Today’s Horoscope : ഈ രാശിക്കാർ ഇന്ന് എല്ലാ കാര്യത്തിലും വിജയിക്കും; കഠിനാധ്വാനത്തിന് ഫലമുണ്ടാകും: ഇന്നത്തെ രാശിഫലം
Horoscope Today in Malayalam : ചിലർക്ക് ഇന്ന് സാമ്പത്തിക രംഗത്ത് ഗുണകരമായ ദിവസം ആയിരിക്കും. സർക്കാർ ജോലിയിൽ ഉള്ളവർക്ക് ഇന്ന് സ്ഥാന കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. പൊതുരംഗത്തുള്ളവർ ഇന്ന് പ്രത്യേകം ശ്രദ്ധിക്കണം.

ഇന്നത്തെ രാശിഫലം അനുസരിച്ച് ഇന്ന് ചില രാശിക്കാർക്ക് ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ഇതിനു പുറമെ കുറച്ച് നാളായി ബാധിച്ചിരിക്കുന്ന അസുഖങ്ങൾ മൂർച്ചിക്കാൻ ഇന്നത്തെ ദിവസം സാധ്യത കൂടുതലാണ്. എന്നാൽ മറ്റ് ചിലർക്ക് ഇന്ന് സാമ്പത്തിക രംഗത്ത് ഗുണകരമായ ദിവസം ആയിരിക്കും. സർക്കാർ ജോലിയിൽ ഉള്ളവർക്ക് ഇന്ന് സ്ഥാന കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. പൊതുരംഗത്തുള്ളവർ ഇന്ന് പ്രത്യേകം ശ്രദ്ധിക്കണം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. ഇവർക്ക് സാമ്പത്തിക വളർച്ച് ഇന്നത്തെ ദിവസം കാണുന്നു. കുറെ നാളായി മുടങ്ങി കിടന്നിരുന്ന വിവാഹം നടക്കാൻ ഇന്നത്തെ ദിവസം സാധ്യതയുണ്ട്. കുറച്ച് നാളായി നിങ്ങളെ ബാധിച്ചിരിക്കുന്ന അസുഖത്തിൽ നിന്ന് ഇന്ന് മോചനം നേടാൻ സാധ്യതയുണ്ട്. രാഷ്ട്രിയത്തിൽ നിൽക്കുന്നവർ സഹപ്രവർത്തകരെ പൂർണമായും വിശ്വസിക്കരുത്.
ഇടവം
ഇടവം രാശിക്കാർ ഇന്ന് ഭാഗ്യം വന്നുചേരും. വാഹനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുയോജ്യമായ അവസരം വന്ന് ചേരും. വിദ്യാർത്ഥികൾ അവരുടെ പഠന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. വർദ്ധിച്ച് വരുന്ന ചിലവ് നിയന്ത്രിച്ച് മുന്നോട്ട് പോകാൻ ഇന്നത്തെ ദിവസം ശ്രമിക്കുക.
മിഥുനം
ഈ രാശിക്കാർക്ക് ഇന്ന് അത്ര അനുകൂല ദിവസം ആകണമെന്നില്ല. സാമ്പത്തിക തകർച്ച് നിങ്ങളെ ഇന്ന് നല്ലവണ്ണം ബാധിക്കാൻ ഇടയുണ്ട്. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർ ഇന്ന് മുതിർന്നവരുമായി ചർച്ച നടത്തുക. ജോലിയിലെ സഹപ്രവർത്തകരിൽ നിന്ന് മോശം അനുഭവം ഇന്ന് ഉണ്ടാകാൻ സാധ്യതയുണ്ട്.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് പൊതുമേഖല രംഗത്ത് വിജയം കൈവരിക്കാൻ അവസരം ലഭിക്കും. ആരോഗ്യ കാര്യത്തിൽ അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. വിദ്യാർത്ഥികൾ ഏകാഗ്രതയോടെ മുന്നോട്ട് പോകാൻ ശ്രമിക്കുക. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ കുറച്ച് അധികം കഠിനാധ്വാനം ചെയ്യേണ്ടി വരും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് ജോലിയിൽ സ്ഥാന കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. കുറച്ച് നാളായി കാണാൻ ആഗ്രഹിച്ചിരുന്നയാളെ ഇന്ന് കണ്ട് മുട്ടാൻ സാധ്യതയുണ്ട്. വിവാഹ കാര്യത്തിൽ അനുകൂല സാഹചര്യം വന്ന് ചേരും.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് ഭാഗ്യത്തിന്റെ ദിവസമാണ്. നിങ്ങളുടെ കുട്ടികളിൽ നിന്ന് അഭിമാനിക്കാവുന്ന് നേട്ടം വന്ന് ചേരും. ബിസിനസ്സിൽ ഇന്ന് കുറച്ച് നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്. വൈകുന്നേരം മുതൽ കാര്യങ്ങൾ കുറച്ച് പ്രതികൂലമാകാൻ സാധ്യതയുണ്ട്.
