രാശിഫലം അറിയാം

Horoscope 30th January 2025 : ചിലര്‍ക്ക് പ്രതീക്ഷയും, മറ്റ് ചിലര്‍ക്ക് നിരാശയും നല്‍കുന്നതാണ് അതത് ദിവസത്തെ രാശിഫലങ്ങള്‍. ദിവസവും രാശിഫലം നോക്കുന്നവരാണ് നമ്മളില്‍ പലരും. ചിലപ്പോള്‍, രാശിഫലത്തില്‍ പറയുന്നത് ഫലിക്കണമെന്നുമില്ല. കേവലം ചില പ്രവചനങ്ങള്‍ മാത്രമായി ഇത് കാണുക്. ഇന്നത്തെ രാശിഫലം ഇങ്ങനെ

Today’s Horoscope : മത്സരവിജയവും ഒപ്പം നേട്ടങ്ങളും; ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിവസം; രാശിഫലം അറിയാം
ഇന്നത്തെ രാശിഫലം Image Credit source: Getty
jayadevan-am
Jayadevan AM | Published: 30 Jan 2025 06:06 AM

രാശിഫലത്തെ പ്രതീക്ഷയോടെ നോക്കികാണുന്നവരാണ് പലരും. ജോലി, ആരോഗ്യം മറ്റു സംഭവങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് രാശിഫലങ്ങളില്‍ എന്തൊക്കെ പ്രവചനങ്ങളാണ് ഒളിഞ്ഞിരിക്കുന്നതെന്ന് അറിയാന്‍ പലരും താല്‍പര്യപ്പെടുന്നു. പ്രവചനങ്ങള്‍ ചിലര്‍ക്ക് സന്തോഷവും, മറ്റ് ചിലര്‍ക്ക് നിരാശയും പകരുന്നതാകാം. ഇന്നത്തെ രാശിഫലവും അത്തരത്തിലാണ്. ചിലര്‍ക്ക് കാര്യവിജയം പ്രവചിക്കുമ്പോള്‍, മറ്റ് ചില നാളുകളില്‍ കാര്യപരാജയമാണ് കാണുന്നത്. ഇന്നത്തെ രാശിഫലം നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക-ആദ്യ ഭാഗം)

മികച്ച അവസരം ലഭിച്ചേക്കും. തൊഴില്‍രംഗത്ത് ശോഭിക്കാനും സാധ്യത. കാര്യവിജയം, അംഗീകാരം എന്നിവ കാണുന്നു.

ഇടവം (കാര്‍ത്തിക-അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം-ആദ്യപകുതി)

കഠിനാധ്വാനം ചെയ്യേണ്ടി വരും. തര്‍ക്കങ്ങള്‍ക്ക് സാധ്യത. കാര്യപരാജയം, ചെലവ് എന്നിവ കാണുന്നു

മിഥുനം (മകയിരം-രണ്ടാം പകുതി, തിരുവാതിര, പുണര്‍തം-ആദ്യ മുക്കാല്‍ഭാഗം)

സാമ്പത്തിക ചെലവുകളില്‍ ശ്രദ്ധ വേണം. യാത്രാപരാജയം, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ കാണുന്നു

കർക്കടകം (പുണര്‍തം-അവസാന കാല്‍ഭാഗം, പൂയം, ആയില്യം)

ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത. കഠിനാധ്വാനം ചെയ്യേണ്ടി വരും. മനഃപ്രയാസം, അലച്ചില്‍ എന്നിവ കാണുന്നു

ചിങ്ങം (മകം, പൂരം, ഉത്രം-ആദ്യ കാല്‍ഭാഗം)

ബന്ധുസമാഗമം, കാര്യവിജയം, നേട്ടം, അംഗീകാരം എന്നിവ കാണുന്നു

കന്നി (ഉത്രം-അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര-ആദ്യഭാഗം)

ധനവിനിയോഗത്തില്‍ ശ്രദ്ധ വേണം. ചെലവ്, യാത്രാപരാജയം, മനഃപ്രയാസം എന്നിവ കാണുന്നു

തുലാം (ചിത്തിര-രണ്ടാം പകുതി, ചോതി, വിശാഖം-ആദ്യ മുക്കാല്‍ഭാഗം)

ആരോഗ്യപ്രശ്‌നങ്ങള്‍, കാര്യതടസം, നഷ്ടം എന്നിവ കാണുന്നു

Read Also : സുഖസൗകര്യങ്ങളും ആഡംബരങ്ങളും കൈവരും, മാർച്ച് മാസം ഇവർക്കെല്ലാം നേട്ടം

വൃശ്ചികം (വിശാഖം-അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

പകല്‍സമയം മികച്ചത്. രാത്രിയില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. സമ്മിശ്രമായ അനുഭവങ്ങളുണ്ടാകാം.

ധനു (മൂലം, പൂരാടം, ഉത്രാടം-ആദ്യ കാല്‍ഭാഗം)

മനഃപ്രയാസം, കാര്യതടസം, ശത്രുശല്യം, യാത്രാ പരാജയം എന്നിവ കാണുന്നു. വൈകുന്നേരത്തിന് ശേഷം മികച്ചത്.

മകരം (ഉത്രാടം-അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം-ആദ്യ പകുതി)

സല്‍ക്കാരം, ഇഷ്ടഭക്ഷണസമൃദ്ധി, കാര്യവിജയം, നേട്ടം, അംഗീകാരം എന്നിവ കാണുന്നു. പകല്‍ സമയം മികച്ചത്. വൈകുന്നേരങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം.

കുംഭം (അവിട്ടം-രണ്ടാം പകുതി, ചതയം, പൂരുരുട്ടാതി-ആദ്യ മുക്കാല്‍ഭാഗം)

ആരോഗ്യപ്രശ്‌നങ്ങള്‍, അലച്ചില്‍, യാത്രാപരാജയം, കാര്യതടസം എന്നിവ കാണുന്നു. വൈകുന്നേരത്തിന് ശേഷം സ്ഥിതി മെച്ചപ്പെട്ടേക്കാം.

മീനം (പൂരുരുട്ടാതി-അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)

ആലോചിച്ച് മാത്രം തീരുമാനങ്ങളെടുക്കു. സാമ്പത്തിക ചെലവുകള്‍ക്ക് സാധ്യത. ആരോഗ്യകാരങ്ങളില്‍ ശ്രദ്ധ വേണം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)