തുലാം
ഇന്ന് സാമ്പത്തിക കാര്യത്തിൽ അല്പം ശ്രദ്ധ നൽകാം. പങ്കാളിയുമായി പുറത്ത് പോകുന്നത് മാനസിക സമ്മർദ്ധം ഒഴുവാക്കാൻ നിങ്ങളെ സഹായിക്കും.സഹോദരങ്ങളുമായി ഉണ്ടായ പ്രശ്നങ്ങൾ ഇന്ന് മാറ്റി മുന്നോട്ട് പോകാൻ ശ്രമിക്കുക.
വൃശ്ചികം
ഈ രാശിക്കാർക്ക് ഇന്ന് ജോലിയിൽ സ്ഥാനകയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യകാര്യം ഇന്ന് മെച്ചപ്പെടാൻ സാധ്യതയുണ്ട്. എല്ലാ കാര്യത്തിലും ഇന്നത്തെ ദിവസം വിജയിക്കും. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം പുറത്ത് പോയി സമയം ചിലവഴിക്കുന്നതിനു അവസരം ലഭിക്കും.
ധനു
ഇന്ന് നിങ്ങൾക്ക് അത്ര ഗുണകരമാകണമെന്നില്ല. അമിതമായ പണം ചിലവഴിക്കുന്നത് ഇന്നത്തെ ദിവസം നിയന്ത്രിക്കുക. കടം വാങ്ങിയവരിൽ നിന്ന് ചിരിച്ച് ചോദിക്കുക. വീട് വെക്കാൻ ആഗ്രഹിക്കുന്നവർ ഇന്ന് കൃത്യമായി പഠിച്ച് കാര്യങ്ങൾ ചെയ്യുക.
മകരം
ഈ രാശിക്കാർക്ക് ഇന്ന് പൊതുമേഖല രംഗത്ത് വിജയിക്കാൻ സാധ്യതയുണ്ട്. മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ ഇന്ന് കുറച്ച് അധികം കഠിനാധ്വനം ചെയ്യുക. കുറെ നാളായി കാത്തിരിക്കുന്ന തൊഴിൽ വന്ന് ചേരാൻ സാധ്യതയുണ്ട്. പണം കടം കൊടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ന് അത് ഒഴിവാക്കണം.
കുംഭം
ഇന്ന് സാമ്പത്തികമായും തൊഴിൽപരമായും നേട്ടങ്ങൾ വന്ന് ചേരാൻ സാധ്യതയുണ്ട്. വിദ്യാഭ്യാസ മേഖലയിൽ വിജയം കൈവരിക്കും. വിദേശത്തേക്ക് പോകുന്നവർ ഇന്ന് അല്പം ശ്രദ്ധിക്കുക. വീട്ടിൽ ഇന്ന് അപ്രതീക്ഷിത അതിഥി വന്ന് ചേരും. വിവാഹ കാര്യത്തിൽ ഇന്ന് മുടക്കം സംഭവിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇന്ന് വൈകുന്നേരത്തോടെ കാര്യങ്ങൾ നേരയാകും.
മീനം
ഇന്നത്തെ ദിവസം നിങ്ങൾക്ക് അത്ര ഗുണകരമല്ല. ചില പ്രതികൂല വാർത്തകൾ ഇന്നത്തെ ദിവസം വന്ന് ചേരാൻ സാധ്യതയുണ്ട്. ജോലികാര്യത്തിൽ തടസങ്ങൾ വന്ന് ചേരും. പങ്കാളിയുമായി നല്ല ബന്ധം സൂക്ഷിക്കുക,ജോലിയെക്കുറിച്ച് ഇന്ന് നിങ്ങൾ ആകുലപ്പെടാൻ സാധ്യതയുണ്ട്. കുട്ടികളുടെ ഭാവിയെക്കുറിച്ച് നിങ്ങൾ ആശങ്കാകുലരാകും.